PRAVASI

അടിസ്ഥാന രഹിതമായ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക

Blog Image

പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങളും പിന്നിട്ട ഭാരതം അവശേഷിക്കുന്ന രണ്ടു ഘട്ടങ്ങൾ കൂടി പൂർത്തീകരിച്ചുജൂൺ4 നു ഫലപ്രഖ്യാപനത്തിലേക്കു നീങ്ങുകയാണ്. പതിവുപോലെ  തിരഞ്ഞെടുപ്പ്‌
ഫലത്തെ സംബന്ധിച്ച പ്രവചനങ്ങളും അഭ്യൂഹങ്ങളും കവ്യാപകമായി പ്രചരിക്കുമ്പോൾ വ്യത്യസ്തമായ അഭിപ്രായ പ്രകടനത്തിലൂടെ ശ്രദ്ധനേടാൻ ശ്രമിക്കുന്ന മലയാള മാധ്യമങ്ങളെക്കുറിച്ചാണ് ഇവിടെ
പറയാൻ ശ്രമിക്കുന്നത്.


പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങളും പിന്നിട്ട ഭാരതം അവശേഷിക്കുന്ന രണ്ടു ഘട്ടങ്ങൾ കൂടി പൂർത്തീകരിച്ചുജൂൺ4 നു ഫലപ്രഖ്യാപനത്തിലേക്കു നീങ്ങുകയാണ്. പതിവുപോലെ  തിരഞ്ഞെടുപ്പ്‌
ഫലത്തെ സംബന്ധിച്ച പ്രവചനങ്ങളും അഭ്യൂഹങ്ങളും കവ്യാപകമായി പ്രചരിക്കുമ്പോൾ വ്യത്യസ്തമായ അഭിപ്രായ പ്രകടനത്തിലൂടെ ശ്രദ്ധനേടാൻ ശ്രമിക്കുന്ന മലയാള മാധ്യമങ്ങളെക്കുറിച്ചാണ് ഇവിടെ
പറയാൻ ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നാളുകളിൽ കഴിഞ്ഞ പത്തുവര്ഷക്കാലത്തെ എൻ.ഡി.എ. ഭരണം കാഴ്ച്ചവച്ച അടിസ്ഥാന
വികസന പ്രവർത്തനങ്ങളുടെയും മോദിയെന്ന ശക്തനായ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയുടെയും അടിസ്ഥാനത്തിൽ ഒരു ഭരണത്തുടർച്ച പ്രവചിച്ച മലയാളം മാധ്യമങ്ങൾ മോദിക്ക് കാലിടറിയെന്നും ഇൻഡി മുന്നണി ഭൂരിപക്ഷം നേടി അധികാരത്തിൽ
എത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നും ആവർത്തിച്ച് ആണയിടുന്നു.മലയാളത്തിലെ ഒരു പ്രമുഖ ചാനൽ പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ നിന്നും അവിടെ വികസനങ്ങൾ നടന്നിട്ടില്ലായെന്നും വോട്ടർമാർക്ക് യാതൊരു താത്പര്യവും തിരഞ്ഞെടുപ്പിൽ ഇല്ലായെന്നും തത്സമയ റിപ്പോർട്ടിലൂടെ മലയാളികളെ അറിയിച്ചു കൊണ്ടേയിരിക്കുന്നു.പൊതുജനങ്ങൾക്ക് നിക്പക്ഷ വിവരശേഖരണത്തിനും ശരിയായ വിലയിരുത്തലിനും ഉപയോഗപ്പെടേണ്ട മാധ്യമങ്ങൾ വിധികർത്താക്കളായി വേഷം മാറുമ്പോൾ വായനക്കാർ അറിയാൻ ആഗ്രഹിക്കുന്നത്‌ ഈ
വിധിപ്രഖ്യാപനത്തിന്റെ അടിസ്ഥാന കാരണങ്ങളാണ്.
2019 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഒറ്റയ്ക്ക് 303 സീറ്റും എൻ.ഡി.എ.
സഖ്യമാകെ 353 സീറ്റും നേടി അധികാരത്തിലെത്തി അഞ്ചുവർഷം ഭരണം പൂർത്തിയാക്കുമ്പോൾ 52 സീറ്റ് മാത്രം നേടി പ്രതിപക്ഷ നേതൃപദവിക്ക്‌ വേണ്ട എണ്ണം പോലും തികക്കാത്ത കോൺഗ്രസ്സും 23 സീറ്റ് നേടിയ ഡി.എം.കെ.യും സ്വന്തം തട്ടകമായ ബംഗാളിൽ ഇൻഡി മുന്നണിയെ അടുപ്പിക്കാത്ത 22 സീറ്റുള്ള തൃണമൂൽ കോൺഗ്രസ്സും രണ്ടക്കം തികക്കാത്ത അംഗസംഖ്യയുള്ള അധികാരവും അഴിമതിയും മാത്രം ലക്ഷ്യമിടുന്ന ഒരു ഡസനോളം പ്രാദേശിക പാർട്ടികളും ചേർന്ന് മോദിയെ  താഴെയിറക്കും  എന്ന് പ്രവചിക്കുമ്പോൾ അതിന്റ
സാധ്യതകളാണ് അറിയേണ്ടത്.
 നിലവിലുള്ള ഭരണത്തിനെതിരെ പൊതുവായ ജനവികാരമോ വിശ്വസനീയമായ ഒരു അഴിമതി ആരോപണമോ പൊതു സമ്മതനായ
ഒരു ബദൽ പ്രധാന മന്ത്രി സ്ഥാനാർഥിയോ നിലവിലില്ലായെന്ന യാഥാർഥ്യത്തിൽ നിന്നുകൊണ്ടാണ് അട്ടിമറി സാധ്യത അവലോകനം
ചെയ്യേണ്ടത്.
മോദിയുടെ പരാജയ സാധ്യതകൾ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം.കഴിഞ്ഞ തവണ എൻ.ഡി.എ.നേടിയ 303 സീറ്റിൽ
224 സീറ്റിൽ പോൾ ചെയ്തതിന്റെ പകുതിയിലേറെ (50%) വോട്ടുകളാണ് ആ മുന്നണി കരസ്ഥമാക്കിയത്. ഗുജറാത്ത് ഉത്തർ പ്രദേശ്
മധ്യപ്രദേശ് തുടങ്ങിയ ശക്തി കേന്ദ്രങ്ങളിലെ 14 സീറ്റുകളിൽ ബിജെപി യുടെ ഭൂരിപക്ഷം അഞ്ചു ലക്ഷം മുതൽ ആറര ലക്ഷം വരെയായിരുന്നു. 44 മണ്ഡലങ്ങളിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെക്കാൾ 4 ലക്ഷത്തിലധികം വോട്ടുകളാണ് അവർ കൂടുതൽ നേടിയത്. മൂന്നു
ലക്ഷത്തിലധികം ലീഡ് നേടിയ മണ്ഡലങ്ങൾ 105 എണ്ണമായിരുന്നു. ബിജെപി യുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടിയ 186 സീറ്റുകളിൽ
കോൺഗ്രസിന് ജയിക്കാനായത് കേവലം 15
സീറ്റുകളിൽ മാത്രമായിരുന്നു. കോൺഗ്രസ് അനുകൂല പ്രവചനങ്ങൾ ഫലിക്കണമെങ്കിൽ ആ 186 ൽ നൂറു സീറ്റുകളെങ്കിലും കോൺഗ്രസ്
വിജയിക്കണം. അതിന്റെ യാതൊരു സൂചനയും ആരും ഇതേവരെ നൽകിയിട്ടില്ല. മറ്റൊരു പ്രധാന കാര്യം കഴിഞ്ഞ തവണ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസിന്
ഒരൊറ്റ എം.പി. പോലുമുണ്ടായിരുന്നില്ല.ഇന്ത്യ ഭരിക്കാൻ യൂ.പി. വേണം എന്ന സത്യം നോക്കിയാൽ 2019 ൽ അവിടെ കിട്ടിയ ഒരേയൊരു
സീറ്റ് സോണിയ ഗാന്ധിയുടേതായിരുന്നു.
യൂ.പി.യിൽ കഴിഞ്ഞ തവണ ബി.എസ്.പി.യും എസ്.പി. യും ഉൾപ്പെടെ ബിജെപി ക്കെതിരെ ഒന്നിച്ചപ്പോൾ ഇപ്പോൾ മായാവതി ഒറ്റയ്ക്ക്
മത്സരിക്കുന്നു. ഇൻഡി മുന്നണി നിലമെച്ചപ്പെടുത്തുന്ന അടിസ്ഥാന കണക്കുകൾ എവിടെയും കാണുന്നില്ല. ഹിന്ദി മേഖലയിലോ
ഗുജറാത്ത് രാജസ്ഥാൻ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലോ കോൺഗ്രസിന്റെ നിലഭദ്രമാണെന്ന് ആരും പറയുന്നില്ല. ദുർബലമായ
കോൺഗ്രസ്സും ശിഥിലമായ പ്രതിപക്ഷവും മോദിയുടെ പരാജയമല്ല ഉറച്ച വിജയത്തെയാണ് സൂചിപ്പിക്കുന്നത്.ഇൻഡി മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ഗാര്ഗെ തന്നെ രാഹുൽ ഗാന്ധിയാണ് അടുത്ത പ്രധാന മന്ത്രിയെന്നു പറയുന്നില്ല. മമത ബാനർജിയാകട്ടെ അവരുടെ സംസ്ഥാനത്തു കോൺഗ്രസിന്റെ സഭാനേതാവ് അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള കോൺഗ്രെസ്സുകാർക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുന്നു.മോദിയെ ഇറക്കിയാൽ അടുത്ത അഞ്ചു കൊല്ലം
അഞ്ചു പ്രധാന മന്ത്രിമാർ അതാണ് ഇൻഡി മുന്നണിയിലെ കോൺഗ്രസ് ഇതര നേതാക്കൾ പറയുന്നത്.ഇൻഡി മുന്നണിയുടെ ഒരു പൊതുപരിപാടിയിലും അംഗമല്ലാത്ത അഴിമതിക്കെതിരെ പോരാടി അധികാരം നേടി അഴിമതിക്കേസിൽ ജയിലിലായി ഇടക്കാല ജാമ്യം നേടിയ അരവിന്ദ് കെജ്രിവാളാണ് മറ്റൊരു ബദൽ.ആകെക്കൂടി 22 സീറ്റിൽ മത്സരിക്കുന്ന അദ്ദേഹവും സ്വന്തം ഗ്യാരന്റിറ്റിയും പ്രധാന മന്ത്രി മോഹവുമായി രാഹുൽ ഗാന്ധിയോടൊപ്പമുണ്ട്. എന്നാൽ ആപ്പ് ഭരിക്കുന്ന വിജയ സാധ്യതയുള്ള പഞ്ചാബിൽ ഇൻഡി പരസ്പരം മത്സരിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് വിദഗ്ധനും എല്ലാക്കാലത്തേയും മോദി വിരുദ്ധനുമായ പ്രശാന്ത് കിഷോർ മറ്റൊരു സമാന രാഷ്ട്രീയ വീക്ഷണമുള്ള ബർഗ്ഗദത്തുമായി കഴിഞ്ഞ ദിവസം നടത്തിയ ഒരു സംവാദത്തിൽ തുടർ ഭരണം ഉറപ്പാണെന്നും അഞ്ചു ഘട്ടം കഴിഞ്ഞപ്പോൾ അമിത് ഷാ അവകാശപ്പെടുന്നതുപോലെ 310  മണ്ഡലങ്ങൾ ഉറപ്പായി എന്നത് ശരിയാകില്ല എന്നുമാണ് പ്രവചിച്ചിരിക്കുന്നത്.ദേശിയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത രാജ്യത്തൊരിടത്തും പൊതുവായ
ഒരു ഭരണവിരുദ്ധ വികാരം നിലവിലില്ല എന്നതാണ്.
അതോടൊപ്പം മഹാരാഷ്ട്ര കർണ്ണാടക തുടങ്ങിയ
സംസ്ഥാനങ്ങളിൽ ബിജെപി നിലവിലുള്ള എണ്ണത്തിൽ കുറവ് സീറ്റുകളെ ഇപ്രാവശ്യം നേടൂ എന്നും പറയുന്നു. ആന്ധ്രാ പ്രദേശ് തെലുങ്ക് ദേശം തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തി തൽസ്ഥിതി തുടരാൻ സാധ്യതയുള്ളതായി ചില പ്രമുഖ ഉത്തരേന്ത്യൻ ചാനൽ സർവേകൾ വെളിപ്പെടുത്തുന്നു.പ്രവചനങ്ങളുടെ ഫലപ്രാപ്തി അവർ അവലംബിക്കുന്ന കണക്കുകളുടെയും ആ രംഗത്തുള്ള പ്രാവീണ്യത്തെയും ആശ്രയിച്ചിരിക്കും. അക്കാര്യത്തിൽ എന്തുകൊണ്ടോ ഉത്തരേന്ത്യൻ നിഗമനങ്ങളാണ്

സുരേന്ദ്രൻ നായർ

Related Posts