ദിശ അറിയാതെ മുമ്പോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന പായക്കപ്പലിൻെ്് ചുക്കാൻ പിടിച്ചിരിക്കുന്ന കപ്പിത്താന് ഒപ്പം പലരും ഇന്ന് യാത്ര ചെയ്യുകയാണ്. എങ്ങോട്ട് പോകുന്നു? എവിടെയെത്തും? എവിടെ അവസാനിക്കും? ഒരു പിടിയുമില്ല. വേറൊരു കൂട്ടർ കഥയറിയാതെ ആട്ടം കാണുന്നു. ഇവർ ചിന്തിക്കുന്നത്, ഇതൊക്കെയിയിട്ടും എനിക്കൊരു കുഴപ്പവുമില്ല എൻെ്് കാര്യം ബഹു കുശാൽ. ഇങ്ങനെ നീങ്ങുന്നവർ ഓർക്കണം ഈ കപ്പൽ ഉലയും, കാറ്റിൽ പെടും, മണൽ തിട്ടയിൽ തട്ടും. ഒരു മനുഷ്യൻെ്് വഴി ഒക്കെയും അവന് ചൊവ്വായി തോന്നുന്നു. അതിൻെ്് അവസാനമോ മരണ വഴികൾ അത്രേ (സദൃശ്യവാക്യം 14: 12) ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വിടരുന്നതിന് മുൻപേ എത്രയോ ജീവിതങ്ങൾ കൊഴിയുന്നു, തകർന്ന് ഉടയുന്നു. ഇതെങ്ങനെ നമുക്ക് കണ്ടില്ലെന്നു നടിക്കുവാൻ കഴിയും? നിൻെ്് വഴി അവനിൽ ഭരമേൽപ്പിക്കാം അവൻ അത് നിർവഹിക്കും എന്നുള്ള തിരുവചനം ചെവി കൊള്ളാതെ നീങ്ങുന്നവർ ഇരുട്ട് എന്ന പായ്ക്കപ്പലിലെ യാത്രക്കാർ ദുരന്തത്തിലേക്കുള്ള ചുവടുവെപ്പ് നടത്തുന്നു.
നമ്മുടെ ഈ മഹൽ രാജ്യത്തെ ഒരു മൂന്നാംകിട രാജ്യവും അധഃപതിച്ച സംസ്കാരവും ആക്കി മാറ്റുവാൻ ശ്രമിക്കുന്ന മേലാളന്മാരും തന്ത്രികളും നിരവധി. അമേരിക്കയുടെ സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും അവസരങ്ങളും ഊറ്റിയെടുത്ത് കയറിക്കൂടാൻ പറ്റുന്ന ഇടങ്ങളിൽ എല്ലാം ഇത്തിള് പൊലെ കയറിക്കൂടിയിട്ട് രാജ്യത്തെ അധിക്ഷേപിക്കുകയും, നിയമങ്ങൾക്കെതിരെ പത്തി വിടർത്തുകയും, നിയമ ലംഘികൾക്ക് ഓശാന പാടിയും നാട് ചുറ്റുന്ന നാടോടികളെ ജനം തിരിച്ചറിയണം. ഇല്ലെങ്കിൽ നാം അപകടത്തിൽ പെടും. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഗണ്യമാക്കാതെ നാം മുമ്പോട്ട് പോകുന്നുവെങ്കിൽ ലക്ഷ്യബോധം നഷ്ടപ്പെട്ട് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ നാമും അകപ്പെട്ടുപോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ഇവിടെ നടക്കുന്നത് എന്താണ്? സാത്താനും അവൻെ്് അനുയായികളും എല്ലാ തലങ്ങളിലും പിടിമുറുക്കുകയാണ്. തലമുറകൾ ലെസ്ബിയനും, സ്വവർഗ രതിക്കാരും ആയി മാറുവാൻ പിഞ്ചു മനസ്സുകളിൽ ലൈംഗിക വൈകൃതങ്ങൾ കുത്തിനിറച്ച് അവരുടെ താളം തെറ്റിക്കുന്ന സ്കൂൾ കോളേജ് അധ്യാപക നേതൃത്വത്തെയാണോ നമുക്കാവശ്യ? ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു. ഈ ദൈവിക പ്രമാണത്തെ വെല്ലുവിളിച്ച് അവഹേളിക്കുന്ന വേറൊരു ജെൻഡർ ഉണ്ട് എന്ന് പഠിപ്പിക്കുന്ന അധർമികളെ നമ്മുടെ ഭരണ തലത്തിൽ വേണമോ? നിയന്ത്രണം ഇല്ലാത്ത ഗർഭചിദ്രം, അനധികൃതമായ മയക്കുമരുന്ന് ഉപയോഗം, അനധികൃത കുടിയേറ്റം, പോലീസിനെ കയ്യേറുക, തട്ടിപ്പിലും വെട്ടിപ്പിലും ബിരുദം എടുക്കുക, ഖജനാവ് കൊള്ളയടി ഇങ്ങനെ നീളുന്ന ദുഷ്പ്രവർത്തികൾക്ക് അരങ്ങേറ്റം കുറിക്കുന്ന ശിരോമണികൾക്ക് നാം ദേശത്തിൻെ്് വാതിൽ തുറന്നു കൊടുക്കരുത്. ഒളിഞ്ഞും പാത്തും ഇവർ നടത്തിയിരുന്ന ലൈഗിക വൈകൃതങ്ങളും, ചേഷ്ടകളും പൊതുനിരത്തിൽ നിരത്തി വയ്ക്കുവാൻ മടികാണിക്കാത്ത സാത്താൻെ്് അനുയായികളെ അംഗീകരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവർ ഓർക്കണം നിങ്ങൾ ദിശ അറിയാതെ ഈ പഴഞ്ചൻ പായ്ക്കപ്പലിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ നീക്കം നരക കവാടത്തിലേക്കുള്ള ചുവടുവെപ്പുകൾ അത്രേ. ലജ്ജയായതിൽ മാനം കണ്ടെത്തുന്ന മനുഷ്യൻ ഇന്ന് മൃഗത്തേക്കാൾ അധഃപതിച്ചു. പിശാചും അവൻെ്് വെളിച്ച ദൂതന്മാരും ഒടുവിലത്തെ വജ്റായുധവും പ്രയോഗിക്കുന്നു. എന്തിന്? ചിലരെയും കൂടെ അവൻെ്് കെണിയിൽ വീഴിക്കുവാൻ. ഈ മുന്നറിയിപ്പ് അവഗണിക്കരുത്!
മഹാ ദൈവത്തിൻെ്് പദ്ധതിയാണ് കുടുംബം സ്വാതന്ത്ര്യം. ഇതിന് തുരങ്കം വയ്ക്കുന്ന ഭരണ നേതാക്കളും ഭരണകൂടവും പരിഷ്കൃത ലോകത്തിനും സമൂഹത്തിനും അപമാനവും ഭീഷണിയുമത്രേ. ദൈവം വേണ്ട, കുടുംബം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട ജോലിയും വീടും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഒരു വൈകൃത കൂട്ടത്തെ സൃഷ്ടിച്ച് പുറത്തു വിടുവാൻ ഇരുട്ടിൻെ്് ദല്ലാളൻമാർ വെമ്പൽ കൊള്ളുകയാണ്. രാജ്യസ്നേഹം ഇവരിൽ ഒട്ടുമില്ല ദൈവഭയം ഇവർക്ക് ഒരു കടം കഥയെത്ര. കരിങ്കല്ലിന് തുല്യമായ ഹൃദയമുള്ള ഈ അധോലോക വക്തക്കൾ കലാലയങ്ങളിലും യുവ മനസ്സിലും വിഷം വിതയ്ക്കുന്നു കുത്തിവെക്കുന്നു. വിദ്യാഭ്യാസ ശസ്ത്രജന്മാർ എന്ന് അഭിമാനിക്കുന്ന ഈ വിവരദോഷികൾ പുറത്തു പോകണം. ഉന്നതമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള അവസരങ്ങൾ ഈ രാജ്യം വച്ചുനീട്ടുമ്പോൾ അതിൽ വിഷ നഞ്ച് കലക്കുന്ന ഈ പണ്ഡിത കോമരങ്ങളെ പിഴുതെറിയണം. ഇവരുടെ ആഗ്രഹം മറ്റൊന്നുമല്ല ലക്ഷ്യബോധം നഷ്ടപ്പെട്ട് നട്ടം തിരിയുന്ന കോമരങ്ങളെ തെരുവിൽ ഇറക്കണം. അധികാരത്തിൻെ്് ചക്രമഞ്ചത്തിൽ ഇരുന്നുകൊണ്ട് ഇവരുടെ മേൽ ആധിപത്യം നടത്തണം.
ഇവർ സമൂഹത്തിൽ ചിന്തിക്കുന്നവരെ നീരാളി പോലെ ചുറ്റി പിടിച്ച് വീർപ്പ് മുട്ടിക്കുന്നു. ചിതറിക്കുന്നവരെ ചേർത്തുപിടിക്കുന്നു. നിയമം അനുസരിക്കുന്നവരെയും ആദർശങ്ങൾക്ക് തോൾ കൊടുക്കുന്നവരെയും പുറന്തള്ളുന്നു. അക്രമികളെയും ആഭാസന്മാരെയും അംഗീകരിക്കുന്നു. സത്യത്തിന് ചെവി കൊടുക്കുവാൻ ഇവർ തുനിയാറില്ല. സാമൂഹികദ്രോഹികൾക്ക് ഇവർ പരവതാനി വിരിക്കുന്നു. ഈ ആട്ടും തോലണിഞ്ഞ ചെന്നായ്ക്കൾ രാജ്യത്തിൻെ്് പുരോഗതിക്ക് എന്നും ഒരു തടങ്കൽ പാറ. ഇന്നയുടെ നാളുകളിൽ ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലത്തവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭക്തന്മാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇത് ആണവ ഭീഷണിയെക്കാൾ വലിയൊരു ഭീഷണിയാണ് എന്നുള്ളത് ഈ കൃപായുഗത്തിൽ നാം മറന്നു പോകരുത്.
ജനത്തെ സ്നേഹിക്കുന്ന തലമുറകളെ കരുതുന്ന ആദർശമുള്ള സത്യം കാത്തുസൂക്ഷിക്കുന്ന വിശ്വസ്തന്മാർ സാമൂഹിക സാംസ്കാരിക മത മേഖലകളിലും ഭരണത്തിലും എഴുന്നേൽക്കുമ്പോൾ ഇരുട്ട് നീങ്ങും. രാജ്യത്ത് വീണ്ടും പ്രതീക്ഷയുടെ മഴവില്ല് പ്രത്യക്ഷപ്പെടും. പ്രാർത്ഥനയുടെയും, പാർട്ടിയുടെയും,
മതത്തിൻെ്് യും മറവിൽ വ്യാജേന സമൂഹത്തെ കീറി മുറിക്കുന്ന, തലമുറകളെ കൊല്ലുന്ന അക്രമം അഴിച്ചുവിടുന്ന രാക്ഷസൻമാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
ദൈവിക വെളിച്ചവും വിശ്വാസവും പള്ളി മതൽ കെട്ടുകൾക്കുള്ളിൽ മാത്രം ഒതുക്കുമ്പോൾ ദൈവനിഷേധികളും അവരുടെ ആരാച്ചാരൻമാരും ദേശം കയ്യടക്കും. മുന്നറിയിപ്പുകൾ നാം അവഗണിക്കുന്നുവെങ്കിൽ നാമും ഈ ഇരുട്ടിൻെ്് പായ്ക്കപ്പലിൽ ദിശ അറിയാതെ മുമ്പോട്ട് പോകുവാൻ തപ്പി തടയുകയാണ്. സ്വന്ത വിവേകത്തിലും സ്വന്ത വഴിയിലും ഊന്നാതെ പരിശുദ്ധ കപ്പിത്താൻെ്് കരങ്ങളിൽ ജീവിതമെന്ന ഈ കൊച്ചു നൗകയെ സമർപ്പിക്കാം. എഴുന്നേറ്റ് പ്രകാശിക്കാം നിൻെ്് പ്രകാശം വന്നിരിക്കുന്നു യഹോവയുടെ തേജസ് നിൻെ്് മേൽ ഉദിച്ചിരിക്കുന്നു (യെശയ്യാവ് 60: 1).

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

