PRAVASI

നമ്മുടെഅമേരിക്കയും! ഓൻ്റെ രാജ്യവും!

Blog Image

അമേരിക്കൻ ഐക്യനാടുകൾ കുടിയേറ്റ രാജ്യമാണ്.  ലോകത്തിൻറെ് എല്ലാ കോണുകളിൽ നിന്നും പതിനായിരങ്ങൾ ഈ രാജ്യത്തിലേക്ക് ഒഴുകിയെത്തി.   ബഹുഭൂരിപക്ഷം ഒരു ശുഭഭാവി കൊതിച്ച് അറിയാത്ത രാജ്യത്തിലേക്ക്, ആവേശത്തോടെ കാലെടുത്തുവെച്ചു.   അമേരിക്കയുടെ അഭിമാനം എന്ന് പറയുന്നത് ഇവിടുത്തെ ഭരണഘടനയാണ്.  രാജ്യത്തിൻറെ് പൗരന്മാർക്ക് മൗലിക അവകാശങ്ങൾ കടലാസിൽ അല്ല, കയ്യിൽ കൊടുത്തിട്ടുള്ള ഒരു മഹൽ രാജ്യമാണ് നാം ചേക്കേറിയ ഈ മനോഹര ദേശം.  ലോകത്തിൽ മറ്റൊരു രാജ്യത്തും ലഭിക്കാത്ത മത, വ്യക്തി സ്വാതന്ത്ര്യം ഈ രാജ്യം വെച്ചു നീട്ടി.  സ്വാതന്ത്ര്യത്തിൻറെ് ഹസ്തവുമായി നൃൂയോർക്കിൻറെ് തീരത്ത് സ്റ്റാച്യു ഓഫ് ലിബർട്ടി എന്നും അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്.  ചോരയും, നീരും കൊടുത്ത് രാജ്യസ്നേഹികൾ രക്തം വിയർപ്പുതുള്ളികൾ ആക്കി അമേരിക്കയെ പണുതെടുത്തു.  ജനകോടികൾ ഒന്ന്  കാൽ ചവിട്ടുവാൻ കൊതിക്കുന്ന ഭൂമിയിലെസ്വർഗ്ഗം എന്ന പേര് സമ്പാദിച്ചു. എന്നാൽ കാലം മാറി, കലിയുഗം കാലെടുത്തു വയ്ക്കുകയാണ്.   ജാതി, മത,വർഗ്ഗ, വർണ്ണ പ്രശ്നങ്ങൾ, തൊഴിൽ ഇല്ലായ്മ, യുദ്ധഭീഷണി, വില കയറ്റം, അനധികൃത കുടിയേറ്റം ഇതെല്ലാം കൂട്ടിക്കുഴച്ച് ഭൂമിയിലെ സ്വർഗത്തെ, നരകമാക്കി മാറ്റുവാൻ ഒരു കൂട്ടം നരന്മാർ നെട്ടോട്ടമോടുകയാണ്

.  അമേരിക്കയെ ദൈവം അനുഗ്രഹിക്കുവാൻ പ്രധാന കാരണങ്ങളിൽ ചിലത്, ഇസ്രയേലിൻറെ് വലം കൈയായി അഭിമാനത്തോടെ എന്നുമെന്നും തല ഉയർത്തി നിൽക്കുന്നതും, ലോക ജനതയുടെ ആപത്ത് ഘട്ടങ്ങളിൽ സഹായത്തിൻറെ് ഹസ്തങ്ങളുമായി പറന്നിറങ്ങുന്ന പാരമ്പര്യവും  നമുക്കുള്ളതുകൊണ്ടത്രേ.  ഇന്ത്യയുടെ മണ്ണിൽ നിന്ന് ഈ രാജ്യത്ത് കുടിയേറി പാർത്തവർക്ക് എങ്ങനെ പറയുവാൻ കഴിയും ഈ രാജ്യം തികച്ചും  അഴുക്കാണെന്നും, ഇവിടെ എന്നും വർഗ്ഗ,വർണ്ണ വിവേചനവും, അഴിമതിയും നടമാടുകയാണെന്ന്?  ‘ദൈവത്തിൻറെ നാട്” എന്ന്  വിശേഷിപ്പിക്കുന്ന കേരളത്തിൽ നടക്കുന്ന അരാജകത്വം എത്രയോ അധപതനീയമാണ്.  ഖജനാവ് കൊള്ളയടിച്ചു തഴമ്പിച്ച കരങ്ങൾ കാണിക്ക സഞ്ചിയിലും കയ്യിട്ടുവാരുന്നത് കേൾക്കുന്നില്ലയോ?  ശിശു പീഡനം,മതപീഡനം, ആത്മഹത്യ, ബലാൽസംഗം, മോഷണം, മദ്യപാനം, മയക്കുമരുന്ന്, കൊലപാതകങ്ങൾ, വാടക ഗുണ്ടായിസം, പോലീസ്  മർദ്ദനം, വന്യജീവികളുടെ ആക്രമണം  തെരുവ് നായ്ക്കളുടെ ഭീഷണി ഇങ്ങനെ നീണ്ടുപോകുന്ന പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ദൈവത്തിൻറെ നാട്, സാത്താൻറെ് നാടായി മാറിക്കഴിഞ്ഞു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് വീരഗാഥ മുഴക്കുന്ന കുറേ ഗുണശേഖരന്മാർ കേരളത്തിലുണ്ട്.  ഇവർ ആനപ്പുറത്തിരിക്കുന്ന അമ്മാവന്മാർക്ക് തുല്യരാണ്. അനന്തരവൻമാർക്ക് പ്രയോജനം ഒന്നുമേ ഇല്ല.  ഇവരുടെ പ്രധാന പണി നാടുചുറ്റലും, കയ്യിട്ടുവാരലും, അഴിമതിയും, കണ്ടക്ഷോഭം നടത്തുകയും അത്ര.  അമേരിക്കയെ അവഹേളിക്കുന്ന ഇവരിൽ ചിലർ മൂക്കിപ്പനി വരുമ്പോൾ ചികിത്സയ്ക്കായി ഓടിപ്പോകുന്നത് ചൈനയിലേക്കും, ഇറാനിലേക്കും, റഷ്യയിലേക്ക് അല്ല ലോകത്തിലെ ഒന്നാം കിട രാജ്യമായ അമേരിക്കയിലേക്ക്  അത്ര പായുന്നത്.  ഈ അമ്മാവന്മാരെ താഴെയിറക്കാതെ രാജ്യം എങ്ങനെ ശരിയായി  മുമ്പോട്ടു പോകും?. നാം ജനിച്ച രാജ്യമായ ഇന്ത്യയിൽ കേരളക്കാരനും, കർണാടകക്കാരനും തമ്മിൽ ചേരുകയില്ല, തമിഴിനും, തെലുങ്കനും തമ്മിൽ ബന്ധമില്ല.  ബോംബെ, ഡൽഹി, ബാംഗ്ലൂർ പട്ടണങ്ങളിൽ വർണ്ണ വിവേചനം രൂക്ഷമായുണ്ട്.  ഇത് അറിയാവുന്ന ചരിത്രമാണ്.  ഗൾഫ് നാടുകളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് അറിയാം അറബികൾ ഇന്ത്യക്കാരെയും, ബംഗാളികളെയും, ആഫ്രിക്കക്കാരനെയും എങ്ങനെയാണ് കാണുന്നത് എന്നും, അവരോട് ഇടപെടുന്നത് എങ്ങനെ എന്നുള്ളത് ഈ എഴുത്തുകാരൻ പറയാതെ അറിയാമല്ലോ..  തെരുവ് നായ്ക്കൾക്ക് കൊടുക്കുന്ന വില പോലും മനുഷ്യന് കൊടുക്കാത്ത രാജ്യങ്ങൾ ഇന്നും ലോകത്തുണ്ട് എന്നുള്ളത് നാം മറന്നുപോകരുത്.   

 ഇങ്ങനെയുള്ള രാജ്യങ്ങളിൽനിന്ന് കുടിയേറിയ ചിലരും, ഇവിടെ  ജനിച്ച വിവേക ശൂന്യരായ കുറെ തലമുറകളും  ഈ മഹൽ രാജ്യത്തിൻറെ്  നട്ടെല്ലൊടിക്കുവാൻ, വർഗീയത  വളർത്തി, ക്രമസമാധാനം തകർക്കുവാൻ  അരമുറുക്കി പുലമ്പുകയാണ്. ഇത് നാം തിരിച്ചറിയണം.   ക്രിസ്തീയ ആചാരത്തെയും, പാരമ്പര്യത്തെയും തുടച്ചുമാറ്റിയിട്ട് ഇതര മതങ്ങൾ അമേരിക്കയുടെ മണ്ണിൽ  വേരുറപ്പിക്കുവാൻ തന്ത്രങ്ങൾ മെനിയുന്നു. പല രാജ്യങ്ങളിലും ഇത് സംഭവിച്ചു കഴിഞ്ഞു.  ഇതൊന്നും തിരിച്ചറിയാതെ വെള്ളക്കാരൻ പള്ളിയും, പട്ടക്കാരനെയും ഉപേക്ഷിച്ച് കാണുന്നതിനും, കേൾക്കുന്നതിനും സിന്ദാബാദ് പിടിച്ച് വട്ടംചുറ്റി നടക്കുകയാണ്. 
എല്ലാ മതങ്ങളെയും, ആചാരങ്ങളെയും, വിശ്വാസത്തെയും ഇരുകൈ നീട്ടി സ്വീകരിക്കുന്ന ഈ രാജ്യത്ത് ആത്മീയ മൂല്യങ്ങളെയും, കുടുംബജീവിതത്തിൻറെ് ഭദ്രതയേയും, തലമുറകളുടെ ഭാവിയെയും തച്ചുടയ്ക്കുവാൻ ഒരു കാട്ടാള വർഗ്ഗം ഭരണതലത്തിലും, വിദ്യാഭ്യാസ മേഖലയിലും കൂട് വച്ചിരിക്കുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്തുകൊണ്ട്, മൂന്നാം ലോക രാജ്യങ്ങളിൽ നടക്കുന്ന ഹീനമായ പ്രവർത്തികളിലും, തരംതാണത് ഈ മണ്ണിലും,ചെയ്തുകൂട്ടുന്നവർ  പുഴുക്കുത്തുകൾ ആണ്.   തിരുവചനം പറയുന്നു, “തിന്ന് തൃപ്തനായവൻ തേൻ കട്ടയും ചവിട്ടി കളയുന്നു”(സദൃശ്യവാക്യം 27 7).  ഇതത്രെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് പലർക്കും, പലതും ഈ രാജ്യം കൊടുത്തുകഴിഞ്ഞപ്പോൾ അഹങ്കാരം പെരുകുന്നു,നിഗളം വർദ്ധിക്കുന്നു.   നല്ലതെന്ന് പറയുവാൻ അവർക്കു മുമ്പിൽ ഒന്നുമില്ല.  എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? കാരണം ജനം ദൈവത്തെ മറക്കുന്നു,  സ്വന്തം വിവേകത്തിൽ നടക്കുന്നു.

കുടുംബത്തിൻറെ്യും, രാജ്യത്തിന്റെയും പുരോഗതി അവിടെയുള്ള ജനങ്ങളുടെ കഠിനമായ അധ്വാനവും, സമർപ്പണവും, രാജ്യസ്നേഹവും തമ്മിൽ കൂട്ടിമുട്ടുമ്പോഴാണ്.   അല്ലെങ്കിൽ അധപതനം വാതിൽക്കൽ.  ഇവിടുത്തെ നിയമങ്ങൾ കഠിനമാണെന്നും, മൗലികാവകാശങ്ങൾ എന്നും ലംഘിക്കപ്പെടുന്നു എന്നും വാദിക്കുന്ന ശിരോമണികൾ ദയവായി അവരവരുടെ പിതൃ രാജ്യത്തിലേക്കോ, ഏതെങ്കിലും മതതീവ്രവാദികളുടെ രാജ്യത്തേക്കോ പോകുന്നതും, പാർക്കുന്നതും നന്നായിരിക്കും.  195 പരം രാജ്യങ്ങളിൽ നിന്നും ജനം ഈ രാജ്യത്ത് ഒഴുകിയെത്തിയിട്ടുണ്ട്, ഇനിയും പതിനായിരങ്ങൾ വെളിയിൽ അകത്തേക്ക് കയറുവാൻ വെമ്പൽ കൊണ്ടു നിൽക്കുന്നു.  ഈ കൂട്ടങ്ങൾ എല്ലാം അവരുടെ  ഉത്സവങ്ങളും, ആചാരങ്ങളും, അവധികളും ഇവിടെ നടപ്പാക്കണമെന്നും, ഇവിടെ അത് ആഘോഷിക്കണമെന്നും ശഠിക്കുന്നത് വിഡ്ഢിത്തം അല്ലേ?  കാലിഫോർണിയിൽ ഔദ്യോഗികമായി ദീപാവലി അവധിയായി പ്രഖ്യാപിച്ചു.  ഇങ്ങനെയെങ്കിൽ 365 ദിവസങ്ങളും അവധിയായിരിക്കും. ഇന്ത്യയുടെ എംബസിയും, കോൺസിലേറ്റും അമേരിക്ക എന്ന രാജ്യത്ത് സ്ഥിതി ചെയ്യുമ്പോൾ അവിടെ ഉള്ള ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലുള്ള അവധിയും, അമേരിക്കയിലുള്ള അവധിയും ലഭിക്കുന്നു.  ഇതെന്തൊരു വിരോധാഭാസമാണ്?  ഇതിൻറെ്പരിണിതഫലം അനുഭവിക്കുന്നത് ഇവിടെയുള്ള ഇന്ത്യൻ സമൂഹമാണ്.  അമേരിക്കയിൽ ജോലി ചെയ്യുമ്പോൾ അമേരിക്കൻ അവധി കൊടുക്കുക, ഇന്ത്യയുടെ അവധി ആവശ്യമില്ല.   ആരെങ്കിലും, എന്തെങ്കിലും ഒരു കാര്യം സാധിക്കുവാൻ, വണ്ടി പിടിച്ച് ഇന്ത്യൻ കോൺസിലേറ്റിലും, എംബസിയിലും ചെല്ലുമ്പോൾ കാണുന്നു, വെണ്ടയ്ക്ക അക്ഷരത്തിൽ ഇന്ന് വിഷുവിൻറെ് അവധി, നാളെ റംസാൻറെ് അവധി.
ജനത്തെ വട്ടം കറക്കുന്നത് ഇവർക്കൊരു ഹരമത്രേ.  ഇതര രാജ്യങ്ങളുടെ ഉത്സവങ്ങളും, പെരുന്നാളുകളും, ആചാരങ്ങളും, എഴുന്നള്ളത്തുകളും, അവധികളും വേണമെന്നും,  നടത്തണമെന്നും നിർബന്ധം പിടിക്കുന്നവർ  നടത്തട്ടെ.  മനോഹരമായ പാർക്കുകൾ, സ്റ്റേഡിയങ്ങൾ, ഹാളുകൾ അമേരിക്കയിൽ ധാരാളം ഉണ്ട്.   ഇവിടെ എവിടെയെങ്കിലും ചെയ്യുന്നതല്ലേ ഉചിതം.   താലപ്പൊലിയും, ചെണ്ടമേളവും, ഒറ്റ മുണ്ടുടുത്തുള്ള എഴുന്നള്ളത്തും, വഴിനീള നടത്തി, ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും, മതപ്രാർത്ഥനകൾ പൊതുനിരത്തിൽ നടത്തി രാജ്യത്തിൻറെ് പൗരന്മാർക്ക് മാർഗ്ഗ തടസം സൃഷ്ടിക്കുന്ന വിഡ്ഢിത്തം നിർത്തണ്ട സമയം അതിക്രമിച്ചു. എഴുത്തുകാരൻ രാജു മൈലപ്ര ഒക്ടോബർ 8 “അപ്പു എന്നെ അനുഗ്രഹിക്കണം” എന്ന ചിന്ത രസകരമായിരുന്നു  അതിലുള്ള ലേഖകൻറെ് ആശയവും, ചിന്തകളും വിലയിരുത്തേണ്ടതാണ്.   നമ്മുടെ ദൃശ്യ കലാരൂപങ്ങളെയും, പൈതൃകത്തെയും, സംസ്കാരത്തെയും സൂക്ഷിക്കുന്നത് മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടല്ല.  ആർക്കും ബുദ്ധിമുട്ട് വരാതെ ചെയ്യുന്നത് എത്രയോ ഉചിതമാണ്.  അല്ലെങ്കിൽ ഇപ്പോൾ യൂറോപ്പിലും, ഇംഗ്ലണ്ടിലും, ഓസ്ട്രേലിയയിലും, കാനഡയിലും ഇന്ത്യൻ വംശക്കാർക്കെതിരെ സംഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ നമ്മളും,നമ്മുടെ തലമുറകളും നേരിടും.  

നിലവിലുള്ള ഗവൺമെൻറ്ും, അമേരിക്കയുടെ പ്രസിഡണ്ട് ട്രംപും മരിച്ചുപോയ വ്യക്തിയെ ഉയർപ്പിച്ചാലും, ക്യാൻസർ എന്ന മാരകരോഗത്തിന് ഒരൊറ്റമൂലി കണ്ടു പിടിച്ചാലും എതിരാളി വർഗ്ഗം അടങ്ങിയിരിക്കുകയില്ല ഇതിൻറെ് പിന്നിൽ പണം മുടക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന കറുത്ത കരങ്ങളെ ജനം തിരിച്ചറിയണം.  പീലാത്തോസ് ജനത്തോട് ചോദിക്കുന്നു ഈ മനുഷ്യൻ ചെയ്ത തെറ്റ് എന്താണ്?  അവർക്ക് ഒരു ഉത്തരം മാത്രമേയുള്ളൂ!  അവനെ ക്രൂശിക്കുക,  അവനെ ക്രൂശിക്കുക.   ഇന്നും ഈ ശബ്ദം ഈ മണ്ണിൽ  മുഴങ്ങുന്നു. നൃംയോർക്ക്  മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ്,സോഷ്യലിസ്റ്റ്  മമ്താനി വോട്ട് ചോദിക്കുന്നത്  ട്രംപിന് നേരിടുമെന്നും, ഇസ്രയേലിൻറെ് പ്രധാനമന്ത്രി നെറ്റ്ൻ യാഹുവിനെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കും എന്നും പ്രസ്താവിച്ചു കൊണ്ടാണ്. ഇതെന്തൊരു ഹാസ്യം.   അമേരിക്കയുടെ പട്ടണങ്ങളിൽ ഗുണ്ടാ വിളയാട്ടത്തിന്  ട്രോഫിനേടിയ നൃംയോർക്ക് പട്ടണത്തിലുള്ള അധോലോകം ഇങ്ങനെയുള്ള നേതാക്കന്മാരെ അധികാര കസേരയിലിരുത്തുവാൻ വെമ്പൽ കൊള്ളുകയാണ്.  കൊലപാതകന്മാർക്കും, കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും, സ്ത്രീകളെ ഉപഭോഗ വസ്തുക്കൾ ആക്കി,  മയക്കുമരുന്നുകൾ വിൽക്കുകയും ചെയ്യുന്ന വീരപ്പന്മാരെ വാനോളം പുകഴ്ത്തി അവർക്ക് വേണ്ടി സാധാരണക്കാരൻറെ് നികുതിപ്പണം കൊണ്ട്  അഭയാർത്ഥിപട്ടണം ഒരുക്കി കൊടുക്കുന്ന ഭരണ നേതാക്കൾ മഹാബലി അല്ല, മഹാ ശത്രുക്കൾ അത്ര.  ഇവരുടെ പ്രവർത്തികളും, നിയമങ്ങളും നിമിത്തം നിഷ്ക്കരണം കൊല്ലപ്പെട്ടവരുടെ പേരുകൾ അനവധിയാണ്.  നാം ഇവരുടെ പേരുകൾ മറന്നുവെങ്കിലും ദിനരാത്രങ്ങൾ ഇവരെയോർത്ത് കണ്ണുനീർ ഒഴുക്കുന്ന കുടുംബങ്ങൾ  ധാരാളം.   ഇംഗ്ലീഷ് വായിക്കുവാൻ പോലും അറിയാത്തവർ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസും കൊണ്ട് നിരത്തിൽ തലങ്ങും വിലങ്ങും ഓടുന്നു.  ഇത് അനുവദിച്ച ഭരണനേതാക്കൾ ലജ്ജിക്കണം.  ഇവർ ഇസ്ലാമിക ചാവേർ പടക്കാർക്ക് തുല്യരത്രേ.  ഇവർ നിമിത്തം എത്രയോ ജീവിതങ്ങൾ പൊലിഞ്ഞു വീണു.   അമേരിക്കയുടെ മണ്ണിലും, ഭീകരവാദവും കുറ്റകൃത്യങ്ങളും, മയക്കുമരുന്നും കുത്തി നിറച്ച് രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭരണ നേതാക്കൾ ആരായിരുന്നാലും അവരെ സൂക്ഷിക്കുക.  രാജ്യത്തിൻറെ് സുരക്ഷിതത്വവും, രാജ്യത്തിൻറെ് ഉദ്ധാരണവും ആഗ്രഹിക്കുന്ന പതിനായിരങ്ങൾ നമുക്ക് മുന്നിലുണ്ട്.  എന്നാൽ രാജ്യത്തെ ശിഥിലമാക്കുവാനും, ഭരണകസേരയിൽ എന്നും അള്ളിപ്പിടിച്ചിരിക്കുവാനും  കൊതിച്ചുകൊണ്ട് സ്വന്തം വിമാനത്തിൽ യാത്ര ചെയ്തും,  അംഗ രക്ഷകരുടെ നടുവിൽ നിന്നുകൊണ്ടും, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറിമാറി താമസിച്ചു കൊണ്ടും സോഷ്യലിസവും മാർക്സിസവും കൊട്ടിഘോഷിക്കുന്ന ഇവർ  സാധാരണക്കാരെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ചെയ്യുന്നത്.  പാലസ്തീൻ ഹമാസ് ഭീകരന്മാർക്ക് വേണ്ടി കുട പിടിക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ രാജ്യസ്നേഹികൾ അല്ല  രാജ്യദ്രോഹികൾ അത്രേ. 

ധന്യനായ പൗലോസിൻറെ് ഭാഷയിൽ അന്ത്യകാലത്ത് ദുർഘട സമയങ്ങൾ വരും, മനുഷ്യർ അഹങ്കാരികളും, നന്ദികെട്ട വരും, അശുദ്ധരും, അനുസരിക്കാത്തവരും, ഇണങ്ങാത്തവരും, ഉഗ്രന്മാരും, ദ്രോഹികളും ആയി മാറും. (2 തിമത്തിയോസ് 3: 1 -5) സത്യത്തോട് മറുതലിച്ചുകൊണ്ട് ശരം കണക്കെ പായുന്ന ഈ സമൂഹത്തെ ഓർത്ത് ദുഃഖിക്കുക, പ്രാർത്ഥിക്കുക.  “ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും എന്നാൽ അതിൻറെ് അവസാനമോ മരണ വഴികൾ അത്ര” (സദൃശ്യവാക്യം 14: 12)
നമ്മുടെ അമേരിക്കയെ ഓൻറെ് രാജ്യമാക്കി മാറ്റരുത്! 

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.