PRAVASI

മൂന്നു വയസുകാരിയായ സ്വന്തം മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവും കുടുംബവും വിഷമിക്കുന്നത് കാണാനെന്ന് അമ്മ സന്ധ്യയുടെ മൊഴി

Blog Image

മൂന്നു വയസുകാരിയായ സ്വന്തം മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവും കുടുംബവും വിഷമിക്കുന്നത് കാണാനെന്ന് അമ്മ സന്ധ്യയുടെ മൊഴി. വിശദമായ ചോദ്യം ചെയ്യിലില്‍ പ്രതി നല്‍കിയ മൊഴി പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. കല്യാണിയെ എല്ലാവരും സ്‌നേഹിക്കുന്നത് ഇഷ്ടമായില്ല. ഇതും പകയായി മനസിലുണ്ടായിരുന്നു. മകളെ കൊല്ലണം എന്ന് ഉറപ്പിച്ച് തന്നെയാണ് അങ്കണവാടിയിലേക്ക് പോയതെന്നും സന്ധ്യ സമ്മതിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു കല്യാണി പോയിരുന്ന അംഗനവാടി. സന്ധ്യ എത്തുമ്പോള്‍ മകള്‍ ഭക്ഷണം കഴിക്കുക ആയിരുന്നു. ഇത് കഴിയുന്നതു വരെ കാത്ത് നിന്ന സന്ധ്യ കുട്ടിയുമായി വീട്ടിലേക്ക് പോകാതെ തിരുവാങ്കുളത്തേക്ക് ബസ് കയറുകയാണ് ചെയ്തത്. തിരുവാങ്കുളത്ത് നിന്നും ആലുവയില്‍ എത്തി. കല്യാണിയെ പെരിയാറില്‍ എറിഞ്ഞ് കൊല്ലാനായിരുന്നു ആദ്യം പദ്ധതിയിട്ടത്.

കുട്ടിയുമായി അരമണിക്കൂറോളം ആലുവ മണപ്പുറത്ത് ചിലവഴിച്ചു. എന്നാല്‍ സമീപത്തെ ഓട്ടോക്കാര്‍ ഇത് ശ്രദ്ധിക്കുകയും വിവരം തിരക്കുകയും ചെയ്തതോടെ അവിടെ നിന്നും പോവുകയായിരുന്നു. തുടര്‍ന്നാണ് മൂഴിക്കുളം പാലത്തിലെ വിജനമായ സ്ഥലത്ത് എത്തി കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞത്. ഇതിനുശേഷം സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.

സന്ധ്യയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും വിശദമായി ചോദ്യം ചെയ്യും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.