PRAVASI

"ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" അന്താരാഷ്ട്ര യോഗാദിനത്തിൽ ഉദയ്പൂരിൽ പ്രകാശനം ചെയ്യും

Blog Image

അമേരിക്കയിലെ പ്രശസ്ത നിയമവിദഗ്ധനും യോഗ ഗുരുവും സംഘാടകനും ജസ്റ്റിസ് ഫോർ ആൾ, ഇന്തോ - അമേരിക്കൻ യോഗ ഇൻസ്റ്റിട്യൂട്ട് തുടങ്ങി പല പ്രസ്ഥാനങ്ങളുടെയും സ്ഥാപകനുമായ തോമസ് ജെ. കൂവള്ളൂരിൻ്റെ  പി വി ആൽബി എഴുതിയ  ജീവചരിത്രം "ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" യുടെ കവർ പേജ് പ്രകാശനം നടന്നു. മൂന്നു ഭാഷകളിൽ പ്രസിദ്ധീകൃതമാകുന്ന ഈ പുസ്തകം ലോക മലയാളികൾക്ക് വലിയ മുതൽക്കൂട്ടാകും ."ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" എന്നപേരിൽ മലയാളം പതിപ്പ് വരുന്ന 20 ന് ഉദയ്പൂരിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് പ്രകാശിതമാകും. 
യു.എസിലെ വായനക്കാരെ ഉദ്ദേശിച്ചുള്ള ഇംഗ്ലീഷ് പതിപ്പും ഉത്തരേന്ത്യൻ വായനക്കാർക്കായുള്ള ഹിന്ദി പതിപ്പും ആവശ്യമായ ചെറിയ മാറ്റങ്ങളോടെ പിന്നാലെ പുറത്തിറങ്ങും.സിബി ടീച്ചറുടെ രചനയിൽ 
"നീതി കി ജ്വാല" ഹിന്ദി വിവർത്തനവും ഉടൻ പുറത്തിറങ്ങും .
കൂവലോറിന്റെ  പാലാ സെയ്ൻ്റ്  തോമസ് കോളജ് സഹപാഠികളുടെ സംഗമത്തിൽവെച്ച്പ്രമുഖ എഴുത്തുകാരനും കുറിച്ചിത്താനം ശ്രീധരി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന എസ്.പി. നമ്പൂതിരി, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. റ്റി എസ്. ഭാസ്കരൻ എന്നിവർ ചേർന്നായിരുന്നു പ്രകാശനം.കൂവള്ളൂരിൻ്റെ സഹപാഠി ജോസഫ് പൂണ്ടിക്കുളം, സിസിലി കൂവള്ളൂർ എന്നിവർക്കൊപ്പം നിരവധി സുഹൃത്തുക്കൾ പങ്കെടുത്ത കവർ പ്രകാശന ചടങ്ങ് ഉജ്വലമായി .
കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി പുസ്‌തകരചന, വിവർത്തനം, എഡിറ്റിംഗ്, പത്രപ്രവർത്തനം എന്ന മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഡോ. എ.പി.ജെ അബ്‌ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നിച്ചിറകുകൾ' ഉൾപ്പെടെ ഇരുന്നൂറിൽപ്പരം ഇംഗ്ലീഷ് പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനംനം ചെയ്ത പി വി ആൽബിയുടെ എഴുത്തിൽ പുറത്തറങ്ങുന്ന പുസ്തകം എന്ന മേന്മ കൂടിയുണ്ട്  "ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" ക്ക് . അംബേദ്‌കർ സമ്പൂർണകൃതികൾ, 'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക് എന്നിവയുടെ വിവർത്തനത്തിൽ പി വി ആൽബി . സ്പേസ് എക്സ്‌സ്, ടെസ്‌ല, സ്റ്റാർലിങ്ക് തുടങ്ങിയവയുടെ സ്ഥാപകൻ ഇലോൺ മസ്‌ക്, ലോകപ്രശസ്‌ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം, മെട്രോമാൻ ഡോ. ഇ. ശ്രീധരൻ തുടങ്ങി നിരവധി പേരുടെ ജീവചരിത്രങ്ങൾ എഴുതി. പലപ്രമുഖരുടെയും ആത്മകഥയുടെ സഹരചയിതാവാണ്.
.യു.എസിലെ പ്രശസ്ത നിയമവിദഗ്ധനും യോഗ ഗുരുവും സംഘാടകനും ജസ്റ്റിസ് ഫോർ ആൾ, ഇന്തോ - അമേരിക്കൻ യോഗ ഇൻസ്റ്റിട്യൂട്ട് തുടങ്ങി പല പ്രസ്ഥാനങ്ങളുടെയും സ്ഥാപകനുമായ തോമസ് ജെ. കൂവള്ളൂരിൻ്റെ  പി വി ആൽബി എഴുതിയ  ജീവചരിത്രം "ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" യുടെ കവർ പേജ് പ്രകാശനം നടന്നു. മൂന്നു ഭാഷകളിൽ പ്രസിദ്ധീകൃതമാകുന്ന ഈ പുസ്തകം ലോക മലയാളികൾക്ക് വലിയ മുതൽക്കൂട്ടാകും .
"ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" എന്നപേരിൽ മലയാളം പതിപ്പ് വരുന്ന 20 ന് ഉദയ്പൂരിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് പ്രകാശിതമാകും. 
യു.എസിലെ വായനക്കാരെ ഉദ്ദേശിച്ചുള്ള ഇംഗ്ലീഷ് പതിപ്പും ഉത്തരേന്ത്യൻ വായനക്കാർക്കായുള്ള ഹിന്ദി പതിപ്പും ആവശ്യമായ ചെറിയ മാറ്റങ്ങളോടെ പിന്നാലെ പുറത്തിറങ്ങും.സിബി ടീച്ചറുടെ രചനയിൽ 
"നീതി കി ജ്വാല" ഹിന്ദി വിവർത്തനവും ഉടൻ പുറത്തിറങ്ങും .
കൂവലോറിന്റെ  പാലാ സെയ്ൻ്റ്  തോമസ് കോളജ് സഹപാഠികളുടെ സംഗമത്തിൽവെച്ച്പ്രമുഖ എഴുത്തുകാരനും കുറിച്ചിത്താനം ശ്രീധരി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന എസ്.പി. നമ്പൂതിരി, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. റ്റി എസ്. ഭാസ്കരൻ എന്നിവർ ചേർന്നായിരുന്നു പ്രകാശനം.കൂവള്ളൂരിൻ്റെ സഹപാഠി ജോസഫ് പൂണ്ടിക്കുളം, സിസിലി കൂവള്ളൂർ എന്നിവർക്കൊപ്പം നിരവധി സുഹൃത്തുക്കൾ പങ്കെടുത്ത കവർ പ്രകാശന ചടങ്ങ് ഉജ്വലമായി .
കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി പുസ്‌തകരചന, വിവർത്തനം, എഡിറ്റിംഗ്, പത്രപ്രവർത്തനം എന്ന മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഡോ. എ.പി.ജെ അബ്‌ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നിച്ചിറകുകൾ' ഉൾപ്പെടെ ഇരുന്നൂറിൽപ്പരം ഇംഗ്ലീഷ് പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനംനം ചെയ്ത പി വി ആൽബിയുടെ എഴുത്തിൽ പുറത്തറങ്ങുന്ന പുസ്തകം എന്ന മേന്മ കൂടിയുണ്ട്  "ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" ക്ക് . അംബേദ്‌കർ സമ്പൂർണകൃതികൾ, 'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക് എന്നിവയുടെ വിവർത്തനത്തിൽ പി വി ആൽബി . സ്പേസ് എക്സ്‌സ്, ടെസ്‌ല, സ്റ്റാർലിങ്ക് തുടങ്ങിയവയുടെ സ്ഥാപകൻ ഇലോൺ മസ്‌ക്, ലോകപ്രശസ്‌ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം, മെട്രോമാൻ ഡോ. ഇ. ശ്രീധരൻ തുടങ്ങി നിരവധി പേരുടെ ജീവചരിത്രങ്ങൾ എഴുതി. പലപ്രമുഖരുടെയും ആത്മകഥയുടെ സഹരചയിതാവാണ്.നീതി എന്നത് എല്ലാവർക്കും ലഭ്യമല്ലാത്ത നാട്ടിൽ, ആരോഗ്യം എന്നത് ഒരു അസുലഭകാര്യമായ ഈ കാലഘട്ടത്തിൽ ഗുരു കൂവള്ളൂരിൻ്റെ പ്രസക്തി വളരെ വലുതാണ്. എന്നാൽ, കേരളത്തിലെയും രാജ്യത്താകമാനവുമുള്ള രാഷ്ട്രീയ ,സാമൂഹികപശ്ചാത്തലത്തിൽ അദ്ദേഹം  വേണ്ടവിധം അറിയപ്പെട്ടിട്ടില്ല. അതിനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്  "ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" . തോമസ് കൂവള്ളൂരിന്റെ  ജീവിതം ബാല്യം മുതൽ സംഭവബഹുലമാണ് .സാമൂഹ്യനീതിക്കായുള്ള പോരാട്ടം, സംഘാടനശേഷി, വിദ്യാഭ്യാസത്തിലൂടെയുള്ള അധഃസ്ഥിതരുടെ വിമോചനം, യോഗയിലൂടെയുള്ള സമൂഹത്തിന്റെയും രാജ്യത്തിൻറെയും ഉയർച്ച ഒക്കെ ഈ ജീവചരിത്രത്തിൽ വിശദമായി പരാമർശിക്കുന്നു. നമ്മുടെ രാജ്യത്തെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നാമത്തെ പാർലമെൻ്റ് തിരഞ്ഞെടുപ്പു മൽസരകാലം മുതൽ ഒപ്പമുള്ള വ്യക്തി കൂടിയാണ് കൂവള്ളൂർ.യോഗയുടെ മേഖല വളരെ വിശാലവും അഗാധവുമാണ്. അതിൽത്തന്നെ ഒരാൾക്ക് ഒരായുഷ്‌ക്കാലം മുഴുകാൻ സാധിക്കും. പക്ഷേ, ഗുരു കൂവള്ളൂർ അതോടൊപ്പം, സമാന്യജനങ്ങൾക്ക് അർഹതപ്പെട്ട നീതി വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടങ്ങളിലും ഒരുപോലെ വ്യാപൃതനാണ് എന്ന വസ്‌തുത ആരിലും അത്ഭുതമുണർത്തും. 'ജസ്റ്റീസ് ഫോർ ഓൾ' എന്ന സംഘടനയിലൂടെ തോമസ് കൂവള്ളൂർ  സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നിരവധി ജീവിതങ്ങളെക്കുറിച്ച് ഈ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ജീവിതസായാഹ്നത്തിൽ സ്വന്തം മതാചാര്യന്മാരാൽത്തന്നെ വഞ്ചിക്കപ്പെട്ട നൂറ്റമ്പത് അമേരിക്കൻ മലയാളികൾക്കായി അദ്ദേഹം അമേരിക്കയിലെ പരമോന്നത കോടതികളിലും പോരാട്ടം തുടരുകയാണ് .തോട്ടം തൊഴിലാളിയായി തുടങ്ങിയ ജീവിതം ഇപ്പോൾ നീതിയുടെ കാവലാളായി മാറിയ ചരിത്രംകൂടിയാണ് ഈ പുസ്തകം.ഒരു വ്യക്തിയുടെ സംഭവ ബഹുലമായ ജീവിതം ഒരു പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതിലുപരി വരുന്ന തലമുറയ്ക്ക് മുതൽക്കൂട്ടായി മാറുന്ന ഒരു പുസ്തകമായിരിക്കും "ഗുരു കുവള്ളൂർ: നീതിയുടെ ജ്വാല" .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.