ഓക്‌ലാൻഡ് : ഓസ്‌ട്രേലിയ,ന്യൂസിലാന്റ് പ്രവാസി മലയാളികൾക്ക് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായി മാറിക്കൊണ്ടിരിക്കുന്ന വടംവലിയുടെ ഒരു Mini World Cup ന് ഓക്‌ലാന്റിലെ മനുരേവ നെറ്റ് ബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ മാർച്ച് 7 നു വേദി ഒരുങ്ങുന്നു.
2009 മെയ് 16ന് സ്ഥാപിതമായ അന്ന് മുതൽ വ്യത്യസ്ത മായ പരിപാടികളിലൂടെ പേരും പ്രശസ്തിയും ഓഷിയാനയുടെ മണ്ണിൽ നേടിയെടുത്ത ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് സംഘ ടിപ്പിക്കുന്ന പോരാട്ടം സീസൺ 2 കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഓഷിയാന കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ടീമുകളുടെ പങ്കാളിത്തവും,30000ഇൽ പരം ഡോളറിന്റെ സമ്മാനങ്ങളും കൊണ്ട് ശ്രദ്ധേയമായി
മാറിയിരിക്കുന്ന വടംവലി പോരാട്ടത്തിന്റെ മുഖ്യ സ്പോൺസർ സബി അലക്സിന്റെ ഉടമസ്ഥതതിയിലുള്ള സ്‌റ്റെഫാനോസ് ഫിനാൻഷ്യൽ സൊല്യൂഷൻസ് ആണ് .
ചെണ്ടമേളം, മാർഗംകളി,പോളിനേഷൻ ഡാൻസ്,ബ്രസീലിയൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ കലാപരിപാടികളും , കുട്ടികൾക്കായുള്ള കിഡ്‌സ് കോർണറും, നാടൻ രുചികളുടെ വിശാലമായ ഫുഡ് കോർട്ടും ഒരുക്കിയിരിക്കുന്നത് വടംവലി മത്സരത്തിന്റെ മാറ്റ് കൂട്ടും.
21 പുരുഷ ടീമും 4വനിതാ ടീമുകളും പങ്കെടുക്കുന്ന മത്സരത്തിൽ കിങ്‌സ് ബ്രിസ്ബൺ, കൊമ്പൻസ് മെൽബൺ,പുണ്യാളൻസ് ഫ്രാങ്ക്‌സ്റ്റൻ മെൽബൺ, കോട്ടയം ബ്രദേഴ്‌സ് കാനഡ എന്നിവരാണ് വിദേശ ടീമുകൾ.
കേരളക്കരയിലെ വടംവലി കോർട്ടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കോൺക്രീറ്റ് സ്ലാബ് കൊണ്ട് നിർമ്മിച്ച് മത്സരം നടത്തുന്നു എന്ന പ്രത്യേകതയും പോരാട്ടം സീസൺ 2ന് ഉണ്ട്.
ന്യൂസിലാന്റ് പോലീസ് -സ്പോർട്സ് -എത്‌നിക് വകുപ്പ്മന്ത്രി ബഹുമാനപ്പെട്ട ശ്രീ മാർക്ക് മിച്ചൽ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ കാർലോസ് ചാങ് MP, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ബഹു. ശ്രീ.മഥൻ മോഹൻ സേഥി, മുൻ നാഷണൽ പാർട്ടി സ്ഥാനാർഥി ശ്രീ.ശിവ കിലാരി, ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഷ്യനാ പ്രസിഡന്റ് ശ്രീ ജോസ് എബ്രഹാം. ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ. സിൽവസ്റ്റർ സിറിയക് , സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി വികാരി റെവ. ഫാദർ ഷിബിൻ എബ്രഹാം എന്നിവർ സന്നിഹിതരായിരിക്കും
ഓക്‌ലാന്റിലെ ആർത്തിരമ്പുന്ന ജനസാഗരത്തിന്റെ നടുവിൽ മത്സരം നിയന്ത്രിക്കുന്നത് മുൻ സന്തോഷ് ട്രോഫി താരവും കായികാധ്യാപകനും ആയ ശ്രീ സാജൻ കുര്യനും,തത്സമയം കളി പറഞ്ഞു വിവരണങ്ങൾ നൽകുന്നത് മെൽബണിൽ നിന്ന് എത്തുന്ന ബെഞ്ചമിൻ മേച്ചേരിയുമാണ്. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന KV TV ക്ക് ആണ് തത്സമയ സം പ്രേഷണ അവകാശം.



























