ഇയ്യോബിന്‍റെ പുസ്തകത്തിലൂടെ ഉടനീളം യാത്ര ചെയ്യുമ്പോള്‍ മനസ്സിലാകുന്ന ഒരു വിഷയമാണ് സാത്താന്‍റെ വെല്ലുവിളികളെ അതിജീവിച്ച വ്യക്തിയാണ് ഇയ്യോബ് എന്ന്. ഊസ് ദേശത്തിലെ മഹാസമ്പന്നന്‍ ആയിരുന്നു ഇയ്യോബ് അതിലുപരി നിഷ്കളങ്കന്‍, നേരുള്ളവന്‍, ദൈവഭക്തന്‍, ദോഷം വിട്ട് അകന്നവനും ആയിരുന്നു. ഇയ്യോബിന്‍റെ ആദ്യ ഭാര്യയില്‍ നിന്നും ഏഴ് പുത്രന്‍ന്മാരും, മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. ഈ ഭാര്യ മരിച്ച ശേഷം ഇയ്യോബ് യാക്കോബിന്‍റെ മകള്‍ ദീനയെ വിവാഹം കഴിച്ചു എന്നും അവളിലൂടെയാണ് വീണ്ടും 10 മക്കള്‍ ജനിച്ചത് എന്നും പറയപ്പെടുന്നു. ഇയ്യോബിന്‍റെ മരണസമയത്ത് തന്‍റെ പെണ്‍മക്കളായ യെമീമ, കെസിയ, കേരന്‍ ഹപ്പുക് എന്നിവരെ ഇയ്യോബ് വിളിച്ചു. മൂത്തവള്‍ സംഗീത ഉപകരണം വായിക്കുകയും, കെസിയ ധൂപത്തില്‍ സുഗന്ധവര്‍ഗങ്ങള്‍ നിറച്ച് സുഗന്ധം പരത്തുകയും, ഇളയ മകള്‍ വാദ്യോപകരണങ്ങള്‍ (Drum)ഉപയോഗിക്കുകയും ചെയ്തപ്പോള്‍ ഇയ്യോബിന്‍റെ ആത്മാവിനെ ദൈവം സ്വീകരിച്ചു എന്നും പറയപ്പെടുന്നു.
അപ്പോ ക്രിഫയില്‍ ആണ് ഇതിന്‍റെ വിശദീകരണം നല്‍കിയിരിക്കുന്നത്. 48 വര്‍ഷം ഇയ്യോബ് കഷ്ടതയുടെ തീ ചൂളയിലൂടെ കടന്നുപോയി. സ്വഭവനത്തില്‍ പാര്‍ക്കാതെ വെളി പ്രദേശങ്ങളില്‍ ആയിരുന്നു തന്‍റെ കഷ്ടതയുടെ കാലം തികച്ചെടുത്തത്. ജീവിതത്തില്‍ സകലവും നഷ്ടപ്പെട്ടപ്പോള്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥ. ആ സമയത്ത് ഇയ്യോബിന്‍റെ ഭാര്യയായിരുന്നു കുടുംബത്തിന് വേണ്ടി ജീവിതചെല വുകള്‍ക്ക് ജോലി കണ്ടെത്തിയത്. അയല്‍വാസികള്‍ക്ക് അതായത് ധനാഢ്യഭവനങ്ങളില്‍ വെള്ളം കോരി എത്തിച്ചു കിട്ടുന്ന തുകയിലായിരുന്നു അവര്‍ ഇരുവരും ജീവിതം തള്ളിനീക്കിയത്. സ്വന്തക്കാരോ, സ്നേഹിതരോ, ബന്ധുമിത്രാദികളോ ആരും തന്നെ അവരുടെ അടുക്കല്‍ വരികയില്ലായിരുന്നു. ഭവനം തകര്‍ന്നു പോയതിനാല്‍ അത് പുനസ്ഥാപിക്കാനോ അതിനു വേണ്ട പണം കണ്ടെത്താനോ ആരും സഹായിച്ചില്ല. ദൈവം ഇടപെടുന്നതുവരെ ഇയ്യോബിന്‍റെ ജീവിതം ദുസ്സഹം ആയിരുന്നു. അവിടെയൊന്നും ഇയ്യോബ് നിരാശപ്പെടുകയോ ദൈവത്തെ ദുഷിക്കുകയോ ചെയ്തിരുന്നില്ല. ഇതിനിടെ ഇയ്യോബിന്‍റെ ഭാര്യയ്ക്ക് രോഗം പിടിപെടുകയും അവള്‍ മരണപ്പെടുകയും ചെയ്തു എന്നാണ് അറിയപ്പെടുന്നത്.
ഇയ്യോബിന്‍റെ ഭാര്യയുടെ പേര് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല മാത്രമല്ല രണ്ടാം അധ്യായത്തില്‍ ചുരുങ്ങിയ സമയം മാത്രമേ അവളെ കാണുന്നുള്ളൂ. അതിനുശേഷം ആ പുസ്തകം അവസാനിക്കും വരെ ഭാര്യയെപ്പറ്റി ഒന്നും പറയുന്നില്ല. എങ്കിലും അവള്‍ പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണ് അതിന്‍റെ പിന്നിലെ കാരണങ്ങള്‍ താഴെ പറയുന്നവയാണ്
ഉന്നതനിലവാരത്തില്‍ ജീവിച്ചവള്‍ ക്ക് പെട്ടെന്ന് സംഭവിച്ച നഷ്ടങ്ങള്‍, പത്തുമക്കള്‍, വീട്, മൃഗ സമ്പത്ത്, അങ്ങനെ സകലവും നഷ്ടപ്പെട്ട അവസ്ഥ. അതിനിടയില്‍ ഭര്‍ത്താവിന് വന്നു ഭവിച്ച രോഗം. തല ചായി പ്പാനിടയില്ലാതെ വൃക്ഷ തണലുകളില്‍ ജീവിതം. ഇതെല്ലാം അവളെ നിരാശയിലേക്ക് നയിച്ചു. ദൈവത്തോടെ അവള്‍ക്ക് വെറുപ്പ് തോന്നിപ്പിച്ചു. ഇതുകൊണ്ടാണ് തന്‍റെ ഭര്‍ത്താവിനോട് പറഞ്ഞത് ഇനിയും നിന്‍റെ ഭക്തി മുറുകെ പിടിച്ചു കൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ച് പറഞ്ഞ് മരിച്ചു കളക എന്ന്.
ഇതിനുശേഷമാണ് അവള്‍ മരണപ്പെടുന്നത് എന്ന് ചില അഭിപ്രായങ്ങള്‍. രണ്ട് അഭിപ്രായങ്ങളാണ് ഇയ്യോ ബിന്‍റെ ഭാര്യയെ കുറിച്ച് പറയുന്നത്. 1) രണ്ടാം അധ്യായത്തില്‍ അവള്‍ ഈ വാക്കുകള്‍ പറഞ്ഞശേഷം രോഗിയായി മരിച്ചു എന്നും 2) അവസാന അധ്യായത്തില്‍ ദൈവം ഇ യ്യോബിനെ അനുഗ്രഹിച്ച സമയത്ത് ഭാര്യയുണ്ടായിരുന്നുവെന്നും അവളിലൂടെ ആണ് പത്തുമക്കള്‍ ജനിച്ചതെന്നും അഭിപ്രായപ്പെടുന്നു. യഹൂദ പാരമ്പര്യങ്ങളില്‍ ആദ്യത്തെ ഭാര്യ രണ്ടാം അധ്യായത്തോടെ അവസാനിച്ചു എന്നും അനന്തരം യാക്കോബിന്‍റെ മകള്‍ ദീനയെ വിവാഹം ചെയ്തുവെന്നും അവളിലൂടെയാണ് ഇയ്യോബിന് മക്കള്‍ ജനിച്ചത് എന്നും അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ദൈവം ഇയ്യോബിന്‍റെ സ്ഥിതിക്ക് മാറ്റം വരുത്തി അനുഗ്രഹിച്ചു. സാത്താന്‍റെ പരീക്ഷകളെയും വെല്ലുവിളികളെയും അതിജീവിച്ച ഭക്തന്‍ ആയിരുന്നു. ഇയ്യോബ്. 42 അദ്ധ്യായങ്ങളിലും ഇയ്യോബിന്‍റെ ആര്‍ജ്ജവവും വിശ്വസ്തതയും ദൈവത്തിലുള്ള പ്രത്യാശ എന്നിവ കാണുവാന്‍ സാധിക്കും. ഈ പുസ്തകത്തെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം
1) ഇയ്യോബിന്‍റെ അനുഗ്രഹത്തിന്‍റെ കാലയളവ് (Blessed Life )
എത്ര സമ്പന്നന്‍ ആയാലും ദൈവത്തെ ആരാധിക്കുന്നതിന് തടസ്സമില്ല എന്ന് കാണിച്ച വ്യക്തിയാണ് ഇയ്യോബ്. ഒന്നാം അധ്യായത്തില്‍ തന്‍റെ സമ്പത്തുകളുടെ നീണ്ട പട്ടിക പറയുന്നുണ്ട്. എങ്കിലും മക്കളെ ദൈവിക വഴിയിലൂടെ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന വ്യക്തിയായിരുന്നു ഇയ്യോബ്. ഒന്നാം അധ്യായം അഞ്ചാം വാക്യത്തില്‍ അത് പ്രകടമാക്കുന്നുണ്ട്.
2) സ്വര്‍ഗ്ഗീയ കൗണ്‍സില്‍ (The Heavenly council)
ഒന്നാം അധ്യായം ആറാം വാക്യത്തില്‍ ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു. അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു. നീ എവിടെ നിന്ന് വരുന്നു എന്ന് യഹോവ ചോദിച്ചതിന് ഞാന്‍ ഭൂമിയില്‍ ഉടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോട് എന്‍റെ ദാസനായ ഇയ്യോബിന്‍റെ മേല്‍ നീ ദൃഷ്ടി വെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും, നേരുള്ളവനും, ദൈവ ഭക്തനും, ദോഷം വിട്ട് അകലുന്നവനും ഭൂമിയില്‍ ആരുമില്ലല്ലോ.
3) സാത്താന്‍റെ വെല്ലുവിളി (satan challenge)
സാത്താന്‍ യഹോവയോട് വെറുതെയോ ഇയ്യോബ് ഭക്തന്‍ ആയിരിക്കുന്നത്. നീ അവനുംഅവന്‍റെ വീടിനും അവനുള്ള സകലതിനും ചുറ്റും വേലി കെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവര്‍ത്തിയെ അനുഗ്രഹിച്ചിരിക്കുന്നു. അവന്‍റെ മൃഗസമ്പത്തു ദേശത്ത് പെരുകി യിരിക്കുന്നു
തൃകൈ നീട്ടി അവനുള്ളത് ഒക്കെയും ഒന്ന് തൊടുക അവന്‍ നിന്നെ മുഖത്തുനോക്കി ത്യജിച്ച് പറയും എന്ന് ഉത്തരം പറഞ്ഞു. ഇതായിരുന്നു സാത്താന്‍റെ വെല്ലുവിളി. ഒരോ ദൈവഭക്തന്‍റെ സമ്പത്തിനു മേലും സാത്താന്‍ ദൃഷ്ടി പതിപ്പിച്ചിട്ടുണ്ട്. പക്ഷേ അവന് സ്വത വേ ഒന്നും ചെയ്യാന്‍ സാധ്യമല്ല. ദൈവം അനുവദിച്ചു എങ്കില്‍ മാത്രമേ സാത്താനു പ്രവര്‍ത്തിപ്പാന്‍ സാധ്യമാകു. ഇവിടെ ദൈവം സാത്താന് അനുവാദം കൊടുത്തു. അടുത്ത വെല്ലുവിളിയായിരുന്നു ഇയ്യോബിന്‍റെ ആരോഗ്യം. ഈ വിഷയത്തിലും സാത്താന്‍ ദൈവത്തോട് വെല്ലുവിളിച്ചു. പക്ഷേ ഇയ്യോബ് ആരെന്നു ദൈവം മനസ്സിലാക്കിയതിനാല്‍ അതിനും ദൈവം സാത്താന് അനുവാദം കൊടുത്തു. അത് ചില വ്യവസ്ഥകളില്‍ ആയിരുന്നു ദൈവം പറഞ്ഞത്. ഇതാ അവന്‍ നിന്‍റെ കയ്യിലിരിക്കുന്നു അവന്‍റെ പ്രാണനെ മാത്രം തൊടരുത്.
4) ഇയ്യോബിന്‍റെ നഷ്ടങ്ങള്‍ (Job's Losses)
ബഹുസമ്പന്നന്‍ ഇപ്പോള്‍ ഒന്നുമില്ലാത്തവനായി തീര്‍ന്നു. മക്കള്‍ നഷ്ടപ്പെട്ടു, സമ്പത്ത് നഷ്ടപ്പെട്ടു, ഭവനം നഷ്ടപ്പെട്ടു ഇപ്പോള്‍ ആരോഗ്യം നഷ്ടപ്പെട്ടു, സാത്താന്‍ ഞെട്ടിയ വാക്കുകള്‍ ആയിരുന്നു ഇയ്യോബിന്‍റെ വായില്‍ നിന്ന് വന്നത് ' യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. ഇയ്യോബിന്‍റെ മറ്റൊരു വാക്കായിരുന്നു സ്വര്‍ഗ്ഗത്തെപ്പോലും ഞെട്ടിച്ചത്. അതായത് ഒന്നാം അധ്യായം ആറാം വാക്യത്തില്‍ ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു. അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു. നീ എവിടെ നിന്ന് വരുന്നു എന്ന് യഹോവ ചോദിച്ചതിന് ഞാന്‍ ഭൂമിയില്‍ ഉടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോട് എന്‍റെ ദാസനായ ഇയ്യോബിന്‍റെ മേല്‍ നീ ദൃഷ്ടി വെച്ചുവോ. അവനെപ്പോലെ നിഷ്കളങ്കനും, നേരുള്ളവനും, ദൈവ ഭക്തനും, ദോഷം വിട്ട് അകലുന്നവനും ഭൂമിയില്‍ ആരുമില്ലല്ലോ.
3) സാത്താന്‍റെ വെല്ലുവിളി (satan challenge )
സാത്താന്‍ യഹോവയോട് വെറുതെയോ ഇയ്യോബ് ഭക്തന്‍ ആയിരിക്കുന്നത്. നീ അവനുംഅവന്‍റെ വീട്ടിനും അവനുള്ള സകലതിനും ചുറ്റും വേലി കെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവര്‍ത്തിയെ അനുഗ്രഹിച്ചിരിക്കുന്നു. അവന്‍റെ മൃഗസമ്പത്തു ദേശത്ത് പെരുകി യിരിക്കുന്നു
തൃകൈ നീട്ടി അവനുള്ളത് ഒക്കെയും ഒന്ന് തൊടുക അവന്‍ നിന്നെ മുഖത്തുനോക്കി ത്യജിച്ച് പറയും എന്ന് ഉത്തരം പറഞ്ഞു. ഇതായിരുന്നു സാത്താന്‍റെ വെല്ലുവിളി. ഒരു ദൈവഭക്തന്‍റെ സമ്പത്തിനു സാത്താന്‍ ദൃഷ്ടി പതിപ്പിച്ചിട്ടുണ്ട്. പക്ഷേ അവന് സ്വതവേ ഒന്നും ചെയ്യാന്‍ സാധ്യമല്ല. ദൈവം അനുവദിച്ചു എങ്കില്‍ മാത്രമേ സാത്താനു പ്രവര്‍ത്തിപ്പാന്‍ സാധ്യമാകു. ഇവിടെ ദൈവം സാത്താന് അനുവാദം കൊടുത്തു. അടുത്ത വെല്ലുവിളിയായിരുന്നു ഇയ്യോബിന്‍റെ ആരോഗ്യം. ഈ വിഷയത്തിലും സാത്താന്‍ ദൈവത്തോട് വെല്ലുവിളിച്ചു. പക്ഷേ ഇയ്യോബ് ആരെന്നു ദൈവം മനസ്സിലാക്കിയതിനാല്‍ അതിനും സാത്താന് അനുവാദം കൊടുത്തു. അത് ചില വ്യവസ്ഥകളില്‍ ആയിരുന്നു ദൈവം പറഞ്ഞത്. ഇതാ അവന്‍ നിന്‍റെ കയ്യിലിരിക്കുന്നു അവന്‍റെ പ്രാണനെ മാത്രം തൊടരുത്.
4) ഇയ്യോബിന്‍റെ നഷ്ടങ്ങള്‍ (Job's Losses)
ബഹുസമ്പന്നന്‍ ഇപ്പോള്‍ ഒന്നുമില്ലാത്തവനായി തീര്‍ന്നു. മക്കള്‍ നഷ്ടപ്പെട്ടു, സമ്പത്ത് നഷ്ടപ്പെട്ടു, ഭവനം നഷ്ടപ്പെട്ടു ഇപ്പോള്‍ ആരോഗ്യം നഷ്ടപ്പെട്ടു, സാത്താന്‍ ഞെട്ടിയ വാക്കുകള്‍ ആയിരുന്നു ഇയ്യോബിന്‍റെ വായില്‍ നിന്ന് വന്നത് 'യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. ഇയ്യോബിന്‍റെ മറ്റൊരു വാക്കായിരുന്നു സ്വര്‍ഗ്ഗത്തെപ്പോലും ഞെട്ടിച്ചത്. അതായത് തന്‍റെദേഹം ക്ഷയിച്ചുകൊണ്ടിരുന്നപ്പോഴും തന്‍റെ ജീവിതത്തെ വേട്ടയാടുവാന്‍ സാത്താന്‍ വെല്ലു വിളിച്ചപ്പോഴുംഇയ്യോബ് പറഞ്ഞത്' എന്നെ വീണ്ടെടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നില്‍ക്കും എന്നും ഞാന്‍ അറിയുന്നു 'എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാന്‍ ദേഹ സഹിതനായി ദൈവത്തെ കാണും. അന്യനല്ല എന്‍റെ സ്വന്തകണ്ണു അവനെ കാണും. ഇവിടെയാണ് ഇയ്യോബ് സാത്താന്‍റെ വെല്ലുവിളികളെ അതിജീവിച്ചത്.
5) ഇയ്യോബിന്‍റെ വിശ്വാസം (Job's initial Faith )
ഇയ്യോബിന്‍റെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു ദൈവം ഇയ്യോബിനെ സാത്താന്‍റെ വെല്ലുവിളികള്‍ക്കു മുമ്പില്‍ ഏല്‍പ്പിക്കുവാന്‍ കാരണമായത്.
6) പരിക്കുകളാല്‍ ബാധിക്കപ്പെടുന്നു (Affliction with sores)
ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇയ്യോബിന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ചത്. ഓട്ടുകഷണം എടുത്ത് ചാരത്തില്‍ ഇരുന്ന് തന്‍റെ പരിക്കുകളെ ചൊറിഞ്ഞു കൊണ്ടിരുന്നു. അപ്പോഴും ദൈവത്തെ പഴി ചാരാതെ ദൈവത്തില്‍ പ്രത്യാശ വെച്ചു കൊണ്ടിരുന്നു.
7) ഇയ്യോബിന്‍റെ ആര്‍ജ്ജവം (Job's Integrtiy)
പ്രതിസന്ധികളില്‍ തളര്‍ന്ന് പോകാതെ ആര്‍ജ്ജവം വീണ്ടെടുത്ത് വിശ്വസ്തതയോടെ ജീവിച്ച ഭക്തനായിരുന്നു ഇയ്യോബ്. കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കുന്നില്ല. ഇതേ തുടര്‍ന്ന് ഇയ്യോബിന്‍റെ പുസ്തകത്തില്‍ സംഭവിച്ച വിഷയങ്ങളെ മാത്രം എടുത്ത് കാണിച്ച് ഈ ചിന്ത അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സ്നേഹിതന്മാരുടെ സംഗമം.
b) സ്നേഹിതന്മാരുടെ വാഗ്വാദങ്ങള്‍
c) ഇയ്യോ ബിന്‍റെ പ്രതികരണം
d) ദൈവീക ഇടപെടല്‍
e) ഇയ്യോബിന്‍റെ ദൈവത്തോടുള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരവും
f) ദൈവീക സന്ദര്‍ശനവും ഇയ്യോബിനോടുള്ള ചോദ്യങ്ങളും.
g) ഇയ്യോബിന്‍റെ പുനഃസ്ഥാപനവും അനുഗ്രഹങ്ങളും
പ്രിയരേ! ഇയ്യോബിന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ചതിന്‍റെ ഒരംശം പോലും നാം അനുഭവിച്ചിട്ടില്ല. ദൈവത്താല്‍ സാക്ഷ്യം പ്രാപിച്ച ഇയ്യോബിനെ സാത്താന്‍ പന്താടാന്‍ പിറകെ നടന്നുവെങ്കില്‍ സാത്താന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ദൈവത്തില്‍ പ്രത്യാശ വെച്ച് ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ യഹോവയുടെ നാമത്തെ വാഴ്ത്തിയ ഇയ്യോബിന് മുന്‍പ് ഉണ്ടായതിനേക്കാള്‍ ഇരട്ടി അനുഗ്രഹിച്ചു. സമാധാനത്തോടെ തലമുറകളെ കണ്ട് നല്ലൊരു അന്ത്യം പ്രാപിപ്പാന്‍ ഇടയായി. നമ്മുടെ വിശ്വാസത്തെ ഒന്നു ശോധന ചെയ്യുവാന്‍ സ്വയം ദൈവകരങ്ങളില്‍ ഏല്‍പ്പിക്കാം.

പാസ്റ്റര്‍ പി. പി. കുര്യന്‍

