PRAVASI

റിട്ടയേർഡ് ഹെഡ് മാസ്റ്റർ ജെയിംസ് കളപ്പുരക്കൽ കാനഡയിൽ അന്തരിച്ചു

Blog Image

കളപ്പുരക്കല്‍ ജെയിംസ് (90) കാനഡയില്‍ നിര്യാതനായി. കോട്ടയം അതിരൂപതയുടെ വിവിധ സ്കൂളുകളില്‍ ഹെഡ്മാസ്റ്ററായിരുന്നു. 1970 -80 കാലഘട്ടങ്ങളില്‍ വിവിധ ഇടവകകളില്‍ ക്നാനായ സമുദായ ക്ളാസുകള്‍ നടത്തിയ വ്യക്തിത്വം കൂടിയായിരുന്നു


മറ്റക്കര: കളപ്പുരക്കല്‍ ജെയിംസ് (90) കാനഡയില്‍ നിര്യാതനായി. കോട്ടയം അതിരൂപതയുടെ വിവിധ സ്കൂളുകളില്‍ ഹെഡ്മാസ്റ്ററായിരുന്നു. 1970 -80 കാലഘട്ടങ്ങളില്‍ വിവിധ ഇടവകകളില്‍ ക്നാനായ സമുദായ ക്ളാസുകള്‍ നടത്തിയ വ്യക്തിത്വം കൂടിയായിരുന്നു. ഭാര്യ ലീലാമ്മ കഴിഞ്ഞാഴ്ച അന്തരിച്ചു. ഭാര്യയുടെ സംസ്കാരം നാളെ (വെള്ളി) നടത്താന്‍ ഇരിക്കവേയാണ് ഭര്‍ത്താവ് അന്തരിച്ചത്. മക്കള്‍: പരേതനായ ജോണ്‍സണ്‍, മാത്യു, അനറ്റ്, മാനുവല്‍. മരുമക്കള്‍: എലിസബത്ത്, സുമ, ഡോ. ഷാജി, സ്വപ്ന. സഹോദരങ്ങള്‍: ജോര്‍ജ് കളപ്പുരക്കല്‍, പരേതയായ സി.വിക്ടോറിയ, പരേതയായ മേരി പുത്തന്‍കുളം, പരേതയായ റീത്ത, റെയ്ച്ചല്‍ (കാനഡ), ജോസഫീന, പുഷ്പ പന്നിവേലില്‍.

Related Posts