PRAVASI

പിറന്നാൾ ചിറകിലേറി പ്രണവ് മോഹൻലാൽ

Blog Image

ശ്രീനിയേട്ടൻ സുഹൃത്ത് ലാലേട്ടനുമായുള്ളൊരു സൗഹൃദ സംഭാഷണം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്....

90 കളിൽ ഒരു നാൾ ലാലേട്ടൻ ശ്രീനിയോട് പറയുകയാണ്.. " ശ്രീനി എനിക്ക് എല്ലാത്തിനോടും മടുപ്പ് തോന്നുന്നു, സിനിമയോട് വരെ! ഇതിൽ നിന്നും രക്ഷ പെടുവനായി ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുന്നു " 

എങ്ങോട്ട്? എന്ന ചോദ്യത്തിന് 
"ഹിമാലയത്തിലേക്ക്"  എന്നായിരുന്നു ലാലിന്റെ മറുപടി... 

ആകാംക്ഷയോടെ ലാൽ ബാക്കി പറയുന്നത് കേൾക്കുവാനായി നിന്ന ശ്രീനിയോടായി ലാൽ തുടരുകയാണ്..

" നമ്മുടെ ഈ യാത്ര സാധാരണ യാത്ര പോലെ ആയിരിക്കില്ല... കൈയിൽ ഒരു രൂപ പോലും ഇല്ലാതെയാണ് നമ്മൾ പോകുന്നത്!  നടന്നും വഴിയിൽ കാണുന്ന വണ്ടികൾക്ക് കൈ കാട്ടിയും, മര തണലിലും, കട തിണ്ണകളിൽ കിടന്നുറങ്ങിയും, അമ്പലങ്ങളിലെ നേർച്ച ചോറ് കഴിച്ചും ഒരു യാത്ര! എന്തൊരു ഭംഗിയുള്ള യാത്ര ആയിരിക്കുമല്ലേ...? 

ലാൽ പറഞ്ഞവസാനിപ്പിച്ച പാടെ " ഹിമാലയത്തിന് അടുത്തുള്ള എയർപോർട്ട് ഏതാ? എന്നായിരുന്നു ശ്രീനിയുടെ ചോദ്യം......

"എന്തിനാ എയർപോർട്ട്??? "  എന്ന് ലാൽ സംശയത്തോടെ ചോദിക്കവേ,

"ലാലേ നീ നടന്നു അവിടെ എത്തുമ്പോഴേക്കും ഞാൻ എയർപോർട്ടിൽ  എത്തി നിന്നെ കാത്തു നിൽക്കാം എന്നിട്ട് അവിടെ നിന്നും ഒരുമിച്ചു പോകാം.... " എന്നായിരുന്നു പൊതുവെയുള്ള ഗൗരവത്തിൽ ശ്രീനിയുടെ മറുപടി...!! 

ഇതും കേട്ട്  ലാൽ " നിന്നോടൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ " എന്നും പറഞ്ഞു കുപിതൻ ആയി പോയെന്നും പറഞ്ഞാണ് ശ്രീനി ഈ വിഷയം പറഞ്ഞവസാനിപ്പിക്കുന്നത്....! 

വർഷങ്ങൾ കടന്നു പോകുന്നു...

അതിനിടയിൽ ലാൽ വിവാഹിതനാകുന്നു,

 അയാൾക്കൊരു ആൺ കുഞ്ഞ് ജനിക്കുന്നു...

അവൻ ആ അച്ഛനോടൊപ്പം വളരുന്നു.....
ഒടുവിൽ ഒരു നാളിൽ അവൻ തന്റെ അച്ഛനോട് ഒരു മോഹം പറയുകയാണ്....

"അച്ഛാ എനിക്കൊരു യാത്ര പോകണം ഹിമാലയത്തിലേക്ക് കൈയിൽ ഒരു രൂപ പോലുമില്ലാതെ  ആണ് പോകുന്നത് നടന്നും കാണുന്ന വണ്ടിക്ക് കൈ കാണിച്ചും, കിട്ടുന്നത് കഴിച്ചും, കാണുന്നിടത്ത് കിടന്നുറങ്ങിയും ഒരു യാത്ര " 

അവന്റെ മോഹം കേട്ട ആ അച്ഛൻ അവനെ ഒന്നു ചേർത്തു പിടിച്ചു കൊണ്ടു ഇടറുന്ന ശബ്ദത്തിൽ ഒന്നേ പറഞ്ഞുള്ളു " പോയിട്ട് വാടാ " എന്ന്......

അച്ഛൻ മകനിലൂടെ തന്നെ വീണ്ടും ജനിക്കുക എന്നാണ് പറയുക....

അച്ഛന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കുവാനായി ജന്മം കൊണ്ട ആ മകന് വൈകിയ വേളയിൽ പിറന്നാൾ ആശംസകൾ നേരുന്നു...... 

ഓൾ  ഇന്ത്യ റേഡിയോയിൽ അവസരങ്ങൾക്കു ശ്രമിക്കവേ, അവിടെ നിന്നും " നിങ്ങളുടെ ശബ്ദം മോശം ആണ്  ഇവിടെ പറ്റില്ല "  എന്നൊരു കമറ്റും കേട്ട് നിരാശനായി ആ ഫ്ലോറിൽ നിന്നും ഇറങ്ങി നടന്ന മനുഷ്യൻ പിൽക്കാലത്തു അതെ ഇന്സ്ടിട്യൂഷന്റെ ചെയർമാൻ ആകുകയും ഓൾ ഇന്ത്യ റേഡിയോയിൽ ഏറ്റവും കൂടുതൽ ബ്രോഡ്കാസ്റ് ചെയ്യപ്പെട്ട ശബ്ദവും ആയിട്ടുണ്ടെങ്കിൽ .......... 

"ഈ പരുപരുത്ത ശബ്ദവും ഉണങ്ങിയ കോലവും കൊണ്ട് നിങ്ങൾ എങ്ങനെയാണ് സിനിമ നടൻ ആകുവാൻ ശ്രമിക്കുന്നത്   ? നിങ്ങള്ക്ക് പറ്റിയ ഫീൽഡ് അല്ലിത് "  നടനാകാനുള്ള ചാൻസ് ചോദിച്ചു ലൊക്കേഷനുകളിൽ അലയാറുള്ള കാലത്തു സ്ഥിരമായി കേട്ടിരുന്ന ഈ ഉപദേശങ്ങളും ആക്ഷേപങ്ങളും കേട്ട് തളർന്നു പോയിരുന്ന ഒരു വൈക്കം കാരൻ ചെക്കൻ പിന്നീട് ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കരം പലകുറി തന്റെ ജന്മനാട്ടിലേക്ക് കൊണ്ട് വന്നിട്ടുണ്ടെങ്കിൽ .....

"നിന്‍റെ ഈ മുഖം കാണാനായി തീയറ്ററിൽ ആളുകൾ കയറുമെന്നു തോന്നുന്നില്ല അത് കൊണ്ട് തന്നെ നിന്നെ വച്ച് പടങ്ങൾ ചെയ്യാൻ ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ട് " കരിയറിന്റെ തുടക്കത്തിൽ തന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയുന്ന നിർമാതാക്കളെ കണ്ടു നെഞ്ചു പൊട്ടിയിരുന്ന മനുഷ്യൻ പിൽക്കാലത്തു  തെന്നിന്ത്യയെ കയ്യിലെടുത്തു അമ്മാനമാടുന്ന ദളപതി ആയി മാറിയിട്ടുണ്ടെൽ ........ 

തുടക്കക്കാരന്റെ പതർച്ചയിലും സഭാകമ്പത്തിലും  പെട്ടുഴറി ക്യാമറക്കു മുന്നിൽ തന്റെ ആദ്യ സിനിമകളായ ആദിയിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രതിഭകൊത്തു പെർഫോം ചെയ്യാനാകാതെ , നടനെന്ന രീതിയിൽ പ്രേക്ഷകപ്രീതി സമ്പാദിക്കാൻ പരാജയപെട്ടു പോയ മനുഷ്യൻ.... 

അടുത്ത ചിത്രത്തിൽ അനായാസം പെർഫോം ചെയ്തു കൊണ്ട് സംവിധായകന്റെ നിർദ്ദേശാനുസരണം സൂക്ഷ്മ ഭാവങ്ങൾ വിരിയുന്ന മുഖപേശികൾ അയാൾക്കും സ്വന്തമാണെന്നു തെളിയിച്ചു കൊണ്ട്  സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ടെങ്കിൽ...

നായകനായി അഭിനയിച്ച അഞ്ചു സിനിമകളിൽ നാലും ബ്ലോക്ക് ബസ്റ്റർ സ്റ്റാറ്റസിലേക്ക് കയറ്റി വിട്ടിട്ടുണ്ടെങ്കിൽ....

അഭിനയത്തിലുപരി , നല്ലൊരു മ്യൂസിക് ഇൻസ്ട്രമെന്റ് പ്ലെയർ ആയ , ആയോധന കലകളിൽ വിദഗ്ധനായ, നല്ലൊരു സ്പോർട്സ് താരമായ, ഹോഴ്സ് റൈഡർ ആയ, ഈ മനുഷ്യനും നാളെകളിൽ മലയാളസിനിമയിൽ തന്റെ പേര് പതിപ്പിച്ചില്ലെങ്കിൽ മാത്രമേ അതിശയിക്കാനാകു......

ആശംസകൾ പ്രിയ പ്രണവ് ....

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.