PRAVASI

ഡെത്ത് ടു അമേരിക്ക! ലൈഫ് ടു അമേരിക്ക!

Blog Image

ഡെത്ത് ടു അമേരിക്ക എന്ന് ശ്വാസം ഉള്ള നാളോളം വിളിച്ചു കൂവുന്ന മനുഷ്യ മൃഗങ്ങൾ. അമേരിക്കയുടെ ചരമക്കുറിപ്പ് എഴുതുവാൻ കണ്ണും മിഴിച്ച്, എണ്ണയൊഴിച്ചിരിക്കുന്ന കാതകന്മാർ.  മരണം കാണുവാൻ കൊതിച്ച് നിൽക്കുന്ന രാജ്യങ്ങൾ, നേതാക്കൾ.  ഇത് എത്രയോ ശോചനീയമാണ്.   ഇങ്ങനെയുള്ളവരെ രാജ്യത്തിൻെ്് അതിർത്തി പോലും കാണിക്കാതെ വണ്ണം പായിക്കേണ്ടവരത്രേ.  എന്നാൽ ദുഃഖത്തോടെ പറയട്ടെ ഇവർ നമ്മുടെ രാജ്യത്തുടനീളം വിലസുകയാണ്.  അമേരിക്ക എന്ന സംസ്കാര സമ്പന്നമായ, ഈ രാജ്യത്തെ നോക്കി ഇവർ കൊഞ്ഞനം കാണിക്കുകയാണ്.  യോഗ്യതയുള്ള ആയിരങ്ങൾ പതിനായിരങ്ങൾ നീണ്ട വർഷങ്ങൾ കാത്തിരുന്നതിനുശേഷം, രാജ്യത്ത് കാലെടുത്തുവച്ചപ്പോൾ, ലക്ഷങ്ങൾ വെളിയിൽ ഇപ്പോഴും  ഊഴത്തിനായി കാത്തുനിൽക്കുമ്പോൾ, ഒരു കടലാസ് പോലും പൂരിപ്പിക്കാതെ,, ഒരു അപേക്ഷയിൽ പോലും ഒരു ഒപ്പും ഇടാതെ, ലോകത്തിലെ ഒന്നാംകിട രാജ്യത്ത്, മൂന്നാംകിട  സംസ്‌കാരത്തിൽ താഴെയുള്ളവരെ കുത്തി നിറച്ച മുൻ ഭരണകൂടം എത്ര അധപദനീയമായിരുന്നു.  തീവ്രവാദികളെയും, ഭീകരന്മാരെയും, അധോലോക 
എൽ ചാപ്പോ ഗുണ്ടമാരെയും മാലയിട്ട് സ്വീകരിക്കുകയും, കെട്ടിപ്പിടിച്ച് വെഞ്ചാമരം കൊണ്ടുള്ള വിശറി വീശുന്ന, ജനാധിപത്യത്തിൻെ്് കാവൽക്കാരെന്ന് തൊണ്ട കീറുന്ന നേതാക്കളും, കുറെ മതമേലധ്യക്ഷന്മാരും ലജ്ജിക്കണം, തല കുനിക്കണം.  ഇവർ നിമിത്തം ഓരോ നിരപരാധികളുടെയും രക്തം അമേരിക്കയുടെ മണ്ണിൽ വീഴുമ്പോൾ, പിഞ്ചുകുഞ്ഞുങ്ങളും, സ്ത്രീകളും വേട്ടയാടപ്പെടുമ്പോൾ ഓർക്കുക, അവരുടെ രക്തം നിലവിളിക്കുന്നു.  സ്വർഗ്ഗസ്ഥനായ ദൈവം ഇത് കാണുന്നു, എന്നും മൗനമായിരിക്കുകയില്ല.  അഭയാർത്ഥികളായി വന്നു പാർക്കുന്നുവെങ്കിൽ, അഭയം കൊടുത്ത രാജ്യത്തെ സ്നേഹിക്കണം, രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കണം.  എന്നാൽ എന്താണിവർ ചെയ്യുന്നത്?  രാജ്യത്തെ നശിപ്പിക്കുവാൻ ഇരുട്ടിൻെ്് അറകളിൽ വട്ടം കൂട്ടുകയാണ്.  രാജ്യത്തിൻെ്് ക്രമസമാധാനം, സുരക്ഷിതത്വം, മൂല്യങ്ങൾ, സംസ്കാരം  തുടച്ചു മാറ്റുവാൻ ഇക്കൂട്ടർ കരങ്ങൾ നീട്ടുകയാണ്.  കിരാതത്വത്തിൻെ്് യും
ഭയത്തിൻെ്് യും വിഷ വിത്ത് ദേശത്ത് വിതയ്ക്കുവാൻ ഈ കാട്ടുമല്ലന്മാർ നാടുചുറ്റുകയാണ്. 

കഴിഞ്ഞ ദിവസം വാഷിംഗ്ടൺ വൈറ്റ് ഹൗസിന് അടുത്ത് നടന്ന വെടിവെപ്പിൽ രണ്ട് അമേരിക്കൻ പട്ടാളക്കാർക്ക് ദാരുണമായി മുറിവേറ്റു.  അതിൽ കേവലം 20 വയസ്സ് മാത്രം  പ്രായമുള്ള ഒരു യുവ കേസരി സാറ ബെക്ക്സ്റ്റോം രാജ്യത്തിനുവേണ്ടി ജീവൻ ബലി കൊടുക്കേണ്ടി വന്നു.  ഇതിൻെ്് പിന്നിൽ പ്രവർത്തിച്ച കറുത്ത കരം മറ്റേതുമല്ല, മുസ്ലിം തീവ്രവാദിയുടെതത്ര.  ജനം ഇനിയും എന്നാണ് ഇത് തിരിച്ചറിയുന്നത്?  ബൈഡൻ ഭരണകൂടം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കോടി കണക്കിന് ജനങ്ങളെ യാതൊരുവിധമായ നിയന്ത്രണങ്ങളും ഇല്ലാതെ, ഇരുട്ടിൻെ്് മറവിൽ അമേരിക്കയുടെ മുക്കിലും, മൂലയിലും, പട്ടണങ്ങളിലും വിമാനത്തിൽ ഇറക്കി പ്രതിഷ്ഠിച്ചു. യഥാർത്ഥത്തിൽ ഇവർ ആരാണെന്നും, ഇവരുടെ ശരിയായ പേരുകൾ എന്താണെന്നോ ഉലകത്തിൽ ആർക്കും അറിയില്ല.  അഫ്ഗാനിസ്ഥാൻ, സോമാലിയ, ഈജിപ്ത്, സിറിയ, ഇറാൻ, ഇറാഖ് ,വെനിസ്വേല തുടങ്ങിയുള്ള തീവ്രവാദത്തിൻ്റെയും, അഴിമതിയുടെയും അടിത്തറയിൽ നിന്ന് ഇവരെ ഇളക്കിയെടുത്ത്, സ്വതന്ത്ര രാജ്യമായ അമേരിക്ക എന്ന മഹൽ രാജ്യത്ത് അഴിച്ചുവിട്ടു.  

അഭയാർത്ഥികൾ എന്ന നാമധേയത്തിൽ അതിക്രമിച്ച് കയറിയവരും, വിമാനത്തിൽ  കൊണ്ട് ഇറക്കിയവരും ആനുകൂല്യങ്ങളും, അവസരങ്ങളും  ഒപ്പിയെടുത്തു.  ഒരു കാലി കാശ് പോലും നികുതി കൊടുക്കാതെ വിലസുന്ന ഈ മിടുക്കന്മാർ അഭയം കൊടുത്ത അമേരിക്ക എന്ന അമ്മയുടെ മാറിൽ ചവിട്ടി നിന്നുകൊണ്ട് വെല്ലുവിളിക്കുകയാണ്.  ഒരു  മൂന്നാന്നമ്മയെയോ, നാലാന്നമ്മയെയോ പോലും സ്നേഹിക്കുന്ന സ്നേഹം ഇവർ ഈ രാജ്യത്തോട് കാണിക്കുന്നില്ല. അമേരിക്ക കുടിയേറ്റ രാജ്യമാണ്, ആയതുകൊണ്ട് ആർക്കും പ്രവേശിക്കാം എന്നൊരു നിയമം എവിടെയും എഴുതിവെച്ചിട്ടില്ല.   ബഹുമാനപ്പെട്ട പോപ്പ് അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചെങ്കിൽ ഒന്ന് ചോദിക്കട്ടെ, വത്തിക്കാനിൽ ആരെങ്കിലും അനധികൃതമായി പ്രവേശിച്ചാൽ തടവല്ലയോ കൊടുക്കുന്നത്?  ഈ മനോഭാവം എന്താണ്?  എൻെ്് വീട്ടിൽ പറ്റൂല്ല, ഓൻെ്് വീട്ടിൽ നടക്കട്ടെ. അല്ലെങ്കിൽ ഓൻെ്് പുര കത്തിക്കോട്ടെ! എൻെ്് പുര ഞാൻ സൂക്ഷിക്കും.  

ഇന്ത്യ എന്ന രാജ്യം കെട്ടിപ്പടുക്കുന്നതിൽ വിദേശ ഇന്ത്യക്കാർ വഹിച്ച പങ്ക് നിർണായകമാണ്.  വിദേശ പണം ഇന്ത്യയുടെ ബാങ്കുകളിൽ കയറിയിറങ്ങിയത് പോലെ മറ്റൊരു മൂന്നാംകിട രാജ്യത്തും കയറിയിറങ്ങിയിട്ടുണ്ടോ എന്ന് സംശയം.  എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ മണ്ണിലേക്ക് പലരും തിരിച്ച് ചെല്ലുമ്പോൾ  നേരിടുന്ന ബുദ്ധിമുട്ടുകൾ എത്രയോ അസഹനീയമാണ്.  കോൺസുലേറ്റ് തുടങ്ങി കസ്റ്റംസ്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സമീപനവും, ഇടപാടുകളും തികച്ചും പരുക്കൻ  അത്ര.  വിരളമായ കസ്റ്റമർ കെയർ മാത്രമേ നമ്മുടെ ഗവൺമെൻെ്് ജീവനക്കാരിൽ നിന്നും പലർക്കും ലഭിക്കാറുള്ളൂ.  ഇതൊക്കെ കാണുകയും, കേൾക്കുകയും, നേരിടുകയും ചെയ്യുമ്പോൾ ഓർത്തു പോകാറുണ്ട് തീഹാർ ജയിലിൽ ആണോ നിൽക്കുന്നതെന്ന്.  ഇതത്രേ നമ്മുടെ അഖണ്ഡ ഭാരതം, വിദേശ ഇന്ത്യക്കാർക്ക് സമ്മാനിക്കുന്നത്.  എന്നാൽ അമേരിക്ക എന്ന രാജ്യത്തേക്ക് മടങ്ങി വരുമ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥർ ഒരു ചെറുപുഞ്ചിരിയോടെയാണ് പലപ്പോഴും നമ്മെ വെൽക്കം ബാക്ക് ചെയ്യുന്നതും, നമ്മുടെ പേപ്പറുകൾ പരിശോധിക്കുന്നതും.  ഇത്രമാത്രം വിശാലതയും, വ്യക്തിത്വങ്ങൾക്ക് മാന്യതയും കൽപ്പിക്കുന്ന മറ്റൊരു രാജ്യം ഇല്ല.  കസ്റ്റമർ സർവീസ് ഈ രാജ്യത്തിൻെ്്  ഒരു മുഖമുദ്ര ആണ്.  ഒരുപക്ഷേ ഇന്ന് അതിന് കുറവ് സംഭവിച്ചിട്ടുണ്ടാകും, കാരണം മൂന്നാംകിട സംസ്കാരം സുനാമി കണക്കെ തള്ളിക്കയറ്റം ആരംഭിച്ചത് കൊണ്ടത്രേ.  പലരും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കൂടി ഭയപ്പെടുത്തുകയാണ്, അമേരിക്കയിലേക്കു മടങ്ങി വന്നാൽ ട്രംബ് തടഞ്ഞു നിർത്തും, രാജ്യത്തുനിന്ന് പുറത്ത് പോകരുത്, വീടിനു പുറത്തിറങ്ങരുത് എന്ന് തുടങ്ങി എന്തെല്ലാം പൊള്ളത്തരങ്ങൾ വിളിച്ചു കൂവുന്നു.  എന്നാൽ ഒരു കാര്യം പറയട്ടെ, നിങ്ങൾ ക്രിമിനലും, നോട്ടപ്പുള്ളിയും ആണെങ്കിൽ ഭയപ്പെടുക, വരാതിരിക്കുന്നതായിരിക്കും നിങ്ങൾക്കും, രാജ്യത്തിനും നല്ലത്.  അല്ലെങ്കിൽ സധൈര്യം മടങ്ങിവരൂ! നിങ്ങൾ രാജ്യത്തിന് അഭിമാനമാണ്. 

അരാജകത്വത്തെയും, സംഘർഷത്തെയും സൃഷ്ടിക്കുന്ന, വർഗീയത വളർത്തുന്ന പ്രസ്ഥാനങ്ങൾ അമേരിക്കയുടെ മണ്ണിൽ നിന്നും പിഴുതുമാറ്റേണ്ട സമയം അതിക്രമിച്ചു. ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ രാജ്യസ്നേഹിയായ പ്രസിഡണ്ടും, ക്യാബിനറ്റും അഹോരാത്രം പ്രവർത്തിക്കുകയാണ് ഈ രാജ്യത്തിൻെ്് പ്രബുദ്ധതയ്ക്കും, ഉയർച്ചയ്ക്കും.  താരിഫ്  കൂട്ടി എന്നും പറഞ്ഞ് തല ചൊറിഞ്ഞു കൊണ്ട് ചില ശിരോമണികൾ പുലമ്പുന്നു.  ഇപ്പോൾ അമേരിക്കയുടെ കഥ കഴിയും, താഴെ വീഴും, തകിടം മറിയും എന്ന് ആക്രോശിച്ച് മന്ദബുദ്ധികളും, കുഴലൂതിയ ടി വി ചാനലുകളും ഇപ്പോൾ വീണ്ടും തല ചൊറിയുകയാണ്.  ഒന്നും സംഭവിച്ചില്ല.  രാജ്യത്തിൻെ്് ജിഡിപി വർദ്ധിച്ചു കൊണ്ടിരിക്കുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ കുതിച്ചുയരുന്നു.  ഇക്കഴിഞ്ഞ കാലങ്ങൾ മുഴുവനും, അനേക ലോകരാജ്യങ്ങൾ, ഇന്ത്യ ഉൾപ്പെടെ, അമേരിക്കയുടെ സാധനം അവരുടെ മണ്ണിൽ വിറ്റഴിക്കുവാൻ കഴിയാത്തവണ്ണം വർദ്ധിച്ച നികുതിയും തീരൂവകളും ചുമത്തി അമേരിക്കൻ കമ്പനികളെ  കെട്ടുകെട്ടിച്ചു, വെള്ളം കുടിപ്പിച്ചു.  ഇന്ത്യ അതിൽ ഒന്നാം സ്ഥാനത്ത്.  പിന്നെ ഇപ്പോൾ എന്തിനാണ് ഇന്ത്യക്കാർ കരയുന്നത്?  അവരുടെ സാധനങ്ങൾക്ക് താരിഫ് കൂട്ടി എന്നും പറഞ്ഞ്, അയ്യം വിളിച്ചിട്ട് എന്ത് കാര്യം? മനസ്സിലാകുന്നില്ല? 

ഗവൺമെൻെ്് ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് അനധികൃതമായി അമേരിക്കയുടെ മണ്ണിൽ വിരാജിക്കുന്ന ക്രിമിനൽസിനെയും, നുഴഞ്ഞുകയറ്റക്കാരെയും, രാജ്യത്തെ തകർക്കുവാൻ പദ്ധതിയിടുന്നവരെയും പുറത്താക്കേണ്ട സമയം വൈകി.
 ജനാധിപത്യത്തിൻെ്് കാവൽക്കാർ എന്ന്  ആക്രോശിക്കുന്ന ഇന്നത്തെ ഇടതുപക്ഷ ഡെമോക്രാറ്റിക്, സുഗണന്മാർ എന്താണ് ചെയ്യുന്നത്?  രാജ്യത്തിൻെ്് ക്രമസമാധാന നില തകർക്കുന്നവരെ ആശീർവദിക്കുക,  എം എസ് 13 പോലുള്ള ഗുണ്ടാ സംഘത്തിന് വേണ്ടി നിരത്തുകളിൽ ചെണ്ട അടിക്കുക, പോലീസിനെയും, പട്ടാളത്തെയും  തോക്കുമായി നേരിടുന്ന ഭീകരന്മാരെ പാലൂട്ടി താരാട്ടുപാടുക, കൊല്ലപ്പെടുന്ന നിരപരാധികളെ അവഗണിക്കുക.  പെൺവാണിഭവും, ബാലപീടിയും, ജൻഡർ മാറ്റവും നടത്തി സമൂഹത്തെ സോദോം ആക്കി മാറ്റുന്നവരെ ഇരുകരങ്ങളും നീട്ടി ആശ്ലേഷിക്കുക.  എത്രയോ ദയനീയമാണിത്.  ചിന്താശക്തിയും,അവബോധവും ഉള്ളവർ തിരിച്ചറിയും ഇവർ രാജ്യസ്നേഹികൾ അല്ല, രാജ്യത്തിൽ വീരപ്പന്മാരാണ്.   മൂന്നാംകിട രാജ്യത്തെക്കാളും അധഃപതിച്ച രാജ്യമാക്കി അമേരിക്കയെ ആക്കി തീർക്കുവാൻ അറകളിൽ മന്ത്രങ്ങൾ ചൊല്ലുന്നവർ അനവധിയാണ്.  നിയമം പാലിക്കുന്നവരെ വെറുക്കുകയും, നിയമലംഘികളെ ആശ്ലേഷിക്കുകയും ചെയ്യുന്ന പാർട്ടി ഏതായാലും  ബാലറ്റിലൂടെ അവരെ പുറത്താക്കണം.  

 അമേരിക്കയുടെ സ്കൂളുകളിൽ കോടികൾ വിദ്യാഭ്യാസത്തിന് ചിലവഴിക്കുമ്പോൾ എഴുതുവാനും, വായിക്കുവാനും അറിയാത്ത, രാജ്യത്തെ വെറുക്കുന്ന ഒരു തലമുറയെ അവർ പുറത്തുവിടുകയാണ്.  നികുതിപ്പണം കൊണ്ട് ഗവൺൻെ്് തലത്തിലും, സ്കൂൾതലത്തിലും ഉള്ള മേലാളന്മാർ ലോക സഞ്ചാരം നടത്തി കോടികൾ ചെലവഴിച്ച് പഠനം നടത്തുന്നു, തിരിച്ചുവന്ന് മുഖം തുടയ്ക്കുന്നു.  ഫലം പലപ്പോഴും വട്ടപ്പൂജ്യം!  ഇത് തിരിച്ചറിഞ്ഞ നിലവിലുള്ള ഗവൺമെൻെ്്  ദേശീയ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻെ്് പിരിച്ചുവിട്ടു.  

രാജ്യസ്നേഹികളായ അമേരിക്കൻ ജനത, ജാഗ്രതയോടെ നീങ്ങുന്നില്ല എങ്കിൽ രാജ്യത്തിൻെ്് പട്ടണങ്ങളിൽ കൊല്ലും,  കൊലയും വർദ്ധിക്കും.  മത തീവ്രവാദികൾ അമേരിക്കയുടെ മണ്ണിൽചാവേർ പടകളെ ഇറക്കും.  അധർമ്മത്തിനും, അനീതിക്കും എതിരെ നഖശിഖാന്തം പോരാടുന്ന നമ്മുടെ ഗവൺമെന്റിനെയും, നിയമപാലകരെയും നാം ആദരിക്കേണ്ടത് ആവശ്യമത്രേ. 

വർഷങ്ങൾക്കു മുമ്പ് റേഡിയോയിൽ കേട്ടിട്ടുള്ള ഒരു സോപ്പിൻെ്് പഴയ പരസ്യം ഓർമ്മയിൽ വരുന്നു, എവിടെ ലൈഫ് ബോയ് ഉണ്ടോ? അവിടെ ആരോഗ്യം ഉണ്ട്. എന്നാൽ ഞാൻ പറയട്ടെ, എവിടെ അമേരിക്ക ചലിക്കുന്നുവോ അവിടെ ജീവനുണ്ട്, ആരോഗ്യമുണ്ട്, അനുഗ്രഹം ഉണ്ട്. അമേരിക്കയ്ക്ക് മരണം സംഭവിച്ചിട്ടില്ല, ഇത് ജീവനുള്ള രാജ്യമാണ്, ജനകോടികൾക്ക് ഇന്നും ജീവനും, വെളിച്ചവും കൊടുക്കുന്നു.  

വലുതും, നല്ലതുമായ പട്ടണങ്ങളും, സമ്പത്തും, തരുകയും, തിന്ന് തൃപ്തി പ്രാപിക്കുകയും ചെയ്യുമ്പോൾ യഹോയ ദൈവത്തെ  മറക്കാതിരിപ്പാൻ സൂക്ഷിച്ചു കൊള്ളുക (ആവർത്തനം 6 :11 12). നന്മയും, അനുഗ്രഹവും, സുരക്ഷിതത്വവും, എല്ലാറ്റിലും ഉപരിയായി അസ്തമിക്കാത്ത സാധ്യതകളും, അവസരങ്ങളും അനേക ജനകോടികൾക്ക് പ്രധാനം ചെയ്യുന്ന അമേരിക്ക എന്ന മഹൽ സമ്രാജ്യത്തിൻെ്് ചരമക്കുറിപ്പ് എഴുതുവാൻ കൊതിക്കുന്നവർ ലജ്ജ കൊണ്ട് മൂടട്ടെ.  
ദൈവം നമുക്ക്  തന്നിരിക്കുന്ന ഈ നല്ല ദേശത്തെ ഓർത്ത് അവന് സ്തോത്രം  ചെയ്യാം (ആവർത്തനം 8: 16).

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.