സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്.
വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
തൃശൂർ- 71.88%, പാലക്കാട്- 75.60%, മലപ്പുറം- 76.85%, കോഴിക്കോട്- 76.47%, വയനാട്- 77.34%, കണ്ണൂർ- 75.73%, കാസർകോട്- 74.03% എന്നിങ്ങനെയാണ് പുറത്തുവന്ന കണക്ക്. പോളിംഗ് ശതമാനത്തിന്റെ അന്തിമ കണക്ക് പിന്നീട് പുറത്തുവരും . രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകിട്ട് ആറിന് അവസാനിച്ചു.

