PRAVASI

പരുന്തും കാക്കയും തമ്മിൽ അടികൂടിയാൽ

Blog Image

നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിനും സംതൃപ്തിക്കും പുരോഗതിക്കും വിജയത്തിനുമൊക്കെ നിദാനമായി നിൽക്കുന്ന ഘടകങ്ങൾ ആമുഖമായി വിവരിച്ചുകൊണ്ട് തലക്കെട്ടിന്റെ ഉള്ളടക്കത്തിലേക്കു സഞ്ചരിക്കാം . കൃത്യമായ ജീവിത ദർശനവും വിവേകത്തോടെയുള്ള തിരഞ്ഞെടുപ്പുകളും കഠിനാദ്ധ്വാനവും നാം ആരാണ് എന്താണ് എന്നുള്ള ഒരു സ്വയ അവബോധവുമാണ് ( self awareness)ഇതിന്റെ പ്രഥമ വാചകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. അല്ലാതെ കുറുക്കുവഴികൾ ഒന്നുമില്ല. മാത്സര്യബുദ്ധിയുടെ പ്രസക്തിയും അത് യഥാവിധം ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിയും മുകളിൽ പറഞ്ഞതിനോട് കൂട്ടിച്ചേർക്കാം.. എല്ലാത്തിനോടും പ്രതികരിക്കേണ്ടതില്ല മാത്സര്യബുദ്ധി അവലംബിക്കേണ്ടതുമില്ല.നമ്മുടെ കാഴ്ചപ്പാടുകളും വിവേചനാശക്തികളും യഥാവിധം പ്രവർത്തിക്കേണ്ടത് എവിടെ എന്നുള്ള തിരിച്ചറിവാണ് അറിവിനേക്കാളും ആവശ്യം.

നമ്മുടെ ചില കാഴ്ചപ്പാടുകൾക്കും കഷ്ടപ്പാടുകൾക്കും മറ്റൊന്നിനും തരാൻ കഴിയാത്തത്ര വലിയൊരു സുഖമുണ്ട്.പുറമെയുള്ള നിരീക്ഷകർക്കു നമ്മൾ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് ആണ് എന്ന് തോന്നുമെങ്കിലും അതിൽ നമ്മുടെ മനസ്സിന് ലഭിക്കുന്ന ഒരു
അദൃശ്യമായ ആനന്ദമുണ്ട്. അത് അനുഭവിച്ചറിയേണ്ടതും വാക്കുകളാൽ അവർണ്ണനീയവുമാണ്. മറ്റാരുടെയൊക്കെ അംഗീകാരത്തിനായി നമ്മുടെ കർമ്മങ്ങൾ പൊതിയപ്പെടുമ്പോൾ നാം ചെയിത നന്മകൾക്ക് അഥവാ അദ്ധ്വാനങ്ങൾക്ക് ആ അംഗീകാരമോ നന്ദിവാക്കുകളോ പ്രശംസയോ അന്യരിൽനിന്നു ലഭ്യമാകാതെ വരുമ്പോൾ അത് നമ്മെ നിരാശയിലേക്കും
നിഷേതാത്മകതയിലേക്കും നയിക്കും.മറിച്ചാണെങ്കിൽ മുന്നോട്ടു കുതിക്കുവാൻ ഒരു ത്വരകമായി അത് മാറുകയും ചെയ്യും. ഇത് സാധാരണയായി മനഷ്യന്മാരുടെ ഒരു ബലഹീനതയാണ്. പക്ഷെ നമ്മുടെ സൽപ്രവൃത്തികൾ കണ്ട്‌ ദൈവം തന്റെ നീതിയുടെ പുസ്തകത്തിൽ പേരുചേർക്കപ്പെടുന്നുണ്ട് എന്ന കാര്യം നാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.

പരുന്തും കാക്കയും അടികൂടിയാൽ പരുന്ത് ഒരിക്കലും കാക്കയെ കൊത്തി കൊത്തി കൊല്ലാൻ പോകൂല്ലാ. പകരം പരുന്ത് എന്താണ്. ചെയ്യുക ഉയരങ്ങളിലേക്ക് പറന്നുയരും. പരുന്ത് ഉയരങ്ങളിലേക്ക് പറക്കുമ്പോൾ കാക്കയും ഒപ്പം ഉയരങ്ങളിലേക്ക് പറക്കും.പക്ഷെ കാക്കക്ക് അധികം ഉയരങ്ങളിൽ പറക്കുവാൻ സാധ്യമല്ല. കാരണം ഉയരം കൂടുന്നതനുസരിച്ചു ഓക്സിജന്റെ അളവ് കുറയുകയും കാക്കക്കു ഉയരങ്ങളിലേക്ക് പറക്കുവാൻ സാധിക്കാത്തി ല്ലായെന്നുമാത്രമല്ല അത് ക്യഴഞ്ഞുമറിഞ്ഞു താഴെവീഴുകയും ചെയ്യും. പരുന്തിന് സമയനഷ്ടമില്ല ഒന്നുമില്ല. കാക്കക്കു പരുന്തിനൊപ്പം എത്താനോ പറക്കുവാനോ സാദ്ധ്യമല്ല.
മറ്റുള്ളവർ എന്റെ പുറകെ വരുന്നു. അവന്റെ പുറകെ തിരിച്ചു പോകാൻ ആർക്ക് സമയമില്ല. പരുന്തിന് സമയമില്ല.

മാത്സര്യബുദ്ധിയിൽ പതിയിരിക്കുന്ന അപായാപകടസൂചനയും ഏതുനിമിഷം ചിലകാര്യങ്ങളിൽനിന്നും പിന്മാറണം എന്ന സൂചനയും എത്രമാത്രം മുൻകരുതൽ വേണം എന്ന ജീവിതപാഠവും ഈ സാഹചര്യം നമുക്ക് വെളിപ്പെടുത്തിത്തരുന്നു. മറ്റൊരു സാഹചര്യം നമുക്ക് മനസ്സിലേക്ക് കൊണ്ടുവരാം നല്ല പെരുമഴയാണ് എന്ന് കരുതുക.

ഒട്ടുമിക്ക പക്ഷികളും അതിന്റെ കൂടുകളിലോ മരച്ചില്ലകളിലോ അഭയം പ്രാപിക്കും. പക്ഷെ പരുന്ത് ആ സമയം കാർമേഘത്തിന്റെ മുകളിലൂടെ പറക്കും സാധാരണ പക്ഷികളൊക്കെ കാറ്റുവരുമ്പോൾ പറക്കാൻ പറ്റാതെ തകർന്നു പോകും. പറക്കലിന്റെ ഗതിയും വേഗതയും മാറും..പക്ഷെ കഴുകാൻ എന്താണ് ചെയ്യുന്നത് കാറ്റിന്റെ ഗതിക്കനുസരിച്ചു. പറക്കും. കാറ്റിനെപറക്കാനുള്ള ഒരു ടൂളായി കഴുകൻ ഉപയോഗിക്കും .

നമ്മുടെ ജീവിത പ്രതിസന്ധികളോ ഇതുവരെ നമുക്കുണ്ടായിട്ടുള്ള ജീവിതാനുഭവങ്ങളോ ഇനി ഉണ്ടാകില്ല എന്നതിന് ഒരു ഗ്യാരണ്ടീയുമില്ല. പക്ഷെ കയ്പ്പേറിയ അനുഭവങ്ങളുടെ നടുവിൽ പതറാതെയും പകച്ചുനിൽക്കാതെയും മുന്നോട്ടു കുതിക്കുവാൻ ഒരു ആത്മവിശ്വാസവും അതിന്റെയൊക്കെ മീതെ പറക്കാനുള്ള കഴിവും നമ്മുടെമുൻകാല ജീവിതാനുഭവങ്ങളിലൂടെ
സ്വായത്വമാക്കുവാൻ നമുക്ക് സാധിക്കും.

ആന്റണി ഫ്രാൻസിസ്, ചിക്കാഗോ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.