PRAVASI

വില കൊടുത്തവരെ മറക്കരുത്

Blog Image

എല്ലാവരും ചിലതൊക്കെ കൊടുത്തു എന്നാൽ ചിലർ മുഴുവനായും കൊടുത്തു.  സ്വരാജ്യസ്നേഹത്തിൻെ്് മകുടമായി നിലകൊള്ളുന്ന ഉദ്ധരണിയത്രെ ഇത്.  
അമ്മേരിക്ക എന്ന മഹൽ രാജ്യം  ഇന്ന് മെമ്മോറിയൽ ഡേ ആഘോഷിക്കുകയാണ്. 
1967 വരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങൾ അലങ്കരിക്കുന്ന ഒരു ഓർമ്മ ദിനമായിരുന്നു ഇത്.  എന്നാൽ 1971 മെമ്മോറിയൽ ഡേ ഒരു ദേശീയ അവധി ദിവസമായി കോൺഗ്രസ് പ്രഖ്യാപിച്ചു.  ഇന്നയുടെ ദിനം പല കുടുംബങ്ങൾക്കും, വ്യക്തികൾക്കും രാജ്യത്തിനും ത്യാഗത്തിൻെ്് യും അഭിമാനത്തിന്റെൻെ്് യും ഓർമ്മകൾ അയവിറക്കുന്ന ദിവസം അത്രേ.  കൺതടങ്ങളിൽ നിന്ന് കണ്ണുനീർ ചാലുകൾ ഒഴുകുന്ന ദിവസം കൈകൾ രാജ്യത്തിനുവേണ്ടിയും പാറി പറക്കുന്ന അമേരിക്കയുടെ പ്രശംസയായ പതാകയെയും സല്യൂട്ട് ചെയ്യുന്ന ദിവസം.   അമേരിക്കയുടെ പവിത്രമായ  ആർലിംഗണ്ടൻ നാഷണൽ സെമിത്തേരി തുടങ്ങി രാജ്യത്തിൻെ്് എല്ലാ നാഷണൽ സെമിത്തേരികളിലും പതാക കുത്തിവെച്ചുകൊണ്ട് ഉറങ്ങുന്ന ധീര പോരാളികളെ സ്മരിക്കുന്ന ഒരു മഹത്തായ ദിനം.

അമേരിക്കയുടെ ചുണക്കുട്ടന്മാരും വീരമതികളും പുറകോട്ടു നോക്കാതെ  കാലെടുത്തുവെച്ചു രാജ്യത്തിനുവേണ്ടി.  രാജ്യത്തെ സ്നേഹിച്ച് രാജ്യ സേവനത്തിൽ അഭിമാനം കൊണ്ട് വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ പടക്കുതിരകളെപ്പോലെ ആജ്ഞ അനുസരിച്ചുകൊണ്ട് അയച്ച ഇടത്തേക്ക് ചോദ്യം ചെയ്യാതെ അവർ പുറപ്പെട്ടു.  അമ്മേരിക്കൻ സൈന്യം ലോകത്തിന് ആശ്ചര്യവും രാജ്യത്തിന് അഭിമാനവും അത്രേ. ലോകത്തിൻെ്് ഒട്ടുമിക്ക രാജ്യങ്ങളിലും അമ്മേരിക്കയുടെ അഭിമാന പുത്രന്മാരും പുത്രിമാരും രക്തം ഒഴുക്കി ജീവൻ വെടിഞ്ഞിട്ടുണ്ട്.  അവരിൽ പലരുടെയും യുദ്ധഭൂമിയിലേക്കുള്ള യാത്ര ആദ്യത്തേതും അവസാനത്തേതുമായിരുന്നു.   
ചില വർഷങ്ങൾക്കു മുമ്പ് വാഷിംഗ്ടണിലുള്ള നമ്മുടെ നാഷണൽ സെമിത്തേരി  സന്ദർശിച്ചപ്പോൾ ദുഃഖം സഹിക്കുവാൻ കഴിഞ്ഞില്ല. കണ്ണെത്താത്ത  ദൂരത്തിൽ നിരനിരയായി ഉറങ്ങിക്കിടക്കുന്ന യുവഭടന്മാരുടെ ശവകുടീരങ്ങൾ വാക്കുകളില്ലാതെ വിളിച്ചുപറഞ്ഞു ഒരു ജന്മം ഇനിയും ഉണ്ടെങ്കിൽ വീണ്ടും രാജ്യത്തിനുവേണ്ടി ജീവൻ കൊടുക്കും.  അത്രമാത്രം ആഴത്തിൽ അവർ രാജ്യസ്നേഹികൾ ആയിരുന്നു. 
ആ ഭംഗിയുള്ള ആദരവ് തുളുമ്പി നിൽക്കുന്ന സെമിത്തേരിയിലുഉള്ള ശവകുടീരത്തിൻെ്് കല്ലുകളിൽ എഴുതിയിരിക്കുന്ന ചില പേരുകളും വയസ്സുകളും വായിച്ചപ്പോൾ ഹൃദയം കലങ്ങി. 18 മുതൽ മുകളിലോട്ട് പ്രായമുള്ള യുവകേസരികൾ ഉറങ്ങുന്ന മണ്ണ്.   നിശ്ചയമായും അവിടെ കാല് ചവിട്ടുന്നവരുടെ കണ്ണുകൾ നനയാതിരിക്കില്ല. എത്രയെത്ര സ്വപ്നങ്ങളും പൂർത്തിയാകാത്ത പ്രതീക്ഷകളും ഉറങ്ങുന്ന മണ്ണ്.  എങ്കിലും രാജ്യസ്നേഹത്തിൻെ്് യും അഭിമാനത്തിൻെ്് യും തുടിപ്പുകൾ അവിടെ അലയടിച്ചിരുന്നു.

ഇന്നയുടെ ദിനം വേദനയുടെ ഓർമ്മകൾ സമ്മാനിക്കുന്നു.  അമ്മേരിക്കയുടെ സുഖവും   ആർഭാടവും ഉപേക്ഷിച്ച് രാജ്യസ്നേഹത്തിൻെ്് പ്രതിബിംബങ്ങൾ ആയി  കാലെടുത്തുവെച്ച എത്രയെത്ര ജീവിതങ്ങൾ  ഈ മണ്ണിൽ അലിഞ്ഞു ചേർന്നു.  
അവരുടെ ഓർമ്മകൾ മരിച്ചിട്ടില്ല ഇന്നും ഹൃദയങ്ങളിൽ ജീവിക്കുന്നു. രാജ്യം അവരെ ഓർത്ത് അഭിമാനം കൊള്ളുന്നു.  വിവാഹം കഴിഞ്ഞ് ആഴ്ചകൾ മാത്രം ഒരുമിച്ചു താമസിച്ച് യുദ്ധഭൂമിയിൽ  മരണം വരിച്ച യുവകേസരികൾ, ഗർഭിണിയായ ഭാര്യയെ വീട്ടിൽ തനിച്ച് ആക്കി പടിയിറങ്ങി രാജ്യത്തിനുവേണ്ടി പൊരുതി വീണ കാവൽ ഭടന്മാർ.  വീട്ടിലേക്കു മടങ്ങി വരുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ മരണം കവർന്നെടുത്ത രാജ്യത്തിൻെ്് പ്രശംസാ പുത്രന്മാർ ഇങ്ങനെ നിരവധി നിരവധി ജീവിതങ്ങൾ നിത്യ വിശ്രമത്തിലേക്ക് മാറ്റപ്പെട്ടു.  ഇവർ എല്ലാവരും സ്വന്തം ജീവൻ ബലി കൊടുത്തത് അവർക്ക് വേണ്ടിയായിരുന്നില്ല നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരുന്നു.  ഈ ധീര ഭടന്മാരുടെ ഭവനങ്ങളിൽ തേങ്ങിക്കരയുന്ന കരച്ചിലിൻെ്് ശബ്ദം ഉണ്ടെങ്കിലും അഭിമാനത്തിൻെ്് യും രാജ്യസ്നേഹത്തിൻെ്് യും അടിസ്ഥാനങ്ങൾ ഇവരിൽ നിന്ന് ഇളകി മാറിയിട്ടില്ല.  

ഇന്നയുടെ ദിനം കേവലം ഒരു അവധി ദിവസമല്ല BBQ വും, ബീച്ചും, ക്യാമ്പിങ്ങും ബോട്ടിങ്ങും നടത്തുന്നത് നല്ലതാണ്.  എങ്കിലും അത് സ്വാതന്ത്ര്യത്തോടെ നടത്തുവാൻ  വില കൊടുത്തവരെ നാം ഒരിക്കലും മറക്കരുത്.  അവരുടെ ത്യാഗവും സമർപ്പണവും രാജ്യ സ്നേഹവും നമ്മുടെ രക്ഷയും സമാധാനവും സുരക്ഷയും ആയി മാറി.   സ്വതന്ത്ര രാജ്യമായ ഈ അമ്മേരിക്ക ലോകത്തിൻെ്് തിലകക്കുറിയും മനുഷ്യരാശിയുടെ സ്വപ്നവും അത്ര.   ഇതിനെ തച്ചുടയ്ക്കുവാൻ തല ഉയർത്തുന്ന കമ്മ്യൂണിസവും സോഷ്യലിസവും കണ്ട്  നാം മൗനമായിരിക്കരുത് പ്രതികരിക്കണം.  അമ്മേരിക്ക എന്ന ഈ ദൈവത്തിൻെ്് രാജ്യം ഇന്ന് ഒരു ദീപമായി ജ്വലിച്ചുകൊണ്ട് നിലകൊള്ളുന്നത്  രക്തം കൊണ്ടും ജീവൻ കൊണ്ടും ചിലർ വില കൊടുത്തതുകൊണ്ടത്രേ.   അവരുടെ പ്രയത്നവും ത്യാഗവും ഒരിക്കലും മങ്ങിപ്പോകരുത്.  രാജ്യത്തിൻെ്് അഭിമാനം എന്ന് പറയുന്നത് ഉയർന്നുപൊങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ അല്ല സ്വാതന്ത്ര്യമാണ്.  
ഉയർന്ന് പാറിപ്പറക്കുന്ന നമ്മുടെ ചുവപ്പും വെള്ളയും നീലയും ഇടകലർന്ന പതാകയെ അഭിമാനത്തോടെ നമുക്കും സല്യൂട്ട് ചെയ്യാം. 

 രാജ്യത്തിൻെ്് സ്വാതന്ത്ര്യത്തിനുവേണ്ടി  ബലി കൊടുത്തവരെ ഓർക്കുന്ന ഈ ദിനത്തിൽ  അവർക്കും ഒരു ബിഗ് സല്യൂട്ട്.  അപ്പോൾ തന്നെ ഓർക്കുക മാനവരാശിയുടെ പൂർണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരിക്കൽ ആയി നമുക്കുവേണ്ടി കാൽവറിയിൽ അവസാനത്തെ തുള്ളി രക്തം വരെ ഒഴുക്കി ജീവൻ കൊടുത്ത യേശുവിനെ ഓർക്കുന്നതും ഒന്നായിരിക്കും.  സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി ഉറച്ച് നിൽപ്പിൻ ഇനിയും അടിമ നുകത്തൽ കുടുങ്ങി പോകരുത്.   (ഗാലാത്യർ 5:1)   ഇത് വെറുമൊരു അവധി ദിവസമല്ല വില കൊടുത്തവനെയും
വില കൊടുത്തവരെയും ആദരിക്കുക  അംഗീകരിക്കുക. 

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.