PRAVASI

കെ.എം. സി ഹോസ്പിറ്റൽ ചെങ്ങന്നൂർ സ്‌തനാർബുദ ചികിത്സ ബോധവൽക്കരണം മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്തു

Blog Image

ചെങ്ങന്നൂർ : മദ്ധ്യ തിരുവിതാം കൂറിലെ ആരോഗ്യ രംഗത്ത് മാതൃകയായി മാറിയ ഡോ. കെ.എ.ചെ റിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ സർക്കാരുമായി ചേർന്ന് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന സ്തനാർബുദ ബോധവൽക്കരണ പരിപാടി യായ പിങ്ക് പ്രോമിസ് ക്യാംപെ യിനിന്റെ സമാപന സമ്മേളനം ചലച്ചിത്രനടി മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്തു‌. രോഗം വരുന്നതിന് മുമ്പ് ഭയാശങ്കകൾ ഇല്ലാതെ എല്ലാവരും രോഗ നിർണ്ണയം നടത്തുകയും അനുബന്ധ ചികിത്സകൾ നടത്തുകയും ചെയ്താൽ ഏത് രോഗത്തേയും നേരിടാമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. തൻ്റെ സഹോദരൻ ഡോ . എം. വി പിള്ളയുടെ നേതൃത്വത്തിലും ഓങ്കോളജി ചികിത്സാ രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സാറാ ഇശോ ഓങ്കോളജി ഡിപ്പാർട്ട്മെൻ്റ് നേതൃത്വവും വഹിക്കുന്ന ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് കാൻസർ രോഗപരിപാലന രംഗത്ത് മികച്ച മാതൃകയായി ഇതിനോടകം മാറിയിട്ടുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന കാൻസർ പ്രതിരോധ കാമ്പയിനുകൾ തുടരണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഡോ. മറിയ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി ഇമ്യൂണോതെറപ്പി, ടാർ ഗറ്റഡ് തെറപ്പി, കാൻസറ് ശസ്ത്രക്രിയകളെ തുടർന്നുള്ള റീകൺസ്ട്രക്‌ഷൻ ചികിത്സ തുടങ്ങിയ അത്യാധുനിക ചികിത്സാ രീതികൾ ആശുപത്രിയിൽ ലഭ്യ മാണെന്ന് അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിങ് ഡയറ കടർ ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പറഞ്ഞു.

കാൻസർ ചികിത്സാ വിദഗ്‌ധനായ ഡോ എം.വി.പിള്ള അഡൈസറി ബോർഡ് ചെയർ മാനായ ഓങ്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഒരു വർഷമായി നടത്തിവരുന്ന സ്തനാർബുദ ബോധവൽക്കരണ പരിപാ ടികളുടെയും മെഡിക്കൽ ക്യാംപു കളുടെയും പഠനരേഖ ഓങ്കോളജി വിഭാഗം മെഡിക്കൽ ഡയറ ക്ടർ ഡോ സാറാ ഈശോ അവതരിപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ കേരളത്തിൻ്റെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ ക്യാമ്പുകളുടെ വിവരണവും, കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും ഡോ. സാറ ഈശോ വിശദീകരിച്ചു. 
ചെങ്ങന്നൂർ കെ. എസ് . ആർ. ടി. സി ബസ് സ്റ്റാൻ്റിന് സമീപം നടന്നസ്തനാർബുദ ബോധവൽക്കര വാക്കത്തൺ വാക്കത്തൺ ചെങ്ങന്നൂർ ഡി വൈഎസ്‌പിഎ .കെ.ബിനുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ആശുപ്രതി മെഡിക്കൽ സൂപ്രണ്ട് ഡോ ഗീവർഗീസ് മാത്യു , സി ഒ ഒ ഡോ. റെബേക്ക ജോൺ, സർജി ക്കൽ ഓങ്കോളജിസ്‌റ്റ് ഡോ. ജോൺ തോമസ്, റേഡിയേഷൻ ഓങ്കോളജിസ്‌റ്റ് ഡോ ബോവസ് വിൻസെന്റ്, മെഡിക്കൽ ഓങ്കോള ജിസ്‌റ്റ് ഡോ നിഥുൻ വി. അശോക്  എന്നിവർ പ്രസംഗിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.