എൻ്റെ ആത്മമിത്രം വിടപറഞ്ഞു... എങ്കിലും 35 വർഷത്തെ ആത്മബന്ധം എൻ്റെ ഹൃദയത്തിൽ തുടരും. 1991 ൽ ബാബു ചാഴികാടൻ്റെ
നിര്യാണത്തിന് ശേഷം ടോമിച്ചേട്ടൻ്റെ തിരഞ്ഞെടുപ്പ് വേദിയിൽ ആരംഭിച്ച സൗഹൃദത്തിന് ഒരിക്കൻ പോലും തിളക്കം കുറഞ്ഞിട്ടില്ല. പ്രിൻസ് എന്നും എൻ്റെ കുടുംബ വിശേഷങ്ങളിൽ ഒരു സഹോദരനായി കുടുംബസമേതം ഞങ്ങളോട് ചേർന്ന് നിന്നിരുന്നു. വക്കീലായി എൻട്രോൾ ചെയ്ത ദിനം ഞാൻ ഇന്നും ഓർക്കുന്നു. അന്ന് ഞങ്ങൾക്കെല്ലാം ഒരു സന്തോഷദിനമായിരുന്നു. ആഘോഷപൂർവ്വം ഞങ്ങളെല്ലാവരും പ്രിൻസിൻ്റെ ഒപ്പം എറണകുളത്ത് എൻട്രോൾ ചെയ്യാൻ പോയതും തിരികെയെത്തി എൻ്റെ വീട്ടിൽ കുടുബാഗങ്ങൾക്കും കുഞ്ഞുങ്ങൾക്കും പ്രിൻസ് മധുരം നൽകിയതും ഇപ്പോഴും ഞാനോർക്കുന്നു. എൻ്റെയും പ്രിൻസിൻ്റെയും സുഹൃത്തുക്കാളായ ജോസ് കണിയാലി, ജെയ്ബു കുളങ്ങര, ജോർജ് തോട്ടപ്പുറം, പൂഴിക്കുന്നേൽ ബാബുസാർ എന്നിവർക്കൊപ്പമുള്ള സൗഹൃദ നിമിഷങ്ങൾ മനസ്സിൽ ഇന്നും നിലനിൽക്കുന്നു. ദുഖവെള്ളി ദിനത്തിൽ പ്രിൻസിനും ഷൈമോനും ജോജിക്കും ഒപ്പമുള്ള മലയാറ്റൂർ മലകയറ്റവും പാർട്ടി പരിപാടികൾക്ക് പോകുന്ന യാത്രകളും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. അനശ്വര സൗഹൃദത്തിൻ്റെ നല്ല ഓർമ്മകൾ മാത്രം നൽകി യാത്രയാകുന്ന പ്രിയ സഹോദരാ നീ എന്നും എൻ്റെ ഹൃദയത്തിൽ ഉണ്ടാവും... പ്രിൻസിൻ്റെ പ്രിയ മാതാവിൻ്റെയും ഭാര്യ സിന്ധുവിൻ്റെയും മക്കൾ ഹന്നായുടെയും ലൂക്കിൻ്റെയും ദുഖത്തിൽ ഞങ്ങളുടെ കുടുംബവും പങ്കുചേരുന്നു.


