PRAVASI

‘യുവത്വത്തിന്റെ പോരാട്ട വീര്യത്തിന് ബിഗ് സല്യൂട്ട്’; ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് വി ഡി സതീശൻ

Blog Image

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ധർമ്മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നുവെന്നും ഇനി പിടിച്ചുനിൽക്കാൻ മറ്റ് വഴികളില്ലെന്ന അവസ്ഥ വന്നപ്പോഴാണ് കേന്ദ്ര സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടവീര്യവും ആത്മധൈര്യവും ഉയർത്തിപ്പിടിച്ച ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട് നൽകുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇത്രയും ദിവസം വിദ്യാർത്ഥികളെയും യുവാക്കളെയും തെരുവിലിട്ട് തല്ലിയൊതുക്കാൻ ശ്രമിച്ച ശേഷം പരാജയം സമ്മതിച്ചു കൊണ്ട് വന്ന ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ തെരുവിൽ വലിച്ചിഴച്ചവർക്ക് ഒടുവിൽ ജനകീയ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പിയും പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.