ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയദേവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു.
ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ആശീർവദിച്ചശേഷം നടന്ന ആഘോഷമായ റാസക്കൂർബാനയ്‌ക്ക് കൈപ്പുഴ സെ. ജോർജ് ഫൊറോനപള്ളി വികാരി ഫാ. സാബു മാലിത്തുരുത്തേൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവകവികാരിഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ.അനീഷ് മാവേലിപ്പുത്തൻപുരയിൽ, ഫാ.ജോർജ് കടുതോടിൽ എന്നിവർ സഹകാർമികരായിരുന്നു. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം വചനസന്ദേശം നൽകി.
വിശുദ്ധകുർബാനയെത്തുടർന്ന് അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്ന ജോയ് മിനിസ്ട്രി അംഗങ്ങളെ ആശീർവദിച്ച് പ്രാർത്ഥിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിച്ചു കൊണ്ടു നടന്ന പ്രദക്ഷിണം വിശ്വാസത്തിൻ്റെ പ്രഘോഷണമായി മാറി.കുട്ടികൾക്കായി ഐസ്ക്രീo കോർണർ, പെറ്റിങ് സൂ, ബൗൺസ് ഹൗസസ് എന്നിവ പ്രസുദേന്തിമാരായ 19 ദമ്പതികൾ ഏർപ്പെടുത്തിയിരുന്നു. തിരുന്നാൾ ക്രമീകരണങ്ങൾക്ക്
ഇടവക വികാരിയ്ക്കും അസി. വികാരിയ്ക്കുമൊപ്പം എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
.jpg)
















.jpg)






