PRAVASI

കേരളത്തിന്റെ പ്രതീക്ഷ;നമ്മുടെ പ്രത്യാശ!

Blog Image

പിണറായി ഭരണത്തിന് അന്തിമോപചാരവും സതീശൻ ഭരണത്തിന് ആശംസകളും അർപ്പിച്ചുകൊണ്ട് കേരളം ആഹ്ളാദ തിമിർപ്പിലാണ്.  ഭരണ മാറ്റം വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്.  മധുവിധുകാലം കഴിഞ്ഞാൽ മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ എന്നുള്ളത് ഇനിയും കാത്തിരുന്നു കാണണ്ടതാണ്.  കൊച്ചു കേരളം ഒരു ചെറിയ ഭ്രാന്താലയം ആയി മാറിയോ എന്ന് സംശയിച്ച സമയങ്ങൾ അനവധി.  ഞെട്ടിപ്പിക്കുന്ന വാർത്തകളും മനസ്സാക്ഷി മരവിച്ച സംഭവങ്ങളും ദേശം കയ്യടക്കിയപ്പോൾ ജനജീവിതം ദുസ്സഹമായി ദുരന്തമായി മാറി.  അഴിമതിയും അക്രമങ്ങളും അനാശാസ്യപ്രവർത്തനങ്ങളും പടച്ചുവിടുന്ന കളരിയായി  കേരളം മാറിയോ എന്ന് ചിന്തിച്ച് ദുഃഖിച്ചവർ നിരവധി.   അക്ഷര ലോകത്തിൻെ്് തറവാട് മുതൽ കേരളത്തിൻെ്് മൂക്കിലും മൂലയിലും ജനജീവിതം താറുമാറായപ്പോൾ ഫറവോൻ ഭരണകൂടത്തിൻെ്്  കൈപ്പ്കാടി കുടിച്ച് ഇസ്രയേൽ ജനം നിലവിളിച്ചത് പോലെ ജനം നെടുവീർപ്പിട്ടുകൊണ്ട് ഞരങ്ങിക്കരഞ്ഞു.  രാജാക്കന്മാരെ വാഴിക്കുകയും നീക്കുകയും ചെയ്യുന്ന ദൈവം കേരളത്തെ കടാക്ഷിച്ചു ഭരണ തലത്തിൽ  വീണ്ടുമൊരു മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. 

ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ സമൂഹത്തിന് എന്ത് നന്മ ലഭിച്ചു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.  ജനങ്ങൾ വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത് അയക്കുന്ന പ്രമുഖന്മാർ പലപ്പോഴും കൊല്ലം കണ്ടവൻ ഇല്ലം മറന്നതുപോലെ കസേരയിലിരുത്തിയവരെ മറക്കുന്ന കൗല നേതാക്കൾ ആയി പട്ടാഭിഷേകം ഏറ്റുവാങ്ങുന്നു.  സ്വന്തം നാടിൻെ്് യും ജനത്തിൻെ്് യും വേദനയും തുടിപ്പും തിരിച്ചറിയാതെ പണം എന്ന മാമോൻ ഇവരിൽ പലരുടെയും മനസ്സാക്ഷി 
കവരുന്നു.  അഴിമതിയുടെയും കൈക്കൂലിയുടെയും അടിയൊഴുക്കിൽപ്പെട്ട് പലരും   ഒതളങ്ങപോലെ ഉരുണ്ടു കളിക്കുിക്കുന്നു.  കയ്യിട്ടുവാരലും കുതികാൽ വെട്ടലും കാലുമാറ്റവും ഇവർക്കെല്ലാം എന്നും ഒരു കലാപരിപാടിയാണ്.  ദൈനംദിന ജീവിതം സാധാരണക്കാരന് ഒരു ദുരന്തവും മേലാളന്മാർക്ക് ധൂർത്തുമായി മാറുന്നു.  വർദ്ധിച്ച വില കയറ്റം സാമൂഹിക മേഖലകളിലെ പുഴുക്കുത്ത് മയക്കുമരുന്നിൻെ്് അധനിവേശം മനുഷ്യ കള്ളക്കടത്ത് പെൺവാണിഭം പോലീസിൻെ്് മൂന്നാം മുറകൾ ഇതെല്ലാം കൊണ്ട് പൊറുതിമുട്ടിയ ജന ജീവിതങ്ങൾ ബഹുമാനപ്പെട്ട വീ ഡി സതീശൻ ഒരു മാവേലി  ഭരണം പുറത്തെടുക്കുമെന്ന് പ്രതീക്ഷയിൽ കുളിർമയോടെ കാത്തിരിക്കുന്നു. 
പ്രതീക്ഷകളും സ്വപ്നങ്ങളും കുമിളകൾ ആയി മാറുമോ എന്നുള്ള ഭയവും ഇല്ലാതില്ല. 

ഇനിയുള്ള ഭരണകാലം പ്രതീക്ഷകൾ മൊട്ടിടുന്ന സമയങ്ങളാണ്.  അത് പൂവണിയുവാനും കതിരുകൾ തലനീട്ടുന്നത് കൺകുളിർക്കെ കാണുവാൻ കാത്തു നിൽക്കുന്നവർ ധാരാളം.  അഴിച്ചുപണികൾ എല്ലായിടത്തും നടക്കുമെന്നുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമോ?  മുഖ്യമന്ത്രി തുടങ്ങി എല്ലാ നേതാക്കന്മാരിലും കേരള ജനതയ്ക്കും മറുനാടൻ മലയാളികൾക്കും വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്.   ഘോരം ഘോരം പെരുമഴ പെയ്തിറങ്ങുന്നതുപോലെ പുലമ്പിയ വാഗ്ദാനങ്ങൾ ഫലത്തിലെത്തുമോ? അതോ വെറും കളകളായി മാറുമോ?  കേരളത്തിൻെ്് മണ്ണിൽ ഇനിയും ഒരു യുവത്വം ഉണ്ടാകുമോ?   റാഞ്ചൻ പക്ഷികൾ തട്ടിക്കൊണ്ടുപോയ സമാധാനവും സമ്പത്തും മടങ്ങി വരുമോ?  തകിടം മറിഞ്ഞു കിടക്കുന്ന ക്രമസമാധാനവും പൊതുനിരത്തുകളിലെ ഗുണ്ടാ സംഘങ്ങളുടെ തേർവാഴ്ചയും അവസാനിക്കുമോ?  സാധാരണക്കാരൻെ്് വയറ്റത്തടിക്കുന്ന കാടത്ത നിയമങ്ങൾക്കും പെൺവാണിഭത്തിനും അവസാനം വരുമോ? കൊടും ക്രൂരമായ ബാലപീഠയും നിയന്ത്രണമില്ലാത്ത വൈദ്യലോകത്തിൻെ്് പകൽ കൊള്ളയും അധികാര വർഗ്ഗത്തിൻെ്് ഹുങ്കും  അവസാനിക്കുമോ?  തെരുവ് നായ്ക്കളുടെ ശല്യം നിമിത്തം നഷ്ടപ്പെടുന്ന ജീവിതങ്ങൾക്ക് വില കൽപ്പിക്കുമോ? കാട്ടു മൃഗങ്ങളുടെ നരനായാട്ടും ഭീതി വിതയ്ക്കുന്ന വിളയാട്ടവും അവസാനിക്കുമോ?  സ്വൈര്യവും സ്വസ്ഥതയും സമാധാനവും  ഇനിയും ദേശത്ത് മടങ്ങിവരുമോ?  ഇതെല്ലാം നാം കാത്തിരുന്നു കാണണം.

കാലങ്ങൾ തെളിയിക്കുന്നതും ചരിത്രം പറയുന്നതും ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവിടുത്തെ ഗവൺമെൻെ്്കൾ പുലമ്പുന്ന വാഗ്ദാനങ്ങൾ പലതും നീരാവി പോലെ മാഞ്ഞുപോകും.  അധികാര കസേരയിൽ ഇരിക്കുമ്പോൾ ആന പുറത്തിരിക്കുന്ന തോന്നലാണ് ഈ ഏമാൻമാർക്ക്.  പിന്നെന്തിന് പട്ടി കടിക്കുമെന്ന് ഇവർ ഭയപ്പെടുന്നു.  
തല മറന്നിവർ എണ്ണ തേക്കുമ്പോൾ തകരുന്നത് മനുഷ്യ ജീവിതങ്ങളാണ്.  
കടം കൊണ്ട് പൊറുതിമുട്ടി ആത്‌മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. സ്വപ്നങ്ങൾ ചില്ലു കൊട്ടാരം പോലെ നിലം പൊത്തുന്നു സംസ്കാരം പുറന്തള്ളപ്പെടുന്നു. ഉലകം ചുറ്റുന്ന വാലീഫൻ പോലെ ഇന്നുള്ള പല നേതാക്കന്മാരും ലോകസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോക മണ്ടത്തരം വിളമ്പി പൊതു ജനങ്ങളെ വിഡ്ഢികളാക്കി അധികാരത്തിൻെ്് മേലാട അണിഞ്ഞ് സാധാരണക്കാരനെ കൊഞ്ഞനം കുത്തി കാണിക്കുകയാണ്.   ഇതിനൊക്കെയല്ലേ മാറ്റം വരേണ്ടത്? 

ധൂർത്തും അഴിമതിയും ഏതെങ്കിലും ഭരണകൂടം പുറത്തുകൊണ്ടുവരുവാൻ തുനിയുമ്പോൾ നാല് ഭാഗത്തുനിന്നും കുരച്ചുകൊണ്ട് ഓടിക്കൂടുന്ന കോമരങ്ങളെ  അമ്മേരിക്കയുടെ മണ്ണിലും ഇപ്പോൾ കേരളത്തിൻെ്് മണ്ണിലും സുപരിചിതമാണ്.  ഇവർ പരിഷ്കൃത ലോകത്തിന് ഒരു സുനാമിയാണ്.  കട്ടു തിന്നുന്ന പൂച്ചയ്ക്ക് വീണ്ടും മുറുമുറുപ്പ് പോലെ ഇവർ പിടിക്കപ്പെടുമ്പോൾ പങ്ക് പറ്റുന്ന ശിങ്കിടികൾ തല്ലുകൊണ്ട് പുളയുന്ന പാമ്പു പോലെ റോഡിൽ കിടന്ന് തിരുവാതിര കളിക്കുകയാണ്.  ഇവരുടെ മാമാങ്കവും തിരുവാതിരയും രാജ്യസ്നേഹം കൊണ്ടല്ല പിന്നെയോ ഇവരുടെ രാജ്യാന്തര കള്ളത്തരം വെളിച്ചത്താകുമെന്ന് ഭയപ്പെടുന്നതുകൊണ്ടത്രേ.  കള്ളന് കഞ്ഞിവെച്ചു കൊടുക്കുകയും കട്ടവനെ കിരീടമണിയിക്കുകയും ചെയ്യുന്ന സമൂഹം കരകയറുകയില്ല.  

മോഹന വാഗ്ദാനങ്ങൾ എന്ന മുട്ടായി നുണയിപ്പിച്ച് ജനം നട്ടം തിരിഞ്ഞു മടുത്തു. പരിഹാരം ഇനി എവിടെ?  ഇവിടെ ഇന്നുള്ള എല്ലാ ഭരണകൂടങ്ങളും കാവൽമാടം പോലെ ഇളകി ആടുന്നതാണ്.  ഒത്തിരി പ്രതീക്ഷകൾ ഒന്നും വേണ്ട.  ഈ ഇളക്കങ്ങളും 
ചലനങ്ങളും എല്ലാം നടക്കുമ്പോൾ ഓർത്തുകൊള്ളണം ഇളകാത്ത ഒരു ഭരണം സ്ഥാപിക്കപ്പെടുവാൻ പോവുകയാണ്.   ഒരു രാജാവ് നീതിയോടെ വാഴും പ്രഭുഖന്മാർ ന്യായത്തോടെ അധികാരം നടത്തും (യെശയ്യാവ്  32: 1) അവൻെ്് ആധിപത്യം നിത്യമായിരിക്കും.  ഇനിയും എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ വരും. അതുവരെ ഇന്നുള്ള ഈ നിയമലംഘനവും ഇളക്കങ്ങളും തുടർന്നുകൊണ്ടേയിരിക്കും ആ മഹാ രാജാവിൻെ്് എഴുന്നള്ളത്തിനായി കാതോർക്കാം! 

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.