PRAVASI

പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് വേണ്ട! മേയറുടെ നിർദേശം തള്ളി ക്ഷേത്ര ട്രസ്റ്റ്; പാരമ്പര്യത്തിന് വിരുദ്ധമെന്ന് നിലപാട്

Blog Image

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന നിർദേശം പാരമ്പര്യത്തിന് വിരുദ്ധവും പ്രായോഗികമല്ലാത്തതുമാണെന്ന് ക്ഷേത്രട്രസ്റ്റ് സെക്രട്ടറി വി.എൽ. വിനോദ് വ്യക്തമാക്കി. ഇരുമ്പ് അടുപ്പ് വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചിരുന്നെങ്കിലും ട്രസ്റ്റ് അത് നിരസിക്കുകയായിരുന്നു. ചുടുകട്ടയിൽ അടുപ്പൊരുക്കി മൺകലങ്ങളിൽ പൊങ്കാല അർപ്പിക്കാനാണ് ഭക്തർക്ക് താല്പര്യമെന്നും, കഴിഞ്ഞ വർഷങ്ങളിൽ 50 രൂപയുണ്ടായിരുന്ന ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ് കൊണ്ടുവന്നാൽ 150 രൂപയോളം വില ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷൻ ശേഖരിക്കുന്ന ചുടുകട്ടകൾ പാവപ്പെട്ടവരുടെ വീടുനിർമാണത്തിനാണ് നൽകിയിരുന്നത്.

അതേസമയം, പൊങ്കാല അടുപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ക്ഷേത്രതന്ത്രിയും ട്രസ്റ്റുമാണെന്നും കോർപ്പറേഷൻ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും മേയർ വി.വി. രാജേഷ് വിശദീകരിച്ചു. അവലോകനയോഗത്തിൽ പൊതുവായി ഉയർന്നുവന്ന അഭിപ്രായമാണ് മാധ്യമങ്ങളോട് പങ്കുവെച്ചതെന്നും, അടുപ്പുമാറ്റം നടപ്പാക്കാൻ നഗരസഭ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.