PRAVASI

തോമാച്ചൻ്റെയും ബാലഗോപാലൻ്റെയും 'മൂട്ടിൽ' തീ കൊളുത്തി മുഖ്യമന്ത്രി

Blog Image

തോമാച്ചൻ്റെയും ബാലഗോപാലൻ്റെയും 
'മൂട്ടിൽ' തീ കൊളുത്തി വിടുകയാണ് 
ശരിക്കും മുഖ്യമന്ത്രി ഇന്ന്
ധവള പത്രത്തിലൂടെ ചെയ്തത്!
തോമാച്ചന്റെ , മനുഷ്യന് മനസ്സിലാകാത്ത
ലേഖനം ഉടൻ എഫ്ബിയിൽ പ്രതീക്ഷിക്കാം !
AKG സെൻററിൽ പഴയ സാമ്പത്തിക കാര്യ വിദഗ്ദ്ധർ 
പുതിയ 'ന്യായീകരണ വിശകലനങ്ങൾ' 
തയ്യാറാക്കുന്ന തിരക്കിലായിരിക്കും!
എന്തുകൊണ്ടാണ് ഇത്തരം ഒരു ധവള പത്രം
കഴിഞ്ഞ സർക്കാർ പ്രസിദ്ധീകരിക്കാതിരുന്നത്?
പ്രസിദ്ധീകരിച്ചാൽ നമ്മൾ സാമാന്യജനം 
എല്ലാ കള്ളത്തരങ്ങളും കൈയോടെ പിടിക്കില്ലേ? 
ധവളപത്രം വായിക്കും മുമ്പ് പിണറായി
കഴിഞ്ഞദിവസം  അതിനെ വിശേഷിപ്പിച്ചത്
'ഉമ്മാക്കി ' എന്നായിരുന്നു !
പഴയ സ്വഭാവം വച്ച് അദ്ദേഹം അതിനെ 
വിശേഷിപ്പിക്കേണ്ടിയിരുന്നത് 'കോക്കാച്ചി' 
എന്നോ 'മാക്കാൻ' എന്നോ ഒക്കെയായിരുന്നു !
പക്ഷേ ശരിക്കും അത് 'തൂഫാൻ' ആയി ! 
5.07 ലക്ഷം കോടി രൂപയാണ് 
കേരളത്തിന്റെ മൊത്തം ബാധ്യത.
ശമ്പള-പെൻഷൻ കുടിശ്ശിക 
48,733 കോടി!
KIIFB ബാധ്യത ഏകദേശം 21,000 കോടി!
പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) 
സഞ്ചിത നഷ്ടം 78,851 കോടി !
സംസ്ഥാന വരുമാനത്തിന്റെ 77% പ്രതിബദ്ധ 
ചെലവുകൾക്ക് (ശമ്പളം, പെൻഷൻ, 
പലിശ മുതലായവ) പോകുന്നു!
മേയ് 16-ന് ട്രഷറിയിൽ ഉണ്ടായിരുന്ന 
ബാലൻസ്: 2,211 കോടി മാത്രം. 
എത്രയാണ് ബാലഗോപാലൻ പറഞ്ഞത് !
കേരളത്തിൻ്റെ മൊത്തം കടം 
GSDP യുടെ 35.5 %!
ദേശീയ ശരാശരി 29.2 %  മാത്രം.
സകല ധൂർത്തും കാട്ടാൻ കടം 
വാങ്ങിക്കൂട്ടിയപ്പോൾ 
അത് ദേശീയ ശരാശരിക്കും
വളരെ വളരെ മീതെയായി!
സാധാരണ പരിഗണിക്കാറുള്ള 
18 സംസ്ഥാനങ്ങളുടെ ശരാശരി 
തന്നെ 28.8% ഉണ്ട് !
പലിശ കൊടുക്കേണ്ടത് 
വരുമാനത്തിന്റെ 17.73% !!
ഞെട്ടേണ്ട കാര്യമാണ്.
ദേശീയ ശരാശരി 11.99 %
മാത്രമേയുള്ളൂ.
ആകെ ചെലവിന്റെ  39.9% മാത്രമാണ്
വികസന ചെലവിനായി ഉപയോഗിച്ചത്.
പിന്നെ എന്ത് വികസനമാണ് ഇവിടെ നടന്നത് !
ദേശീയ ശരാശരിയാകട്ടെ 63.5 % !
മൂലധന ചെലവ്  GSDP യുടെ 1.34 % മാത്രം !
ദേശീയ ശരാശരി 3.2 % !
സംസ്ഥാനങ്ങളുടെ ശരാശരി 3.09 %.
ഇതൊന്നുമല്ല രസം.
35000 കോടി രൂപയുടെ പ്ലാൻ നിലവിലുണ്ട്.
അതിൽ 20500 കോടി ഇപ്പോൾ ഇല്ല !
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തെ 
തെറ്റായ കണക്ക്.
മലർപ്പൊടിക്കാരന്റെ സ്വപ്നം കണ്ട് 
നടക്കുകയായിരുന്നു ബാലഗോപാലനും
കൂട്ടാളികളും!
പ്ലാൻ ഒരിക്കലും കൂട്ടാൻ പാടില്ല
എന്ന് മുഖ്യമന്ത്രി പറയുന്നു.
16-ാം ധനകാര്യ കമ്മീഷൻ നൽകുമെന്ന്
'ബാലഗോപാലമലർപ്പൊടി' സങ്കൽപ്പിച്ചത് 
14137.69 കോടി രൂപ !
പക്ഷേ അവർ റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ്
തന്നെ നിർത്തലാക്കി !
ആ തുക വെള്ളത്തിൽ !
നികുതി വിഹിതം 2.8 % കിട്ടും  
എന്ന്  മലർപ്പൊടി സ്വപ്നം !
കിട്ടിയത് 2.38 % മാത്രം.
നഷ്‌ടം 5758 . 93 കോടി!
സ്വപ്നം കണ്ടിട്ടും കിട്ടാത്ത 
മറ്റ് ഗ്രാൻ്റുകൾ 603 കോടി .
അങ്ങനെ മൊത്തം വെള്ളത്തിലായത്
20500 കോടി!
ഇവരെല്ലാം കൂടി ശരിക്കും
കടം വാങ്ങിക്കൂട്ടി ധൂർത്തടിച്ചും
വാരിക്കോരി പലിശ കൊടുത്തും
വികസനം നടത്തി എന്നു പറയാൻ വേണ്ടി
കടമെടുത്തു ചിലതൊക്കെ ചെയ്തും
നമ്മളെ ശരിക്കും പറ്റിക്കുകയായിരുന്നു !
ഇനി ഈ ഗവൺമെൻ്റ് വെറും വാചാടോപം 
അല്ലാതെ  എന്തു ചെയ്യും എന്നതാണ്
നാം സാധാരണ ജനം ഉറ്റു നോക്കേണ്ടത്.
അതിനുള്ള വ്യക്തമായ പ്ലാനുമായി
മുഖ്യമന്ത്രി വരും എന്ന് കരുതുക.

പ്രശാന്ത് വാസുദേവ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.