മനുഷ്യർ ദൈവനിഷേധികളായി പാപത്തെ പുണർന്നുകൊണ്ട് വേണാടിനെക്കാൾ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. ഓരോ മനുഷ്യനും അവനവനു ബോധിച്ചത് പോലെ ജീവിക്കുന്ന ഒരു കാലഘട്ടത്തിൽ നാം എത്തിയിരിക്കുന്നു. നിയമത്തെ ഭയപ്പെടാത്തവർ, നിയമലംഘികളെ ആശ്ലേഷിക്കുന്നവർ, നിയമത്തിനെതിരെ നിരത്തിലിറങ്ങി കുട പിടിക്കുന്നവർ. ബിൻലാദന്മാരും, ബറാബാസുമാരും അമേരിക്കയുടെ നീല നഗരങ്ങളിൽ വിരാജിക്കുവാൻ ഖജനാവ് തുറക്കുന്ന ഭരണ നേതാക്കൾ. ഇവരെ വാനോളം പുകഴ്ത്തുകയും, നിയമത്തിന് ഏൽപ്പിക്കാതെ പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യുന്ന വക്താക്കൾ ജനാധിപത്യത്തിൻെ്് കാവൽക്കാരല്ല, ജനാധിപത്യത്തിൻെ്് നട്ടെല്ലൊടിക്കുന്നരും രാജ്യത്തിന് പുഴുക്കുത്തും അത്രേ. ഇവരുടെ പല്ലുകൾ കുന്തങ്ങളും, അസ്ത്രങ്ങളും, നാവ് മൂർച്ചയുള്ള വാളും അത്ര. (സങ്കീർത്തനം 57: 4). നേരമ്പോക്കിന് പോലും സത്യം സംസാരിക്കാത്ത ഇവർ ഭോഷ്കിൽ പ്രിയപ്പെടുന്നവരും, അതിൽ സന്തോഷിക്കുന്നവരും അത്ര. ഇവരുടെ നാവിൽ നിന്ന് സർപ്പ വിഷം പോലെ മരണത്തിൻെ്് ധ്വനികൾ പുറപ്പെടുന്നു.
ആർക്കും, ആരെയും നിയന്ത്രിക്കുവാൻ കഴിയാത്തവണ്ണം ദൈവത്തെ ഭയവും, മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ജാതി ദേശത്ത് മുൾച്ചെടി പോലെ പടർന്നു പിടിക്കുകയാണ്. ഹൃസ്വ, ദൃശ്യ മാധ്യമങ്ങളിൽ കൂടി കാണുകയും, കേൾക്കുകയും ചെയ്യുന്ന സംഭവങ്ങൾ മനുഷ്യ മനസ്സാക്ഷിയെ നടക്കുന്നതും, ദുഖിപ്പിക്കുന്നതും, കരയിപ്പിക്കുന്നതും അത്ര. അധികാരത്തിലിരിക്കുന്നവർ ദൈവനിഷേധികളായി ഹുങ്കോടെ ധാർഷ്ട്യം സംസാരിക്കുന്നു. നാവുകൊണ്ട് അവർ കുരള സംസാരിക്കുന്നു, സത്യം അവരിൽ ഇല്ല, സത്യത്തെ ചവിട്ടി താഴ്ത്തുന്ന വാമന ആധിപത്യം ഇവർ എല്ലായിടത്തും സ്ഥാപിക്കുകയാണ്. ഇവരുടെ കസേരകൾക്ക് ഒരിക്കലും ഇളക്കം വരികയില്ല ഇന്ന് കൂകി വിളിച്ചു കൊണ്ട് ജനാധിപത്യത്തെ ഇവർ പുച്ഛിക്കുന്നു, അധിക്ഷേപിക്കുന്നു. ഇന്ത്യ പോലുള്ള മൂന്നാംകിട രാജ്യങ്ങളിൽ. ഗവൺമെൻെ്് അധികാരികൾ കൃത്യനിർവഹണം നടത്താതെ പണത്തിനും, അഴിമതിക്കും, കൈക്കൂലിക്കും, ചുക്കാൻ പിടിക്കുന്നു നാട് മരവിപ്പിക്കുന്നു. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നവരെ വെള്ളം കുടിപ്പിച്ച് വിയർപ്പിക്കുന്ന വിരുതന്മാർ വാഴുന്ന സമൂഹം, ഇവർ നിമത്തം അയ്യം വിളിക്കുകയാണ്. നിരപരാധികളായ ജീവിതങ്ങളെ മതത്തിൻെ്്യും, രാഷ്ട്രീയത്തിൻെ്് യും പേരിൽ അകാരണമായി പീഡിപ്പിക്കുന്നു, തല്ലിച്ചതയ്ക്കുന്നു, കൊല്ലുന്നു. സത്യവും, നീതിയും ഇവർക്കു മുമ്പിൽ നിഷേധിക്കപ്പെടുന്നു. നിയമപാലകർ നിയമ ലംഘികൾ ആയി നിരത്തിൽ ചവിട്ടു നാടകം നടത്തുന്നു. നമ്മുടെ ഈ രാജ്യത്ത് യൂണിഫോം ധരിച്ചവരെ അപമാനിക്കുകയും, അവരെ ആക്രമിക്കുവാൻ ഒരു കൂട്ടർ ധ്വനി മുഴക്കുമ്പോൾ, ഇന്ത്യ പോലുള്ള പ്രാചീനത ഇന്നും തളം കെട്ടി നിൽക്കുന്ന രാജ്യങ്ങളിൽ യൂണിഫോം ധാരികൾ കാട്ടാളന്മാരും, മൃഗതുല്യരുമായി മാറുന്നു. മനുഷ്യജീവന് തെല്ലും വിലകൽപ്പിക്കാതെ അധികാരത്തിൻെ്് മറവിൽ നിരപരാധികളെ നിഷ്കരുണം വേട്ടയാടുന്നു, കൊല്ലുന്നു. ഈ കുത്തൊഴുക്ക് എവിടേക്കെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
സർവ്വ ലോകവും ദുഷ്ടൻെ്് അതീനതയിൽ കിടക്കുന്നുവെന്ന് തിരുവചനം വളരെ വ്യക്തമായി പറയുന്നു (യോഹന്നാൻ 5 :19). അധാർമികത എന്ന് സുനാമി മലമ്പുഴ പോലെ ഒഴുകി ദേശത്തെ മൂടുവാൻ വെമ്പൽ കൊള്ളുകയാണ് . ഇരുട്ടിൻെ്് പ്രവർത്തികൾ ദേശത്ത് താണ്ഡവ നൃത്തം ചെയ്യുമ്പോൾ പ്രതികരിക്കാത്ത നാവുകൾ ദേശത്ത് പെരുമൺ ദുരന്തത്തേക്കാൾ വലിയ ദുരന്തം വിതയ്ക്കുകയാണ്. ഹിരോഷിമയിലും, നാഗസാക്കിയിലും ആറ്റം ബോംബ് പൊട്ടി പതിനായിരക്കണക്കിന് മനുഷ്യ ജീവിതങ്ങൾ പൊലിഞ്ഞുവീണു. ഇന്ന് നാം വസിക്കുന്ന ഈ ഭൂമിയിൽ സ്വവർഗരതിയുടെയും, ഗർഭചിദ്രത്തിൻെ്് യും, ലിംഗമാറ്റ പ്രക്രിയയുടെയും, മയക്കുമരുന്നിൻെ്് യും അങ്ങനെ നീളുന്ന അനവധി അറ്റം ബോംബുകൾ പൊട്ടിക്കുവാൻ കറുത്ത പണം പറ്റുന്ന ഗുണശേഖരന്മാർ നെട്ടോട്ടമോടുകയാണ്. ഇത് നിമത്തം എത്രയോ ജീവിതങ്ങൾ പൊഴിഞ്ഞ് വീഴുന്നു, കുടുംബങ്ങൾ തകർന്നടിയുന്നു. ഇതൊക്കെ ദേശത്ത് നടമാടുമ്പോൾ ഭൂമി വാടുന്നു, ദുഃഖിക്കുന്നു. ഭൂതലം ക്ഷയിക്കുന്നു. അസന്മാർഗികതയുടെയും, അശ്ലീലത്തിൻെ്് യും പരവതാനി ദേശത്ത് വിരിച്ച് അതിൽ ശയിച്ച് ദൈവനിഷേധികളായി മാറുന്നവർ ഓർത്തു കൊള്ളണം, ദൈവം ശിക്ഷിക്കാതെ വിടുകയില്ല. പാപത്തിൻെ്് തീവ്രത കൂട്ടുവാൻ പരിശ്രമിക്കുന്ന അധോലോക നായകന്മാരും, അവരുടെ കുഴലൂത്തുകാരും ചില്ലുമേടയിൽ വസിക്കുന്നവരും ആന പുറത്ത് സഞ്ചരിക്കുന്നവരുമത്രേ. നിലം തൊടാതെ പറന്നു നടക്കുന്ന ഇവർക്ക് എങ്ങനെ സാധാരണക്കാരൻെ്് ജീവിതത്തിൻെ്് നാഡി സ്പന്ദനം അറിയുവാൻ കഴിയും? മൃഗങ്ങൾ പോലും ചെയ്യാത്തത് മനുഷ്യൻ ചെയ്തു കൂട്ടുന്നു, സ്വർഗ്ഗം അനുതപിക്കുന്നു, ദുഃഖിക്കുന്നു. ഇവർ തങ്ങൾക്കു തന്നെ ശിക്രനാശം വരുത്തുന്നവരും, പ്രവർത്തിക്കുന്നവരും അത്ര. ഇവരുടെ ദുഷ്കാമപ്രവർത്തികളെ പലരും അനുകരിക്കുമ്പോൾ സത്യമാർഗ്ഗം ദുഷിക്കപ്പെടും. ഇവർക്ക് ഒരു ദൃഷ്ടാന്തം അത്രേ സോദോം,ഗോമോറ പട്ടണങ്ങൾ. തിരുവചനം ഇവരെ നോക്കി ഇങ്ങനെ പറയുന്നു, ഇവർ വെള്ളമില്ലാത്ത മേഘങ്ങളും, കിണറുകളും അത്ര, കൂരിരുട്ടും സംഗ്രഹിച്ചിരിക്കുന്നു. ഇവർ നാശത്തിന് അടിമകളായിരിക്കെ മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വക്ദത്വം ചെയ്യുന്നു ഇത് എന്തൊരു വികൃതി? നാവുകൊണ്ട് ഇവർ മധുര വാക്ക് പറയുന്നു, വഞ്ചനയും, കാപട്യവും ഇവരുടെ അധരങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. ഇവരുടെ വാക്കുകൾക്ക് ചെവി കൊടുത്തുകൊണ്ട് ചെണ്ടയടിക്കുന്ന ശിരോമണികൾ അറുക്കുന്നിടത്തേക്ക് കാളയും, ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ളത് എന്നറിയാതെ കണിയിലേക്ക് ബദ്ധപ്പെടുന്നത്പോലെയും അത്രേ. അതിൻെ്് അവസാനമോ മരണമത്രേ (സദൃശ്യവാക്യം 7: 22). വർഗീയതയും, അസന്മാർഗികതയും, നിയമലംഘനങ്ങളും പ്രോത്സാഹിപ്പിക്കുകയും, ഈ മാരകമായ വിഷം പിഞ്ചു കുഞ്ഞുങ്ങളുടെ ക്ലാസ് റൂം തുടങ്ങി, സമൂഹത്തിൽ കുത്തിവെച്ച്, കാട്ട് തീ പോലെ കത്തിച്ച് പടർത്തുകയും ചെയ്യുന്ന സാമൂഹിക, സാംസ്കാരിക, മത നേതാക്കന്മാർ ആരായിരുന്നാലും അവർ രാജ്യദ്രോഹികൾ അത്രേ.
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വായിക്കുന്നവർ ചിന്തിച്ചു കൊള്ളണം സമയം ആഗതമായി. അപ്പോൾ ചോദ്യം ഏത് സമയം? ആരുടെ സമയം? ഇതൊക്കെയും ഈറ്റുനോവിൻെ്് ആരംഭമത്രേ. യേശുവിൻെ്് മടങ്ങി വരവ് വാതുക്കൽ നിൽക്കുന്നു. വാഴ്ത്തപ്പെട്ടവനായി കർത്താവ് പറയുന്നു രാജ്യം, രാജ്യത്തോട് എതിർക്കും, ജാതി, ജാതിയോട് എതിർക്കും. ക്രമസമാധാനം തകരുന്നു, അസമാധാനം വർദ്ധിക്കുന്നു. അധർമ്മം പെരുകുന്നതു കൊണ്ട് അനേകരുടെ സ്നേഹം തണുത്തു പോകും. (മത്തായി 24). ഇതെല്ലാം ഇന്ന് നമുക്ക് മുമ്പിൽ വിളയാട്ടം നടത്തുകയാണ് ഒന്നും കണ്ടില്ലെന്ന് നടിച്ച് നമുക്കു മുന്നോട്ടുപോകുവാൻ ഇനിയും കഴിയുകയില്ല.. അധർമ്മത്തിൻെ്് മർമ്മം പെരുകിക്കൊണ്ടിരിക്കുന്നു, അക്രമികൾക്കും, കൊലപാതകന്മാർക്കും, ബലാൽസംഗ വീരന്മാർക്കും അംഗീകാരവും, അവകാശവും കൊടുക്കുകയും ഇവരുടെ പ്രവർത്തികൾ നിമിത്തം കൊല്ലപ്പെട്ട നിരപരാധികളുടെ ജീവൻ അവഗണിക്കപ്പെടുന്നത് എന്തൊരു ദാരുണം.
തിരുവചനത്തിലെ മുന്നറിയിപ്പുകൾ അവഗണിക്കാതെ അനുസരിക്കുന്നത് നല്ലത്.
കുഴി കുഴിക്കുന്നവൻ അതിൽ വീഴും, കല്ലുരുട്ടുന്നവൻെ്് മേൽ അത് തിരിഞ്ഞുരുളും (സദൃശ്യവാക്യങ്ങൾ 26: 27).

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

