PRAVASI

‘ആരോപണങ്ങൾ തെറ്റ്, ടിക്കറ്റെടുത്താണ് തൊഴുതത്’; ഗുരുവായൂർ വിവാദത്തിൽ വി.ഡി. സതീശൻ

Blog Image

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വി ഐ പി വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പ്രത്യേക സൗകര്യങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും നിയമപരമായി ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

താനും കൂടെയുണ്ടായിരുന്ന നാല് പേരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയത്. ഈ യാത്രയുടെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ അതിന്റെ പേരിൽ താൻ ഇനി ക്ഷേത്രത്തിൽ പോകരുതെന്ന് ആരും പറയരുതെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂർ ദർശനത്തിനെത്തിയ വി.ഡി. സതീശൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വിഐപി ദർശനം നടത്തിയെന്ന് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ഉയർന്നിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.