PRAVASI

ഭരണം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നു, മന്ത്രിമാർ ഒന്നും അറിയുന്നില്ല; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

Blog Image

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ചുവെന്നും ജി.എൻ.എ കരാർ നീക്കത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരാറിലൂടെ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നെന്നും വിചിത്രമായ നടപടികളാണ് നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പൂർണ്ണമായും നഷ്ടപ്പെട്ടതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭരണം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ശരിയായ രീതിയല്ല. കെ.എസ്.ഇ.ബി സി.എം.ഡിയെ മാറ്റിയതും പുതിയ ആളെ നിയമിച്ചതുമൊന്നും ബന്ധപ്പെട്ട വകുപ്പ് മന്ത്രി അറിയുന്നില്ല. സി.എം.ഡി നേരിട്ട് മുഖ്യമന്ത്രിയുമായി മാത്രം കാര്യങ്ങൾ സംസാരിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊരു മന്ത്രിസ്ഥാനമെന്നും കേരളത്തിൽ ഇതുവരെയില്ലാത്ത ഭരണരീതിയാണ് നടക്കുന്നതെന്നും മറ്റു മന്ത്രിമാർക്കും സമാന അനുഭവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജി.എൻ.എ കരാർ നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബിയും വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിട്ടും ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് കരാർ ലാഭകരമാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. സ്വകാര്യ കുത്തകകളെ സഹായിക്കാൻ കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.