PRAVASI

കേരള കേഡറിലേക്ക് അഞ്ച് പുതിയ ഐപിഎസ് ഉദ്യോഗസ്ഥർ

Blog Image

തിരുവനന്തപുരം: കേരള കേഡറിലേക്ക് പുതുതായി എത്തിയ അഞ്ച് യുവ ഐപിഎസ് ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെത്തിയാണ് ഉദ്യോഗസ്ഥർ മന്ത്രിയെ കണ്ടത്. മലയാളികളായ അലക്‌സ് എബ്രഹാം (തൃശൂർ), ഫെബിൻ ജോസ് (കൊല്ലം) എന്നിവർക്കൊപ്പം ഋഷഭ് ഭട്ട് (ഉത്തർപ്രദേശ്), ഇന്ദുബാല (ഹരിയാന), മിന്റു കുമാർ (ഡൽഹി) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തൃശൂർ പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്ത മാസത്തോടെ അഞ്ചുപേരും വിവിധ ജില്ലകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) ആയി ചുമതലയേൽക്കും. അലക്‌സ് എബ്രഹാം തൃശൂരിലും ഫെബിൻ ജോസ് കണ്ണൂരിലും ഋഷഭ് ഭട്ട് മലപ്പുറത്തും ചുമതലയേൽക്കും. മിന്റു കുമാർ ആലപ്പുഴയിലും ഇന്ദുബാല കാസർകോട്ടുമാണ് പുതിയതായി നിയമിക്കപ്പെടുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.