മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA) എഞ്ചിനീയർ ഓഫ് ദ ഇയർ 2026 പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി അറിയിക്കുന്നു.
അമേരിക്കയിൽ താമസിക്കുന്ന മലയാളി വംശജരായ എഞ്ചിനീയർമാരുടെ മികച്ച പ്രൊഫഷണൽ നേട്ടങ്ങളും നേതൃഗുണവും നൂതനാശയങ്ങളും സാമൂഹ്യ സേവനവും ആദരിക്കുകയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.
തങ്ങളുടെ മേഖലയിലും സമൂഹത്തിലും ഗുണകരമായ സ്വാധീനം ചെലുത്തിയ, എഞ്ചിനീയറിംഗിന്റെ വിവിധ ശാഖകളിലുള്ള അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാൻ എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.
അർഹതാ മാനദണ്ഡങ്ങൾ:
● അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി വംശജരായ എഞ്ചിനീയർമാർ ആയിരിക്കണം.
● എഞ്ചിനീയറിംഗ്, നേതൃത്വം, നൂതനാശയം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർ ആയിരിക്കണം
● സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതുമാണ്.
നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 26, 2026
പുരസ്കാര മാനദണ്ഡങ്ങൾ വായിക്കാനും ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാനും താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക:
https://meanausa.org/malayalee-engineer-of-the-year-award/
2026 നവംബർ 7 -ആം തീയതി ചിക്കാഗോയിലെ ആഷിയാന ബാങ്ക്വറ്റ് ഹാളിൽ വച്ച് നടക്കുന്ന MEANA വാർഷിക വിരുന്നിൽ പുരസ്കാര ജേതാവിനെ ആദരിക്കലും പുരസ്ക്കാര സമർപ്പണവും നടത്തുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റോബിൻ കെ. തോമസ്
പ്രസിഡന്റ്, MEANA
president@meanausa.org


