PRAVASI

‘കണ്മണി അൻപോട്’ ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ല ;15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഇളയരാജ

Blog Image

മലയാള ചലച്ചിത്ര മേഖലയിൽ വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്പൻ പണം വാരിപടമായ മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു.


ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിൽ വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്പൻ പണം വാരിപടമായ മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ‘കണ്മണി അൻപോട് ’ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീൽ നോട്ടീസ് അയച്ചത്. ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നി ആവശ്യപ്പെട്ടിട്ടുണ്ട്.

പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts