ക്കിടയിലെയൊരു ദേഹമാണീ-
യിഷ്ടികക്കൂട്ടിൽ വേവുന്നത്.
മൗനം നീട്ടിയ വാളാൽ
പലകുറി കുത്തിമലർത്തി
പരസ്പരം കുടലുമാലയണിഞ്ഞു.
നേർക്കുനേർ കാണുമ്പോൾ
കണ്ണുകൾ തുപ്പും തീജ്വാലയിൽ
നിന്നെ ചാരമാക്കിയതെത്ര കുറി.
കലുഷിതമാം മനസ്സും ഇന്ദ്രിയങ്ങളും
അതിലേറെ ഭ്രാന്തൻ ചിന്തയുമായ്
മതിയും ബുദ്ധിയും ഏറ്റുമുട്ടുന്നു.
ഒരുകുടം വർഷമെങ്ങോ കടന്നുപോയൊരു
തുള്ളിത്തൂവാതെയെൻ മനസ്സിൽ.
തനുവും മനവുമൊന്നിച്ചു കരിഞ്ഞ
പുകമറയ്ക്കുള്ളിൽ ഞാനെന്ന
സ്വത്വം തീർക്കുന്നതെന്നവ്യക്ത ചിത്രം.

സുജാത ശ്രീപദം

