എസ് ജാനകിയമ്മ ഓർമ്മയാകുന്നു ...
കൈക്കൂടന്നയിലെ ആ മധുരവും ചോര്‍ന്നു.കിളിപാടിയനാട്ടിലെ വാമ്പാടിയും പറന്നകന്നു.സന്ധ്യേ കണ്ണീരിതന്തിന്...
ഇളഞ്ചുണ്ടില് മധുരവുമായ മണ്ണില്വന്ന ശാരിക ഇനി വിണ്ണിന്റേത്...
എങ്കിലും ഞാന്‍ -മലയാളി- എവിടെ സ്വരഗംഗയ്ക്ക് പകരം കണ്ടെത്തും
ഗംഗയോ നിളയോ നിലച്ചപോലെ...
മലയാളത്തിന്റെ മണ്ണടരുകള്പോലും ആ ഗാനത്തിന്റെ വലയിലാണ്...
മലനാടിന്റെ കാറ്റുപോലും ആ ഗാനശകലങ്ങള്‍ നെഞ്ചിലേറ്റിയാണ് ഒഴുകുന്നത്..
ദേവാങ്കണങ്ങളിലും നടവഴിയിലും പ്രണയം തുളുമ്പുന്ന ചുണണ്ടികളിലും പൂവാടിയിലും പാടത്തും
ഓരോ പൂമുഖത്തിണ്ണയിലും ആവണപ്പൂവിലും കളങ്ങളില്‍ തുമ്പക്കുടങ്ങളിലും
തെരുവിലും ഓളങ്ങളിലും എവിടെയുമുണ്ട് അവിടുത്തെ ഗാനം...
മാതളപ്പൂവില് ഊറിവന്ന മലയാളമാധുര്യം...കാലം കവരുമ്പോള്‍...
ഞാന്‍ -മലയാളി- നിരാശനല്ല..
ആ നാദധാര കാലത്തിനു കെടുത്താനാവില്ല. അതെന്റെ അഹങ്കാരമോ വിനയമോ വിശ്വാസമോ വരമോ ആണ്..
ഒരു വിസ്ഫോടനത്തിനും ഉരുൾപ്പൊട്ടലിനും പ്രളയത്തിനും ഈ പാട്ടിന്റെ ഈ തേന്‍കുടം മറയ്ക്കാനാവില്ല...
കാലാര്ണ്ണവത്തിനു മീതേ അത് അമൃതകലശംപോലെ പൊന്തിക്കിടക്കും!
ഗഗനസീമമകള്ക്കപ്പുറം...എനിക്കു നഷ്ടബോധമില്ല.. എ്ങ്കിലും ഒരു നീറ്റല്‍ ..പക്ഷേ സംഗീതത്തിന്റെ മഹാരാജധാനിയില്‍ മനസ്സ് വ്യാപരിക്കുമ്പോള്‍; പറയുന്നു; ഇല്ല വേര്‍പിരിയുന്നില്ല.. അമ്മ മനസ്സിലുണ്ട്; ആ ശ്വാസം; വരവീണയായ്... അത് നമ്മള് നിത്യം ശ്വസിക്കുന്നു...കേള്‍ക്കുന്നു..
പാട്ടിന്റെ ഒഴിയാതേന്കുടത്തില് ഒത്തിരി ഉറവകള്‍ കാത്തുവച്ചാണ് ജാനകിയമമ വിണ്ണേറുന്നത്...
യാത്ര സഫലമാക്കുന്നത്...

അനിൽ പെണ്ണുക്കര

