തിരുവനന്തപുരം: ആറ്റുകാലമ്മക്ക് ഇന്ന് പൊങ്കാല. ലോകത്തെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തലക്ഷങ്ങൾ സാക്ഷ്യം വഹിച്ചു . ക്ഷേത്ര മുറ്റം മുതൽ പത്ത് കിലോ മീറ്ററിലേറെ ദൂരത്തിൽ നഗരവീഥികളെല്ലാം പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. കുംഭമാസത്തിലെ മകം നാളും പൗർണ്ണമിയും ഒത്തുചേരുന്ന ഇന്ന് ചന്ദ്രഗ്രഹണ ദിവസത്തെ പൊങ്കാല എന്ന പ്രത്യേകത കൂടിയുണ്ട്.
രാവിലെ 9:15-ന് ശുദ്ധ പുണ്യാഹത്തോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു.. 9:45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ പണ്ടാരയടുപ്പിലേക്ക് പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി . ഉച്ചയ്ക്ക് 2:15-നാണ് നിവേദ്യ ചടങ്ങുകൾ നടന്നു .

