ചിക്കാഗോ: മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് യുവജനങ്ങള്‍ക്ക് പ്രചോദനവും മാതൃകയുമാണെന്ന് ചിക്കാഗോ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു. കഴിഞ്ഞ മേയര്‍ തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയത്തിനു ശേഷം ചിക്കാഗോ സീറോമലബാര്‍ ബിഷപ്സ് ഹൗസിലെത്തിയ റോബിന്‍ ഇലക്കാട്ടിനെ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ബൊക്കെ നല്കി സ്വീകരിച്ചു. ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം, ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍, യൂത്ത് ഡയറക്ടര്‍ ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത്, മുന്‍ പ്രൊക്കുറേറ്റര്‍ ഫാ. പോള്‍ ചാലിശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു. കേരളാ എക്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലിയും മേയര്‍ റോബിന്‍ ഇലക്കാട്ടിനൊപ്പമുണ്ടായിരുന്നു.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൗഹൃദ സംഭാഷണത്തില്‍ ആനുകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അമേരിക്കയില്‍ സംഘടനാതലത്തിലും മിസോറി സിറ്റിയുടെ തന്നെ വിവിധ സ്ഥാനങ്ങളിലും സേവനം ചെയ്തു മേയര്‍ പദവിയില്‍ എത്തുകയും മൂന്നുപ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് തികച്ചും അഭിമാനകരവും അഭിനന്ദനാര്‍ഹവുമാണെന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഉയര്‍ന്ന പദവികളിലെത്തുവാന്‍ മേയര്‍ റോബിന്‍ ഇലക്കാട്ടിന് സാധിക്കട്ടെയെന്ന് ബിഷപ് ആശംസിച്ചു.
അഭിവന്ദ്യ പിതാക്കന്മാരുടെ തിരക്കിനിടയില്‍ രണ്ടു മണിക്കൂര്‍ സമയം തന്നോടൊപ്പം ചെലവഴിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ മേയര്‍ റോബിന്‍ ഇലക്കാട്ട് പ്രത്യേകം നന്ദി പറഞ്ഞു. ആദ്യമായിട്ടാണ് ചിക്കാഗോയിലെ സീറോമലബാര്‍ ബിഷപ്സ് ഹൗസില്‍ വരുവാന്‍ സാധിച്ചതെന്നും ജോയി ആലപ്പാട്ട് പിതാവിന്‍റെ പ്രത്യേക സ്നേഹത്തിനും പരിഗണനയ്ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതായും മേയര്‍ റോബിന്‍ കൂട്ടിച്ചേര്‍ത്തു.

ചിക്കാഗോ സീറോമലബാര്‍ ബിഷപ്സ് ഹൗസിലെത്തിയ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിനെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് സ്വീകരിക്കുന്നു. ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം, ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍, മുന്‍ പ്രൊക്കുറേറ്റര്‍ ഫാ. പോള്‍ ചാലിശ്ശേരി. കേരളാ എക്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി എന്നിവരാണ് സമീപം.
ഫോട്ടോ: മോനു വര്‍ഗീസ്













