നോര്‍ത്ത് ലേയ്ക്ക്: നോര്‍ത്ത് ലേയ്ക്ക് സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവും ശ്ലീഹന്മാരുടെ തലവനുമായ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവകയുടെ 47-ാമത് സ്ഥാപക വാര്‍ഷികവും ദൈവഹിതമായാല്‍ 2025 ജൂണ്‍ മാസം 28 ശനി, 29 ഞായര്‍ എന്നീ തീയതികളില്‍ നടത്തുവാന്‍ ദൈവനാമത്തില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ക്നാനായ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും റാന്നി സെന്‍റ് തോമസ് കോളജിലെ റിട്ടയേര്‍ഡ് പ്രഫസറുമായ ദിവ്യശ്രീ കുളത്തറമണ്ണില്‍ ജോസഫ് കശീശ്ശയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ജൂണ്‍ മാസം 22-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന പൂര്‍ത്തീകരണത്തിനുശേഷം പെരുന്നാള്‍ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് പെരുന്നാള്‍ കൊടിയേറ്റ് നടത്തുന്നതാണ്. ജൂണ്‍ 28-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ ഗാനാലാപനവും തുടര്‍ന്ന് ബഹുമാനപ്പെട്ട ജോസഫ് അച്ചന്‍റെ തിരുവചന സന്ദേശവും തുടര്‍ന്ന് നേര്‍ച്ച ഇടല്‍, കൈമുത്ത്, സന്ധ്യാഭക്ഷണം എന്നിവയും ഉണ്ടായിരിക്കും 29-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം, 10 മണിക്ക് വിശുദ്ധ കുര്‍ബാന, പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്കു ശേഷം 2025-ലെ ഹൈസ്കൂള്‍, കോളജ് പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ആദരിക്കും. അതിനുശേഷം പെരുന്നാള്‍ പ്രദക്ഷിണം, ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച തുടര്‍ന്ന് സെന്‍റ് പീറ്റേഴ്സ് കേഫാ ഒരുക്കുന്ന സ്നേഹവിരുന്ന് എന്നിവയ്ക്കുശേഷം പെരുന്നാള്‍ കൊടി ഇറക്കുന്നതോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. ഈ പെരുന്നാള്‍ ആഘോഷങ്ങളില്‍ ഏവരും പ്രാര്‍ത്ഥനയോടെ വന്ന് സംബന്ധിച്ച് അനുഗൃഹീതരാകുവാന്‍ ഇടവകയ്ക്കു വേണ്ടി വികാരി വന്ദ്യ തേലപ്പള്ളില്‍ സഖറിയാ കോര്‍ എപ്പിസ്കോപ്പയും പള്ളി കമ്മിറ്റി അംഗങ്ങളും സ്നേഹപൂര്‍വം എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Secretary Joji Kuriakose (847) 571-4965. Treasurer Shiren Mathai (215) 990-1739.


