PRAVASI

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരിനും ഈ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ട്; സുരേഷ് ഗോപി

Blog Image

കൊച്ചി: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാൻ ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകൾക്കെല്ലാം ഈ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്നും, ഇപ്പോൾ സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ദുഷ്ടലാപ്പോടെയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെയും നൂറു ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി തത്സമയ വിപണിയിൽ നിന്ന് ഉയർന്ന വില നൽകി കെ.എസ്.ഇ.ബി കൂടുതൽ വൈദ്യുതി വാങ്ങിയതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു. പവർ എക്സ്ചേഞ്ചിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ വൈദ്യുതി ലഭിച്ചതും, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതും ആശ്വാസമായി.

എന്നാൽ ഈ മാസത്തേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ഹ്രസ്വകാല കരാറുകൾ ഉറപ്പിക്കുന്നതിൽ കെ.എസ്.ഇ.ബിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികൾ നേരത്തെ തിരിച്ചറിഞ്ഞിട്ടും മുൻകൂട്ടി കരാറുകൾ ഉണ്ടാക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. വരും മാസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ മൈലാട്ടി, മുള്ളേരിയ, ശ്രീകണ്ഠാപുരം, അരീക്കോട്, പോത്തൻകോട് തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സോളാർ വൈദ്യുതി ശേഖരിച്ചു വെക്കാൻ സംവിധാനമില്ലാത്തതിനാൽ പകൽ സമയങ്ങളിൽ കരാർ പ്രകാരമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. സറണ്ടർ ചെയ്യുകയാണെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.