PRAVASI

അരിക്കും പച്ചക്കറിക്കും തീവില, വിപണിയിൽ പൊള്ളുന്ന വിലക്കയറ്റം

Blog Image

തിരുവനന്തപുരം: മലയാളികളുടെ ആഘോഷമായ ഓണക്കാലം എത്താറായിരിക്കെ പൊതുവിപണിയിൽ അരിക്കും പച്ചക്കറികൾക്കും തീവില. വരും ദിവസങ്ങളിൽ അരിയും പച്ചക്കറിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. സംസ്ഥാനത്ത് ഇതിനകം തന്നെ അരിക്കിലോഗ്രാമിന് 8 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ കാരണം പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ വിളവിനെ ബാധിച്ചതാണ് പച്ചക്കറി വിപണിയിലെ പെട്ടെന്നുള്ള വിലവർദ്ധനവിന് കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര തടസ്സങ്ങളും പൊതുവിപണിയെയും ഇറക്കുമതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അരിക്കും പച്ചക്കറിക്കും പുറമെ വെളിച്ചെണ്ണ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും ഓണക്കാലമടുക്കുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിപണി നിലവാരം സൂചിപ്പിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.