PRAVASI

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ.യുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ ഐക്യദാർഢ്യ സംഗമം.

Blog Image

ന്യൂയോർക്ക്  - ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ.യുടെ നേതൃത്വത്തിൽ “Solidarity. Democracy. Justice.” എന്ന സന്ദേശവുമായി ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു.

ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ (47th Street & 7th Avenue) ആണ് പരിപാടി നടക്കുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീറ്റ് പരീക്ഷയുടേതടക്കം 158 ലധികം പരീക്ഷകളുടെ ചോദ്യപ്പേപ്പർ പരീക്ഷയ്ക്ക് മുൻപേ തന്നെ ചോർന്നിരുന്നു, അനേകം വർഷങ്ങൾ കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികളുടെ പരീക്ഷകളുടെ ഉത്തരപ്പേപ്പറുകളുടെ  വാലുവേഷനിൽ ഉണ്ടായ ക്രമക്കേടുകളുടെ ഫലമായി കഴിഞ്ഞ വർഷം  29 വിദ്യാർഥികൾ ആത്മഹത്യാ ചെയ്തിരുന്നു, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 150ൽ അധികം വിദ്യാർഥികൾ ആത്മഹത്യാ ചെയ്തിരുന്നു, രണ്ടു വർഷം മുൻപേ നടന്ന ചോദ്യപ്പേപ്പർ ചോർച്ചയിൽ മോഡി സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ സമാധാനമായി നടത്തിയ സമരത്തെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്തുവാൻ തുനിഞ്ഞ മോഡി സർക്കാരിനെതിരെയും ഇന്ത്യയിലെ വിദ്യാർത്ഥികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ നടന്നതായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശ്രീ രാഹുൽ ഗാന്ധി, ശ്രീമതി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ നടപടികളിലും പ്രതിഷേധം രേഖപ്പെടുത്തും. ജനാധിപത്യം, നീതി, ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ.യുടെ വൈസ് ചെയർമാൻ ജോർജ് അബ്രഹാമിന്റെ നേതൃത്വത്തിൽ ന്യൂ ജേഴ്സി, ന്യൂ യോർക്ക്, കണക്ടിക്കട്ട്, പെൻസിൽവാനിയ ചാപ്റ്റർ പ്രവർത്തകരും പങ്കെടുക്കും, അമേരിക്കയിൽ പാദനത്തിനും ജോലിക്കുമൊക്കെയായി എത്തിയിരിക്കുന്ന അനേകം വിദ്യാർഥികളും ഈ ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുക്കും, ജാതിമതരാഷ്ട്രീയ ഭേദമന്യേ ഈ സംഗമത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കേരളാ ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ ചെയർമാൻ പോൾ കറുകപ്പള്ളിൽ, മുൻപ്രസിഡന്റ് ലീല മാരേട്ട്,നാഷണൽ ജനറൽ സെക്രട്ടറി രാജീവ് മോഹൻ, നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ന്യൂ ജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ്,ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് നോഹ ജോർജ്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,ജോർജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ,ട്രെഷറർ ഡോ. മാത്യു വർഗീസ്,ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്,ജോൺ വർഗീസ്,ന്യൂ ജേഴ്സി ചാപ്റ്റർ  ചെയർമാൻ ബിജു വലിയകല്ലുങ്കൽ, വൈസ് ചെയർമാൻ സജി ഫിലിപ്പ്, വൈസ് ചെയർമാൻ എൽദോ പോൾ,  സെക്രട്ടറി ടോം കടിയംപള്ളിൽ, ട്രഷറർ അനിൽ മാത്യു തുടങ്ങി അനേകം നേതാക്കളും പ്രവർത്തകരും ഈ സംഗമത്തിൽ പങ്കെടുക്കും.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ.യുടെ നാഷണൽ ജനറൽ സെക്രട്ടറി സോഫിയ ശർമ്മ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഇമ്രാൻ പാഷ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയിൽ സംഘടനയുടെ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.
 
പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: ജൂലൈ 26, ഞായറാഴ്ച
സമയം: വൈകുന്നേരം 5:00 മണി
സ്ഥലം: ടൈംസ് സ്ക്വയർ, ന്യൂയോർക്ക് സിറ്റി — 47th Street & 7th Avenue

ബന്ധപ്പെടേണ്ടവർ:
സോഫിയ ശർമ്മ: 917-668-9999
പാഷ : 248-214-4668

“ഒരുമിച്ച് നാം ജനാധിപത്യത്തെ സംരക്ഷിക്കും. ഒരുമിച്ച് നാം നീതിക്കായി നിലകൊള്ളും.”

വാർത്ത : ജോസഫ് ഇടിക്കുള.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.