പുസ്‌തകപരിചയം
'ആദം- നീ എവിടെ ആകുന്നു'?
രചയിതാവ് : ശ്രീ. വി.ഡി. സതീശൻ,ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി
സ്വന്ത മതപശ്ചാത്തലത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന മതഗ്രന്ഥങ്ങൾ ഉയർത്തുന്ന ദർശ നങ്ങളും ആചാര്യന്മാരുടെ ചിന്തകളും സ്വന്തജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വെളി വാകുന്ന സാഹിത്യരചനയെ 'ആദ്ധ്യാത്മിക യാത്രാവിവരണം' (Spiritual Reflection or Interfaith Memoir) എന്ന് വിശേഷിപ്പിക്കാം.
'ആദം' സാർവ്വകാലിക, സാർവ്വദേശീയ വിശ്വമതേതര സങ്കല്‌പമാണ്. പ്രപഞ്ചമാകുന്ന ഏദൻ പറുദീസയിൽ വസിക്കുന്ന സമഗ്രജീവജാലകങ്ങളെ ഉൾക്കൊള്ളുന്ന ദൈവസൃഷ്‌ടിയുടെ പ്രതീകമാണ് 'ആദം'. പ്രപഞ്ചത്തിൻ്റെ കാര്യവിചാരകത്വവും പരസ്‌പരാശ്രയത്വത്തിൻ്റെയും പര സ്‌പരബന്ധത്തിന്റെയും ധർമ്മവും 'ആദ'ത്തിലൂടെയാണ് പൂർത്തീകരിക്കപ്പെടുന്നത്.
സൃഷ്ടാവായ ദൈവം 'ആദമേ നീ എവിടെ' എന്ന ചോദ്യത്തിലൂടെ പ്രപഞ്ചത്തിന്റെമേൽ തന്റെ സൃഷ്‌ടികളിലൂടെ നിർവ്വഹിക്കപ്പെടേണ്ട വിശ്വധാർമ്മികതയെ വെളിവാക്കുന്നു. അതേ ചോദ്യം വർത്തമാനകാല ധാർമ്മികതയുടെ വെളിച്ചത്തിൽ ശ്രീ. വി.ഡി. സതീശൻ ആവർത്തിക്കുന്നു.
ബൈബിൾ ഒരു വിശ്വമതേതര ഇതിഹാസമാണ്. സനാതന ദൈവിക ദർശനങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. ഒരു മതത്തിൻ്റെയും കുത്തകയല്ല ബൈബിൾ. സർവ്വജനതയുടെയും മതേതര ദർശനമുള്ള ഒരു പഠിതാവിന് മാത്രമേ ബൈബിളിനെ വിശ്വമാനവികതയുടെ ഒരു പുസ്‌തക സമു ച്ചയമായി ഉൾക്കൊള്ളാൻ കഴിയൂ. ക്രിസ്‌തു ദർശനത്തിൽ ജീവിക്കുന്ന ആചാര്യന്മാരെ മതേതര സാമൂഹിക പരിഷ്‌കർത്താക്കളായും അവർ കണ്ടെത്തുന്നു.
വി.ഡി. സതീശൻ വിശ്വമാനവികതയുടെ രക്ഷയുടെ സന്ദേശമായി ബൈബിളിനെ കണ്ട ത്തുന്നു. ഈ പുസ്‌തകത്തിൽ തന്റെ ജീവിതത്തെ ആഴമായി സ്‌പരിശിച്ച ആചാര്യന്മാരെ പരിച യപ്പെടുത്തുന്നു. പഴയനിയമരചനകളിലെ ദൈവസാന്നിധ്യവും ദൈവനീതിയുടെയും ആശ്രയത്തി ന്റെയും അനുഭവങ്ങളും അക്കമിട്ട് പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയുന്നു. ജീവിതസംഘർഷങ്ങളിൽ ക്രിസ്‌തുമൊഴികളുടെയും സുവിശേഷരചയിതാക്കളുടെയും വിശുദ്ധ പൗലൂസിന്റെ കത്തുകളുടെയും സങ്കീർത്തനങ്ങളുടെയും അത്യഗാധമായ വിശ്വാസതീഷ്ണത പ്രഭാഷണങ്ങളുടെ അന്തർധാരയാകുന്നു.
മതാതീതവും മതേതരവുമായ ദിവ്യവചനങ്ങളായി ബൈബിളിനെ ഉൾക്കൊള്ളുന്നവർക്ക് മാത്രമേ വി.ഡി. യെപ്പോലെ ജീവൽ പ്രശ്‌നങ്ങളുടെ ഉത്തരമായി ബൈബിൾ മൊഴികൾ ഉപയോ ഗിക്കാൻ സാധിക്കൂ. മനഃപാഠമാക്കിയതല്ല, ഹൃദയത്തിൻ്റെ അന്തർഗദത്തിൽ ജ്വലിച്ചുനിൽക്കുന്ന താണ് അദ്ദേഹത്തിന് ബൈബിൾ വചനങ്ങൾ.
പുസ്‌തകത്തിലെ 32 അദ്ധ്യായങ്ങളിലും പരാമർശിക്കപ്പെടുന്ന ക്രിസ്‌തുമത ആചാര്യന്മാ രുടെ ജീവിതദർശനവും നിലാപാടുകളും കേരളത്തിലെ ക്രിസ്‌തുസഭയുടെ സംഭാവനകളും ചരി ത്രവും നന്നായി വിശദീകരിക്കുന്നു. പ്രസിദ്ധ മാധ്യമപ്രവർത്തകൻ റോയ് മാത്യു വി.ഡി.യുടെ പ്രഭാഷണസമാഹാരങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് രൂപപ്പെടുത്തിയതാണ് ഈ പുസ്‌തകം.
സ്വാതന്ത്ര്യസമരം, സർ സി.പി.യുടെ ചരിത്രം, നിവർത്തന പ്രസ്ഥാനം, മലബാർ കുടിയേറ്റം, മലങ്കരസഭയിലെ നവീകരണം, ഭൂഭവനദാന പ്രസ്ഥാനം, ലഹരിക്കെതിരേയുള്ള യുദ്ധം, അടിയ ന്തരാവസ്ഥയിലെ മാധ്യമനിയന്ത്രണത്തോടുള്ള ക്രൈസ്‌ത സമീപനം, ഇതര മതാചാര്യന്മാരോടും മതഗ്രന്ഥങ്ങളോടുമുള്ള സമീപനവും പഠനവും, മാരാമൺ കൺവൻഷനിൽ ക്ഷണിച്ചുവരുത്തിയ 1/2
നാരായണീയനായ സി.വി. കുഞ്ഞുരാമൻ, കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന സി. അച്യുതമേ നോൻ എന്നിവരുടെ പ്രഭാഷണചരിതം. ഇങ്ങനെ നീണ്ടുപോകുന്നു സംഭവപരമ്പരകൾ.
കേരളത്തിലെ എല്ലാ ക്രൈസ്‌തവസമുദായങ്ങളുടെയും വൈ.എം.സി.എ. പോലുള്ള എക്യൂ മെനിക്കൽ സമൂഹങ്ങളുടെയും വേദികളിലാണ് വി.ഡി. സതീശൻ്റെ ചിന്തോദ്ദീപകങ്ങളായ പ്രഭാ ഷണങ്ങൾ നടത്തിയത്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആചാര്യന്മാരായ തീത്തൂസ് ദ്വിതീയൻ മാർത്തോ മ്മാ, ഏബ്രഹാം മാർത്തോമ്മാ, യൂഹാനോൻ മാർത്തോമ്മാ, അലക്സാണ്ടർ മാർത്തോമ്മാ, ജോസഫ് മാർത്തോമ്മാ, തിയോഡേഷ്യസ് മാർത്തോമ്മാ, ജോസഫ് മാർ ബർന്നബാസ് സഫ്ര ഗൻ എന്നീ മെത്രാപ്പോലീത്തന്മാരുടെ നിലപാടുകളും ദർശനങ്ങളും വിവിധ അധ്യായങ്ങളിൽ പ്രതിപാദിക്കപ്പെടുന്നു. സർ സി.പി. ക്കെതിരെ ഏബ്രഹാം മാർത്തോമ്മാ സ്വീകരിച്ച നിലപാട് വിശദമായി രേഖപ്പെടുത്തുന്നു.
തോമസ് അപ്പോസ്തോലൻ, ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ, പരിശുദ്ധ കാതോലിക്കാ ബാവ, കർദ്ദിനാൾ ക്ലിമീസ് ബാവ, മാർ ദിവന്നാസിയോസ് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്, മാർ റഫേൽ തട്ടിൽ, മാർ തോമസ് തറയിൽ, സ്റ്റാൻലി ജോൺസ്, സ്റ്റാൻ സ്വാമി, ബെഞ്ചമിൻ ബെയ്ലി, തുടങ്ങി ഒട്ടേറെപേരെ അനുസ്‌മരിക്കുന്നു.
സാമൂഹികവും പാരിസ്ഥിതികവും നൈതികവുമായ ഒട്ടേറെ വിഷയങ്ങളെ ക്രിസ്‌തുദർശ നത്തിൽ വിലയിരുത്തുന്ന രചയിതാവ്, ദൈവസാന്നിധ്യത്തിൽ സൃഷ്‌ടിക്കപ്പെട്ട 'ആദ'മിൻ്റെ നില പാടുകൾ എന്തെന്ന് വീണ്ടും ചോദിക്കുന്നു.
മലങ്കരസഭയുടെ ചരിത്രം അന്വേഷിക്കുന്നവർക്ക് ഇത് ഒരു പാഠപുസ്തകമാണ്.
ഡി.സി. ബുക്സ് പ്രസിദ്ധീകരണം.
.jpg)

.jpg)
പ്രൊഫ. ഡോ. റോയ്‌സ് മല്ലശ്ശേരി (റിട്ട. പ്രിൻസിപ്പാൾ, സെൻ്റ് തോമസ് കോളജ്, കോഴഞ്ചേരി)

