PRAVASI

‘തിരുവഞ്ചൂർ എനിക്ക് ജ്യേഷ്ഠതുല്യൻ’; സ്പീക്കറെ അനുമോദിച്ച് മുഖ്യമന്ത്രി, നിഷ്പക്ഷത പ്രതീക്ഷിക്കുന്നെന്ന് പിണറായി വിജയൻ

Blog Image

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി ചുമതലയേറ്റ തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രശംസകൊണ്ട് മൂടി ഭരണ-പ്രതിപക്ഷ നേതാക്കൾ. തിരുവഞ്ചൂർ തനിക്ക് പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ, സുദീർഘമായ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

“ഒരു നിയമസഭാ സാമാജികൻ എങ്ങനെയാകണം എന്നതിന് ഉത്തമ മാതൃകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് അദ്ദേഹം തിളങ്ങിനിന്ന നേതാവായിരുന്നു. ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ എല്ലാ വകുപ്പുകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള തിരുവഞ്ചൂരിന്റെ പരിചയസമ്പത്ത് സഭാനടപടികൾക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂരിന്റെ വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രശംസിച്ചു. “ബാറ്റിംഗ് സൈഡ് നിശ്ചയിച്ച അമ്പയറെപ്പോലെ സ്പീക്കർ പ്രവർത്തിക്കരുത്. സഭയെ നിഷ്പക്ഷമായി നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ,” എന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.