PRAVASI

പിണറായി വിജയന്റെ സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു, കെഎസ് യു പ്രവർത്തകരെ മർദ്ദിച്ച ​ഗൺമാനും ഒഴിവായി

Blog Image

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്ന സെ‍ഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. പിണറായിക്ക് നൽകിയ അതിസുരക്ഷ പൂർണമായും പിൻവലിച്ചതോടെ വിവാദ ​ഗൺമാൻ സന്ദീപിനെ സുരക്ഷാ സംഘത്തിൽ നിന്നും പൊലീസിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ നിലയില്‍ വൈ കാറ്റഗറി സുരക്ഷയാണ് നിലവിൽ നൽകിയിരിക്കുന്നത്.
നവകേരള യാത്രക്കിടെ കെഎസ് യു പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതിയാണ് പിണറായിയുടെ ​ഗൺമാനായിരുന്ന സന്ദീപും സുരക്ഷാ ഉദ്യോ​ഗസ്ഥനായ അനിൽ കുമാറും. ഇതിൽ സന്ദീപിനെയാണ് പൊലീസിലേക്ക് ഒഴിവായത്. അനിൽ കുമാർ പിണറായിക്കൊപ്പമുണ്ട്.
വിഡി സതീശൻ മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയന് ​ഗൺമാന്മാർക്ക് പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിന് ശേഷം ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.2023-ൽ നടന്ന നവകേരള യാത്രയ്ക്കിടെയാണ് പിണറായിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ കെഎസ് യു പ്രവർത്തകരെ തല്ലിച്ചതച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സുരക്ഷ ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കുകയായിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് മുതല്‍ എസ്‌ഐടി സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.