കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ജൂൺ പകുതിയോടെ നടക്കാനിരിക്കെ, തന്നെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി ഉന്നത നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാനമായ നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചിരുന്നത്. സിനിമാ അഭിനയം തുടരാനാണ് തനിക്ക് ആഗ്രഹമെന്നും, ഒരുപാട് സമ്പാദിക്കേണ്ടതുണ്ടെന്നും എന്നാൽ നിലവിൽ വരുമാനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗങ്ങളിലൊരാളായ തന്നെ ഒഴിവാക്കി പകരം സദാനന്ദനെ മന്ത്രിയാക്കണമെന്ന ആഗ്രഹവും അദ്ദേഹം നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്.

