PRAVASI

സണ്ണി പറവനേത്തിന്റെ ക്രിസ്മസ് കരോൾ ഗാനം 'വരവേൽപ്‌ ' പ്രകാശനം ചെയ്തു

Blog Image

അറ്റ്ലാന്റ: ക്രിസ്തുവിന്റെ ജനനത്തെ പ്രഘോഷിക്കുന്ന ഈ വർഷത്തെ ഏറ്റവും ആസ്വാദ്യകരമായ ക്രിസ്മസ് കരോൾ ഗാനം 'വരവേൽപ്‌ ' പ്രകാശനം ചെയ്തു. 'സ്വർഗ്ഗീയനാദം' സംഘാടകനായ സണ്ണി പറവനേത്താണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സിസിലി സണ്ണിയും ഈ ഗാനത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഈ ഗാനം പ്രശസ്ത ഗായകനായ റോയ് പുത്തൂരും (Roy Puthur) സംഘവുമാണ് ആലപിച്ചിരിക്കുന്നത്. റയാൻസ് മീഡിയ (Ryans Media) പുറത്തിറക്കിയ ഗാനം യൂട്യൂബിൽ (YouTube) ലഭ്യമാണ്. ഗാനത്തിന്റെ കരോക്കെ  ഉടൻ തന്നെ പുറത്തിറക്കുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സണ്ണി പറവനേത്ത്  678-866-5336

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.