റോഷി അഗസ്ത്യൻ,മോൻസ് ജോസഫ് ,ഡോ എൻ ജയരാജ് എന്നിവരുടെ ചോദ്യങ്ങൾക്ക് സാമൂഹ്യ ക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നൽകിയ ഉത്തരത്തിൽ 4000 ട്രാൻസ്ജെൻഡേഴ്സ് കേരളത്തിൽ ഉണ്ട് എന്നാണ് പറയുന്നത്.ഐഡന്റിറ്റി വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഏകദേശം ആയിരത്തോളം പേർ വേറെയും ഉണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
തുടർന്ന് കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെ കുറിച്ചും ഒക്കെ അന്ന് അവർ നിയമസഭയിൽ നൽകിയ ഉത്തരത്തിൽ വിശദീകരിക്കുന്നുണ്ട്...
ട്രാൻസ്ജെൻഡേഴ്സിനുള്ള ഐഡന്റിറ്റി കാർഡ്...
തൊഴിൽ...
മുടങ്ങിപ്പോയ വിദ്യാഭ്യാസ പൂർത്തികരണം..
സാമൂഹ്യ ക്ഷേമം..
സുരക്ഷ..
സമത്വം..
നീതി.. തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കാനും നടപ്പാക്കാനും ഒരു കേന്ദ്രീകൃത സംവിധാനം എന്ന നിലയിൽ ഒരു ട്രാൻസ്ജെൻഡർ സെൽ സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പ്രവർത്തിച്ചു വരുന്നുണ്ട് എന്നും അവർ അന്ന് പറഞ്ഞിരുന്നു...
ഒരു പ്രോജക്ട് ഓഫീസറും..
രണ്ട് പ്രോജക്ട് അസിസ്റ്റന്റും..
ഒരു ഓഫീസ് അറ്റൻഡറും അടക്കം നാലുപേർ ഈ ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്...
അവർ നാലുപേരും ട്രാൻസ്ജെൻഡേഴ്സ് ആണ്...
കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചുള്ള ഏകദേശം വിവരമാണ് ഞാൻ മുകളിൽ ചുരുക്കി പറഞ്ഞത്...
ഉമ്മൻചാണ്ടിയുടെ കാലത്ത് (അതിനുമുമ്പ് അച്യുതാനന്ദന്റെ കാലത്തും )
തിരുവനന്തപുരം ടെക്നോപാർക്കിലും മറ്റ് കമ്പനി മേഖലാ പരിസരങ്ങളിലും ക്ലീനിങ് ജോലികളിലേക്ക് കരാർ കമ്പനികളിൽ സമ്മർദ്ദം ചലുത്തി ആയിരത്തിലധികം ട്രാൻസ്ജെൻഡേഴ്സിനെ സർക്കാർ നോമിനേറ്റ് ചെയ്ത് നിയമിച്ചിരുന്നു...
അതു വലിയൊരു ആശ്വാസമായിരുന്നു അവർക്ക്...
ഇപ്പോഴും അവർ ആ ജോലിയിൽ തുടരുന്നുണ്ട് എന്നാണ് അറിവ്...
ക്ലീനിങ് സെക്ഷൻ ആയതുകൊണ്ട് നൈറ്റിലാണ് ആ ജോലി എന്നതാണ് പ്രത്യേകത....
ഇന്നലെ കൊല്ലം കൊട്ടാരക്കരയിൽ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസിന്റെ ഒരു പ്രതിഷേധം ഉണ്ടായി...
2021ൽ അവരിൽ കുറച്ചുപേർക്കെതിരെ എടുത്ത കേസ് വാറണ്ടായി...
അതിൽ പ്രതിഷേധിച്ചാണ് ഇന്നലെ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം ഉണ്ടായത്...
പ്രതിഷേധം അക്രമാസക്തമാവുകയും 10 പോലീസുകാർക്ക് പരിക്കേൽക്കുകയും അനേകം ട്രാൻസിനും പരിക്കേൽക്കുകയും ചെയ്തു..
ശരിക്കും കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിസരം ഒരു യുദ്ധക്കളമായിമാറി എന്ന് തന്നെ പറയാം...
ട്രാൻസ് പരിധിവിട്ട് പോലീസുകാരെ ആക്രമിച്ചു എന്നത് ശരിയാണ്...
എന്താണ് യഥാർത്ഥ കേസും കാരണവും എന്ന് ചോദിച്ചാൽ...
രാത്രിയിൽ ജോലി കഴിഞ്ഞു വരുന്ന ഇവരെ വനിതാ പോലീസ് ഇല്ലാതെ പെട്രോളിംഗ് നടത്തുന്ന പോലീസുകാർ ജീപ്പിൽ ചെന്ന് തരുമോ, കുനിഞ്ഞു നിന്ന് തരുമോ എന്നെല്ലാം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച് ലൈംഗിക ചേഷ്ട്ടകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു എന്നതാണ് പരാതി...
അതിനെതിരെ പ്രതികരിച്ചവരെയാണ് പോലീസുകാർ കേസിൽ കുടുക്കിയത് എന്നാണ് ഇന്നലെ മീഡിയയോട് അവർ പറഞ്ഞത്....
അവർ പറഞ്ഞത് തള്ളിക്കളയാൻ കഴിയില്ല അത്തരം മാനസിക രോഗികളായ പോലീസുകാർ ഒരുപാടുണ്ട് നമ്മുടെ സേനയിൽ...
ട്രാൻസ്ജെൻഡേഴ്സിന് മോശം കണ്ണുകൊണ്ട് കാണുന്ന, ഇപ്പോഴും പക്വത പ്രാപിച്ചിട്ടില്ലാത്ത മാനസികാവസ്ഥയിലുള്ള ഒരു സമൂഹമാണ് നമ്മൾ...
അവയവമാറ്റ ശസ്ത്രക്രിയ ചെയ്തു കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം...
ഞങ്ങൾ ഇങ്ങനെ ആയിപ്പോയല്ലോ എന്നുള്ള വിഷമം...
ജോലിയില്ലായ്മ...
വിദ്യാഭ്യാസമില്ലായ്മ...
അരാജകത്വം..
അസമത്വം...
സമൂഹത്തിന്റെ വെറുപ്പ്...
സമൂഹത്തിൽ സ്ഥാനമില്ലായ്മ.. പാർശ്വവൽക്കരണം...
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥ... തുടങ്ങി അനേകം വിഷമതകൾ നേരിടുന്ന ഒരു മനുഷ്യ സമൂഹമാണ് അവർ എന്നതുകൊണ്ട് തന്നെ അവർ പെട്ടെന്ന് പൊട്ടിത്തെറിക്കും...
വയലന്റ് ആവും...
നമ്മളത് മനസ്സിലാക്കാൻ തക്കവണ്ണം ബോധമുള്ളവരാകുമ്പോൾ ആണ് നമ്മൾ ആധുനിക മനുഷ്യരാകുന്നത്...
അവരെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാൻ ഉള്ള ഏറ്റവും മിനിമം മര്യാദ നമ്മൾ അവരോട് കാണിക്കണം...

ജോളി

