PRAVASI

സുരേഷ്ഗോപിയെക്കാൾ വിലപിടിച്ച ഗോപകുമാർ

Blog Image

വാർത്തയിൽ ഒക്കെ കണ്ടിരുന്നു എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് ശ്രീ ഗോപകുമാറിനെ പറ്റി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചത്. ആദ്യം തന്നെ സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രസംഗത്തെ പറ്റി പറയാം.  തിരുവഞ്ചൂരിനെ അഭിനന്ദിച്ചുള്ള പ്രസംഗം വളരെ ഇംപ്രസീവ് ആയിരുന്നു. ബിജെപിക്ക് 3 അംഗങ്ങൾ മാത്രമേ ഉള്ളു എങ്കിലും എന്തുകൊണ്ട് തങ്ങൾക്ക് അർഹമായ പരിഗണന തരണം എന്ന് തിരുവഞ്ചൂരിന്റെ തന്നെ മുൻ പ്രസംഗം ഉദ്ധരിച്ച് നടത്തിയ ആ പ്രസംഗം എത്ര തയ്യാറെടുപ്പോടെ ആണ് അദ്ദേഹം സഭയിൽ എത്തിയത് എന്ന് കാണിക്കുന്നു. 
പിന്നീട് കുത്തിയിരുന്ന് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കണ്ടു. SNDP യുടെ ചുമതലയിലും സ്കൂൾ ഹെഡ്മാസ്റ്റർ ഒക്കെയും ആയിരുന്നു അദ്ദേഹം. ആ സമയത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മറ്റിയിലും അംഗമായിരുന്നു. ശ്രീ ഗോപകുമാർ തന്നെ അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തെ പറ്റി പറയുന്നുണ്ട്, അവിടെ അടുത്ത് താമസിച്ചിരുന്ന ഒരു RSS പ്രചാരകന്റെ നിരന്തരമായുള്ള സമ്പർക്കത്തെ തുടർന്നാണ് ശ്രീ ഗോപകുമാർ ബിജെപി സ്ഥാനാർഥി ആവാൻ തിരുമാനിക്കുന്നത്. 
ഇവിടെ ഓർക്കേണ്ട രണ്ടു കാര്യങ്ങളാണ്. ഒന്നാമത് ശ്രീ ഗോപകുമാറിന്റെ പോലെ ഒരാളെ കണ്ടെത്തി നിരന്തര സമ്പർക്കം ചെയ്തു അവസാനം കേരള നിയമ സഭ വരെ എത്തിച്ച ആ പ്രചാരകന്റെ ദീർഘ വീക്ഷണം. അത് ഒരു വശം, മറു വശത്ത് കേരളത്തിൽ കോൺഗ്രസ് പോലെ ഒരു പാർട്ടിയുടെ ജില്ലാ കമ്മറ്റി വിട്ട് മുൻ വർഷം മൂവായിരം വോട്ട് പിടിച്ച ഒരു പാർട്ടിയിൽ ചേരാൻ ശ്രീ ഗോപകുമാർ അടുത്ത തീരുമാനം. 
ഇത് രണ്ടും കൂടി ചേർന്നപ്പോൾ മൂവായിരം വോട്ട് പത്തിരട്ടി ആയി! പിന്നീട് ഇപ്പോൾ നിയമസഭയിലേക്കും. കേരളം ഇന്നുവരെ കണ്ടിട്ടുള്ള ബിജെപി രാഷ്ട്രീയക്കാരിൽ നിന്നും വിഭിന്നനാണ് ശ്രീ ഗോപകുമാർ. ബിജെപിയുടെ മറ്റ്  വിജയങ്ങളുടെ പിന്നിൽ മന്ത്രി സ്ഥാനങ്ങളും  പ്രശസ്തിയും ഒക്കെ ഉള്ളപ്പോൾ താഴെ തലത്തിൽ പ്രവർത്തിച്ച് ജനങ്ങളെ അറിഞ്ഞ് സംഘടനയുടെ ശക്തി ഉപയോഗിച്ച് വളരെ വേറിട്ട ഒരു പൊളിറ്റിക്സ് ആണ് ശ്രീ ഗോപകുമാർ കാണിച്ച് തന്നത്. 
ഒരു പക്ഷേ ഇന്നുവരെ കേരള ബിജെപിയിലേക്ക് വന്ന ആളുകളിൽ ഏറ്റവും വിലപിടിച്ച ആളും(സുരേഷ് ഗോപിയെ കാളും) ഗോപകുമാർ താന്നെ ആയിരിക്കും. ഇനിയും ഈ നാട്ടിലെ സാധാരണ മനുഷ്യന്റെയും അരികു വൽക്കരിക്കപ്പെട്ടവരുടെയും ശബ്ദം ആകാൻ ശ്രീ ഗോപകുമാറിന് കഴിയട്ടെ. 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.