PRAVASI

കേരളത്തിന് വീണ്ടും ദേശീയ തിളക്കം; എൽഡിഎഫ് സർക്കാരിന്റെ മൂന്ന് ജനക്ഷേമ പദ്ധതികളെ മികച്ച മാതൃകകളായി പ്രഖ്യാപിച്ചു

Blog Image

സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വീണ്ടും പരമോന്നത ദേശീയ അംഗീകാരം. തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പാക്കിയ മൂന്ന് മുൻനിര പദ്ധതികളായ ‘കെ-സ്മാർട്ട്’, ‘ഡിജി കേരളം’, ‘പാലിയേറ്റീവ് കെയർ’ എന്നിവയെ രാജ്യം മുഴുവൻ മാതൃകയാക്കേണ്ട മികച്ച പ്രോജക്ടുകളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക റിപ്പോർട്ടിൽ ഉൾപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും സുതാര്യവും അതിവേഗത്തിലുമാക്കി പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കിയ ‘കെ-സ്മാർട്ട്’ സാങ്കേതികവിദ്യ, രാജ്യത്തെ പൊതുജന സേവന രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കുറിച്ചതെന്ന് കേന്ദ്ര മന്ത്രാലയം പ്രത്യേകം വിലയിരുത്തി.

ഡിജിറ്റൽ രംഗത്തെ വിടവുകൾ പൂർണ്ണമായി ഇല്ലാതാക്കാനും എല്ലാ പൗരന്മാർക്കും സാർവത്രിക ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനുമായി ആവിഷ്കരിച്ച ‘ഡിജി കേരളം’ പദ്ധതിയും കേന്ദ്രത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി. ഇതിനൊപ്പം, കാരുണ്യവും കരുതലും നിറഞ്ഞ ഒരു ജനകേന്ദ്രീകൃത ഭരണമാതൃകയുടെ ഉത്തമ ഉദാഹരണമായി സംസ്ഥാനത്തെ ‘പാലിയേറ്റീവ് കെയർ’ സംവിധാനത്തെയും റിപ്പോർട്ടിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളുടെ ഭാഗമാക്കി മാറ്റി നിർധനരായ രോഗികൾക്ക് ആശ്വാസമേകുന്ന ഈ കാരുണ്യ പദ്ധതിയും, ഡിജിറ്റൽ വിപ്ലവങ്ങളും ഇതര സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്ന മികച്ച പാഠങ്ങളാണെന്നാണ് കേന്ദ്ര സർക്കാരിന്റെ സാക്ഷ്യപ്പെടുത്തൽ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.