ബാല്യത്തിൽ പഠിച്ചതായ ഒരു കഥ ഓർമ്മയിൽ തെളിഞ്ഞു വരുന്നു. പ്രിയങ്കരനായ കുരങ്ങച്ചനും, കൊടും ചതിയനായ മുതലയും. ഇവരുടെ കുടുംബവും, കുഞ്ഞുങ്ങളും ഒരു തുരുത്തിലും, നദിയിലും വസിക്കുന്നു. കുരങ്ങച്ചൻെ്് വീട്ടിൽ എന്നും സന്തോഷവും, സമാധാനവും ആയിരുന്നു. മരത്തിൽ ചാടിയും, മറിഞ്ഞും അവർ ജീവിതം ആസ്വദിച്ചു. ഇതെന്നും കണ്ടുകൊണ്ടിരുന്ന ചതിയൻ മുതലയും, ഇറച്ചി കൊതിച്ചിയായ ഭാര്യയും നാളുകൾ പിന്നിട്ടപ്പോൾ കുരങ്ങച്ചനുമായി സൗഹൃദത്തിൽ ആയി. ഇപ്പോൾ കുരങ്ങച്ചൻ മരത്തിൽ നിന്ന് ധാരാളം കായ്കനികൾ പറിച്ച് മുതലക്കും കുടുംബത്തിനും കൊടുത്ത് പോഷിപ്പിച്ചു. എങ്കിലും മുതല ചേട്ടത്തിയുടെ കണ്ണ് പലപ്പോഴും പതിഞ്ഞിരുന്നത് കുരങ്ങച്ചൻെ്് ഇറച്ചിയിലായിരുന്നു. വല്ലപ്പോഴുമൊക്കെ നദി കടന്നു കുരങ്ങച്ചന് പട്ടണത്തിൽ ഷോപ്പിങ്ങിന് പോകുവാൻ മുതല ചേട്ടൻ തൻെ്് പുറത്ത് കയറ്റി റൈഡ് കൊടുക്കുകയും ചെയ്യുമായിരുന്നു. നാളുകൾ പിന്നിട്ടു സൗഹൃദം വളർന്നു പന്തലിച്ചു. ഇതിൽ അസൂയ പൂണ്ട മുതലചേടുത്തി ഇവരുടെ ബന്ധം തകർക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചു. ഒടുവിൽ ആസൂത്രിതമായി ഒരു രോഗം അഭിനയിക്കുകയും, മുതല ചേട്ടൻെ്് ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ആശുപത്രികൾ പലതു സന്ദർശിച്ചു. മരുന്നുകൾ മാറിമാറി കഴിച്ചു, രോഗശമനമില്ല. ഒടുവിൽ മുതലചേടുത്തി പറഞ്ഞു, ഒരു ഒറ്റമൂലി മാത്രമാണ് ഈ രോഗ ശമനത്തിനുള്ള ഏകമരുന്ന്. അതേതെന്ന് ആകാംക്ഷയോടെ മുതലച്ചേട്ടൻ തിരക്കിയപ്പോൾ ഭാര്യ ഇങ്ങനെ പറഞ്ഞു, ഈ തുരുത്തിലുള്ള ചേട്ടൻെ്് കൂട്ടുകാരനായ കുരങ്ങച്ചൻെ്് ഹൃദയം ഭക്ഷിക്കണം. ഇത് കേട്ടപ്പോൾ മുതലച്ചേട്ടൻ ഞെട്ടി തരിച്ചെങ്കിലും അല്പസമയത്തിനുശേഷം സംയമനം വീണ്ടെടുത്തു. രോഗം അഭിനയിക്കുന്ന ഭാര്യയെ പ്രസാദിപ്പിക്കുവാൻ കൂട്ടുകാരനും, സ്നേഹിതനും, തൻെ്് നല്ല അയൽക്കാരനും ആയ കുരങ്ങച്ചനെ വകവരുത്തുവാൻ ചിലന്തിവല പോലെ തന്ത്രങ്ങൾ മെനയുവാൻ തുടങ്ങി തുടർന്നുള്ള നാളുകളിൽ.
ഹൃദയത്തിൽ കാപട്യവും, മനസ്സിൽ വഞ്ചനയും, മുഖത്ത് പ്രസന്നതയുമായി
ഒരു ദിവസം പതിവുപോലെ കുരങ്ങച്ചനുമായി മുതലച്ചേട്ടൻ മധുരസംഭാഷണത്തിൽ ഏർപ്പെട്ടു. നദിയുടെ മറുകരയിലേക്ക് ഷോപ്പിങ്ങിന് കൊണ്ടുപോകാം എന്ന് വാക്കു കൊടുത്തു പുറത്തുകയറ്റി യാത്ര ആരംഭിച്ചു. അല്പ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ എന്നും പൊയ്ക്കൊണ്ടിരുന്ന പാത വിട്ട് മറ്റൊരു വഴിയിലേക്ക് മുതലച്ചേട്ടൻ തിരിഞ്ഞു. അപ്പോൾ നമ്മുടെ പ്രിയ കുരങ്ങച്ചൻ ചോദിച്ചു മുതലചേട്ടാ ഇന്ന് എങ്ങോട്ടാണ് ഈ പോകുന്നത്? വഴി വല്ലതും തെറ്റിയോ? .സ്വല്പ നേരത്തെ മൗനത്തിനു ശേഷം താഴ്മയോടും, വിതുമ്പുന്ന ചുണ്ടുകളോടെ, കണ്ടം ഇടറിക്കൊണ്ട്, അല്പം കണ്ണുനീരോടും മുതല പറഞ്ഞു നാളുകളായി എൻെ്് ഭാര്യ സുഖമില്ലാതെ കഴിയുന്നു. വൈദ്യന്മാർ ചികിത്സകൾ മാറിമാറി ചെയ്തു. ഒടുവിൽ ഒരു മരുന്ന് കുറിച്ചിരിക്കുന്നു, കുരങ്ങച്ചൻെ്് ഹൃദയം ഭക്ഷിക്കണം. അതുകൊണ്ട് ഞാൻ നിന്നെ വീട്ടിലേക്കു കൊണ്ടുപോവുകയാണ്. ഇത് കേട്ട മാത്രയിൽ കുരങ്ങച്ചൻ സ്തംഭിച്ചു, വെള്ളത്തിലേക്ക് മലർന്നടിച്ചു വീഴുമോ എന്ന് ഭയപ്പെട്ടുകൊണ്ട് മുതലചേട്ടനെ ഒന്നുകൂടെ കടന്നുപിടിച്ചു. മനസ്സിൽ ഭാര്യയുടെയും, കുഞ്ഞുങ്ങളുടെയും മുഖം മിന്നി മറഞ്ഞു. ഇത് ഒരുപക്ഷേ എൻെ്് അവസാനത്തെ യാത്രയായിരിക്കും? താൻ എന്നുമെന്നും വിശ്വസിച്ച സ്നേഹിതൻ എന്നു കരുതിയ മുതല ചേട്ടൻ തൻെ്്ആരാച്ചാർ ആയി മാറുകയാണ്? വിശ്വസിക്കുവാൻ കഴിയുന്നില്ല. സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു. അനർത്ഥകാലത്ത് അവൻ സഹോദരനായി തീരുന്നു (സദൃശ്യവാക്യം17: 17) ഇതൊന്നുമല്ലല്ലോ ഇവിടെ സംഭവിക്കുന്നത്.
പെട്ടെന്ന് സമനില വീണ്ടെടുത്തു. ഹൃദയത്തിൻെ്് വേദന പുറത്തു കാണിക്കാതെ കുരങ്ങച്ചൻ ദുഃഖ സ്വരത്തിൽ പറഞ്ഞു, ഹൃദയം തരുവാൻ എനിക്ക് മനസ്സാണ്. എങ്കിലും ഒരു കാര്യം മറന്നു പോയി, രാവിലെ അല്പം തിരക്കിട്ട് ഇറങ്ങിയത് കൊണ്ട്, ഇന്നലെ രാത്രിയിൽ മരത്തിൽ തൂക്കിയിട്ടിരുന്ന എൻെ്് ഹൃദയം എടുത്തു തിരിച്ചു വയ്ക്കുവാൻ മറന്നു പോയി. എന്നെയൊന്നു മടക്കി കൊണ്ടുപോകണം, ഞാൻ പെട്ടെന്ന് ഓടി പോയി മരക്കൊമ്പിൽ നിന്ന് ഹൃദയം എടുത്തു കൊണ്ട് മടങ്ങിവരാം. മുതല ചേട്ടൻ അതിനു സമ്മതം മൂളി കൊണ്ട് തിരിച്ച് തുരുത്തിലേക്ക് യാത്ര തിരിച്ചു. തുരുത്തിനോട് അടുത്തപ്പോൾ കുരങ്ങച്ചൻ പ്രാണരക്ഷാർത്ഥം മുതലയുടെ പുറത്തുന്ന നിന്ന് കരയിലുള്ള മരത്തിലേക്ക് ചാടി പാഞ്ഞു കയറി. എന്നിട്ട് ഇങ്ങനെ വിളിച്ചു പറഞ്ഞു സ്നേഹിതാ, നീയൊരു ചതിയനാണ്, ദുഷ്ടനാണ് എനിക്കത് തിരിച്ചറിയുവാൻ അല്പം വൈകിപ്പോയി. നിൻെ്് മുതല കണ്ണീരും, അഭിനയ ദുഃഖവും ചതിയാണ്. എൻെ്് ഹൃദയം എൻെ്് ഉള്ളിൽ തന്നെയുണ്ട്. ഞാൻ മരത്തിൽ തൂക്കി ഇട്ടിട്ടില്ല. അപ്പോഴാണ് മുതല ചേട്ടന് തനിക്ക് പറ്റിയ അമളി മനസ്സിലാകുന്നത്. ഇന്നും ഇതുപോലെയൊക്കെ അല്ലയോ സംഭവിക്കുന്നത്. സഹായിക്കുന്നവരെ, സ്നേഹിക്കുന്നവരെ, കരുതുന്നവരെ, ചതിവിലൂടെയും, വഞ്ചനയിലൂടെയും തുടച്ചു മാറ്റുവാൻ, തകർക്കുവാൻ അധികാരത്തിൻെ്് അങ്കി ധരിച്ച് മുതലചെട്ടന്മാർ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഹൃദയപൂർവ്വം സത്യം സംസാരിക്കാതെ, പൊള്ളയായ ചിരിയും, മണ്ടൻ വർത്തമാനങ്ങളും കോർത്തിണക്കി അധികാര കസേരയിലേക്ക് ഇടിച്ചു കയറിയ ന്യൂയോർക്ക് മേയർ മംതാനി തുടങ്ങി കോൺഗ്രസിൻെ്് പടിയിറങ്ങുന്ന സ്റ്റോക്ക്
അഴിമതിയുടെയും, നിയമലംഘനത്തിനും പോസ്റ്റർ ഗേളായ നാൻസി പെലോസി തുടങ്ങിയുള്ളവർ ആട്ടും തോലണിഞ്ഞ വീരപ്പന്മാരത്രേ. ഇവരുടെ മുഖം മൂടി വലിച്ചുകീറുവാൻ ജനം ഉണരണം, ഇവരുടെ ആക്രോശങ്ങൾ കണ്ട് കയ്യടിക്കരുത്, അതിനു ജാമ്യം നിൽക്കരുത്. ഇവർ ഇത്തിൾകണ്ണികൾ അത്രേ
യഥാർത്ഥ സ്നേഹം പ്രാണൻ കൊടുക്കുന്ന സ്നേഹമാണ്. നല്ല ഇടയനായ ക്രിസ്തു പാപമെന്ന രോഗത്തിൽ നിന്നും മനുഷ്യകുലം സൗഖ്യമാകുവാൻ തൻെ്് ഹൃദയം തുറന്നു, ഒടുവിലത്തെ തുള്ളി രക്തം വരെയും കൊടുത്ത നമ്മോടുള്ള തൻെ്് സ്നേഹം വെളിപ്പെടുത്തി.
യഹോവയ്ക്ക് വെറുപ്പ് വ്യാജമുള്ള നാവ്, കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യ്, ദുരുപായം നിരൂപിക്കുന്ന ഹൃദയം, ദോഷത്തിനു ബന്ധപ്പെട്ടോടുന്ന കാല് (സദൃശ്യവാക്യം 6: 16 -19) . ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതി ഉണ്ട്, സമാധാനം ആലോചിക്കുന്നവർക്ക് സന്തോഷമുണ്ട് വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്. സത്യം പ്രവർത്തിക്കുന്നവരോ അവനു പ്രസാദം (സദൃശ്യവാക്യം12: 20- 22) കൂട്ടുകാരനെ വഞ്ചിച്ചിട്ട് അത് കളി എന്നു പറയുന്ന മനുഷ്യൻ തീ കൊള്ളികളും, അമ്പുകളും, മരണവും എറിയുന്ന ഭ്രാന്തനെ പോലെയാകുന്നു (സദൃശ്യവാക്യം 26: 18-19)
രാജ്യത്തിൻെ്് അഖണ്ടതയെയും, സുരക്ഷിതത്വത്തെയും, സമാധാനത്തെയും പുറകിൽ എറിഞ്ഞു കളഞ്ഞ് അനാശാസ്യതയ്ക്കും, അധർമ്മികൾക്കും വേണ്ടി മുഷ്ടി ചുരുട്ടി കൊണ്ട് തെരുവുകളിൽ ഇറങ്ങുന്നത് സത്യം തിരിച്ചറിയാത്തതുകൊണ്ടാണ്. സോഷ്യലിസം, മാക്സിസം തുടങ്ങിയുള്ള സൈനൈഡ് പോലുള്ള വിഷം, എല്ലാം ഫ്രീ എന്ന തേൻ കട്ടയിൽ പൊതിഞ്ഞ് വിതരണം ചെയ്യുന്നു. ഇതിൽ ഒളിഞ്ഞിരിക്കുന്ന മരണം തിരിച്ചറിയാതെ ഒരു തലമുറ ഇതിലേക്ക് കുതിച്ചോടുകയാണ്. ജനകോടികൾക്ക് ഭക്ഷണവും, സുരക്ഷിതത്വവും, ആദിത്യവും അരുളിയ അമ്മേരിക്കയുടെ ഹൃദയം കവർന്നെടുക്കണം. ഇതിനുവേണ്ടി നെട്ടോട്ടമോടുകയും, മുതലക്കണ്ണീർ ഒഴുക്കുകയും ചെയ്യുന്ന കിങ്കരന്മാരെയും അവരുടെ അഭിനയ രാജ്യ സ്നേഹത്തെയും ജനം തിരിച്ചറിയൂ! നിർഭയം വസിക്കുന്ന ജനസമൂഹത്തിനെതിരെ, ദോഷം നിരൂപിക്കുകയും പിശാചിൻെ്് പണികൾ അണിയറയിൽ ഒരുക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! ഇവരുടെ ഇരുട്ടിൻെ്് പ്രവർത്തികളെ തിരിച്ചറിയൂ! കൂട്ടുകാരന് വിരോധമായി ദോഷം നിരൂപിക്കുന്ന ഹൃദയത്തെ വിലയിരുത്തേണ്ടത് ആവശ്യമാണ്. അഭയം കൊടുത്ത അമേരിക്ക എന്ന മഹാരാജ്യത്തിനെതിരെ സിന്ദാബാദ് വിളിക്കുകയും, ദേശീയ പതാകയെ നിലത്തിട്ട് ചവിട്ടുകയും, തുപ്പുകയും ചെയ്യുന്ന തലമുറകളെ നോക്കി നാം ഖേദിക്കേണ്ടിയിരിക്കുന്നു. അഭിനയമെന്ന മുതലക്കണ്ണീരൊഴുക്കി അഭിനയ ലോകത്തിൽ ഓസ്കർ മേടിക്കുവാൻ കഴിവുള്ള രാഷ്ട്രീയ നേതൃത്വം ആഗ്രഹിക്കുന്നത് എന്താണ്? ? രാജ്യത്ത് ക്രമസമാധാനം തകരണം, നിരപരാധികളുടെ രക്തം ഒഴുകണം, കുടുംബങ്ങൾ ചിന്നഭിന്നമാകണം, ആയിരങ്ങൾ മരിച്ചു വീഴണം. സുരക്ഷയല്ല ഇവർ ആഗ്രഹിക്കുന്നത് സുനാമിത്രേ. തീവ്രവാദത്തിൻെ്് ധ്വനി ദേശത്തു മുഴക്കുന്ന കസേര കളിക്കാരെ ഓടിക്കണം, മാലിന്യം പോലെ പുറത്തു കളയണം. ഹൃദയത്തിൽ പകയും, വക്രതയും നിരൂപിച്ചുകൊണ്ട് സ്റ്റേജുകളിൽ മുതല കണ്ണീരൊഴുക്കി, ജനാധിപത്യത്തിൻെ്് കാവൽക്കാരൻ എന്ന് കേളികൊട്ടുന്ന നടീനടന്മാരെ എന്തുകൊണ്ട് നാം തിരിച്ചറിയുന്നില്ല. ഭേദാദേദങ്ങളെ തിരിച്ചറിയൂ! മുഖംമൂടികൾ വലിച്ചുകീറപ്പെടട്ടെ! യാഥാർത്ഥ്യങ്ങൾ പുറത്തു വരട്ടെ!
ദുഷ്ടനെ നീതീകരിക്കുന്നവനും, നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ് (സദൃശ്യവാക്യം17: 16)
ഗുണപാഠം: രാജ്യസ്നേഹികളെ, കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്, മിന്നുന്നതെല്ലാം പൊന്നല്ല. അഭിനയങ്ങളെയും, അനുകരണങ്ങളെയും സൂക്ഷിക്കുക! നാം വഞ്ചിക്കപ്പെടരുത്.

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

