കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കൂടാതെ ആഭ്യന്തര സുരക്ഷയിലും, സേനാ നവീകരണത്തിലും കേന്ദ്രത്തിന്‍റെ പിന്തുണ തേടിയതായാണ് സൂചന. എക്സാലോജിക് കേസിലെ ഇഡി നടപടിയും, അതേ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളും ചര്‍ച്ചയായോയെന്ന കാര്യം വ്യക്തമല്ല. കേന്ദ്ര തുറമുഖ കാര്യ മന്ത്രി സര്‍ബാനന്ദ സോനോവാളിനെ കണ്ട് തുറമുഖ വികസനത്തിലും മുഖ്യമന്ത്രി പിന്തുണ തേടി. ഇന്നലെ പ്രധാനമന്ത്രിയേയും, ധനമന്ത്രി നിര്‍മ്മല സീതാരാമനേയും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി.ഇഡി റെയിഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വിമാനത്താവളത്തിലും മാധ്യമപ്രവർത്തകർക്ക് നിരാശയായിരുന്നു ഫലം. രാത്രി 7.20ന്‍റെ വിമാനത്തിൽ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു. 10.15 നാണ് കൊച്ചിയിലെത്തുക. അതേസമയം, ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

