യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രസിഡന്‍റ് ബെന്‍ഞ്ചമിന്‍ നെതന്യാഹും
ഫിലാഡല്‍ഫിയാ, യു.എസ്.എ.: പ്രമുഖ പാശ്ചാത്യരാജ്യങ്ങളായ ബ്രിട്ടനും കാനഡായും ഓസ്ട്രേലിയായും പോര്‍ട്ടുഗീസും പാലസ്തീനിയന്‍ സ്റ്റേറ്റിനെ അംഗീകരിച്ചതില്‍ ഇസ്രായേലിന് നേരിയ അതൃപ്തിയുണ്ടെങ്കിലും ലോക സമാധാനത്തിനും സമൃദ്ധിയ്ക്കും വന്‍ നേട്ടമായി രാജ്യതന്ത്രജ്ഞര്‍ കാണുന്നു. ഇന്ത്യയും ഇസ്രയേലുമായി
നയതന്ത്രപ്രധാനമായ (ഡിപ്ലോമാറ്റിക്ക്) ബന്ധം ഉണ്ടെങ്കിലും പാലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിയ്ക്കുന്നതില്‍ അശേഷം അതൃപ്തി ഇന്ത്യ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല.
ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാനസന്ധിയില്‍ കഴിഞ്ഞ ദിവസം ഒപ്പ് വെച്ചെങ്കിലും രഹസ്യവും പരസ്യവുമായ സംഘര്‍ഷത്തിന്‍റെ പ്രതിധ്വനികള്‍ ഈ നിമിഷംവരെ അശേഷം ശാന്തിയും ശമനവും ഇല്ലാതെ തുടരുന്നു. 2023, ഒക്ടോബര്‍ 7ന്
ഇസ്രയേലിനെ യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ ആക്രമിച്ച് സൈനീകരും സിവിലിയന്‍സും അടക്കം 1995 ജനതയെ വധിച്ചതിന്‍റെ പ്രതീകമായി 66,288 ഹമാസ് അടക്കമുള്ള പാലസ്തീനുകളെ ഇസ്രായേല്‍ യുദ്ധ സന്നാഹങ്ങളോടെ കൊന്നതായും ഇസ്രയേല്‍ അധികൃതര്‍ പരസ്യമായി പറയുന്നു. ഭീകരമായ ഇസ്രേയേല്‍ ആക്രമണത്തില്‍ ഭവന രഹിതരായവരെ താത്കാലിക അഭയസ്ഥാനമായി സ്കൂളുകളിലും ഗവണ്‍മെന്‍റ് കെട്ടിടങ്ങളിലും പുനരധിവസിപ്പിച്ചതായി യുണൈറ്റഡ് നേഷന്‍ വക്താവ് ജെയിംസ് എല്‍ഡറിന്‍റെ വാര്‍ത്തക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹമാസ്-ഇസ്രായേല്‍ സമാധാന സന്ധിയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍വേണ്ടി അമേരിക്കല്‍ പ്രസിഡന്‍റ് ഡൊണാര്‍ഡ് ട്രംപ് അംഗികരിച്ച 20 പോയിന്‍റ്സ് അടങ്ങുന്ന
ഉടമ്പടിയെ ഹാമാസ് നേതാക്കള്‍ അംഗീകരിക്കുകയും തടവില്‍ കഴിയുന്ന ഇസ്രായേല്‍ പൗരസമൂഹത്തെയും മരിച്ചവരുടെ മൃതശരീരങ്ങളും തിരിച്ചയയ്ക്കണമെന്നുള്ള വാഗ്ദാനവും നല്‍കിയതായി വൈറ്റ് ഹൗസ് ലേഖകന്‍ ബെണ്‍ഡ് ദെബൂസ്മാന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1988, നവംബര്‍ 18ന് ഇന്‍ഡ്യ സകല പിന്‍തുണയും വാഗ്ദാനം ചെയ്തു പാലസ്തീനെ അംഗീകരിയ്ക്കുകയും ഡിപ്ലോമേറ്റ് ബന്ധം ശക്തമായി ആരംഭിക്കുകയും ചെയ്തു. പാലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ.)നെ ആദ്യമായി അംഗീകരിച്ച നോണ്‍-മുസ്ലീം രാജ്യമാണ് ഇന്‍ഡ്യ. ഇന്‍ഡ്യയടക്കം 85 ശതമാനം ലോകരാജ്യങ്ങളില്‍ സാമ്പത്തിക ശക്തിയും ഉല്പാദനശേഷിയും ഉള്ള ജി 20 എന്നറിയപ്പെടുന്ന 20 രാജ്യങ്ങളില്‍ 14 രാജ്യങ്ങളും പാലസ്തീനുമായി സുശക്തമായ നയതന്ത്രബന്ധം പുലര്‍ത്തുന്നവരാണ്. 2025, സെപ്റ്റംബര്‍ മാസം 193 ലോക രാജ്യങ്ങളില്‍ 157 രാഷ്ട്രങ്ങളും പാലസ്തീനെ പരമാധികാരമുള്ള സ്വതന്ത്രരാജ്യമായി അംഗീകരിച്ചു.
ഇസ്രയേല്‍ അടക്കം ഗള്‍ഫ് മേഖലയില്‍ ശാശ്വത സമാധാനം വേണമെന്നുള്ള പ്രസിഡന്‍റ് ഡൊണാര്‍ഡ് ട്രംപിന്‍റെ അനശ്വരവും ആത്മാര്‍ത്ഥവുമായ ആഗ്രഹം സഫലീകൃതമാകുവാന്‍വേണ്ടി സകല ലോകരാജ്യങ്ങളും വ്യക്തികളും ഏകോചിതമായി പ്രവര്‍
ത്തിയ്ക്കുന്നത് ഇത്തരുണത്തില്‍ ഉത്തമമായിരിക്കും. ഇസ്രയേലും ഹമാസും ഐക്യതയോടെ രണ്ടുവര്‍ഷ കാലഘട്ടത്തേയ്ക്ക് യുദ്ധസന്നാഹങ്ങള്‍ അവസാനിപ്പിക്കണമെന്നുള്ള ഉടമ്പടിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമാധാന ദൂതനായുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ ശക്തവും യുക്തവുമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി റസലൂഷന്‍ നമ്പര്‍ ഇ.എസ്.- 10/23 സ്പെഷ്യല്‍ നിശ്ചയാനുസരണം പാലസ്തീനിയന്‍റെ അംഗത്വ പദവി ഉയര്‍ത്തി സകല ലോക
യു.എന്‍. മെമ്പേഴ്സിനോടൊപ്പം സമ്മേളനങ്ങളില്‍ സംബന്ധിക്കുവാനുള്ള അനുമതിയും നല്‍കി. വോട്ട് അവകാശവും കാലക്രമാണാനുസരണം ലഭിയ്ക്കുമെന്ന ശുഭ പ്രതീക്ഷ ലോകത്തിലെ ഏറ്റവും വലിയ ജനായത്ത
രാജ്യമായ ഇന്‍ഡ്യയെപ്പോലെ 'ചേരിചേര' (നോണ്‍ - അലിഗെന്‍റ്) നയത്തില്‍ നട്ടുറപ്പിച്ച പല രാജ്യങ്ങള്‍ക്കും ഉണ്ട്.

കോര ചെറിയാന്‍

