ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് മാസം 16-ന് ഞായറാഴ്ച മൂന്നു മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡണ്ട് വിജി നായര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഓണാഘോഷം ഡെസ്പ്ലെയിന്‍സിലുള്ള പ്രയിറി ലേക്ക് കമ്യൂണിറ്റി സെന്‍ററില്‍ (515. ഋ. ഠവമസലൃ ടൃലേലേ, ഉലെ ജഹമശിലെ, കഘ 60016) വെച്ച് നടത്തുന്നതാണ്. വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികള്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ പ്രത്യേകതയായിരിക്കും. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജി നായര്‍ (847 962 0749), സുരേഷ് ബാലചന്ദ്രന്‍ (630 977 9988), അരവിന്ദ് പിള്ള (847 789 0519), ദിപു നായര്‍ (714 501 7083) എന്നിവരുമായി ബന്ധപ്പെടുക.


