ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാണംകെട്ട് നില്‍ക്കുന്ന സിപിഎം പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും തേടുന്നു. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കമുള്ള ജനപ്രീയ പ്രഖ്യാപനങ്ങള്‍ നടത്തി വോട്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. എന്നാല്‍ എ പത്മകുമാറിൻ്റെ അറസ്റ്റോടെ അതെല്ലാം പാളി. കോണ്‍ഗ്രസും ബിജെപിയും ശബരിമല മുന്‍നിര്‍ത്തി പ്രചരണം നടത്തുന്നു. ക്ഷേമപദ്ധതികള്‍ ചര്‍ച്ച ആകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പുലർത്തുന്നു. ഇതോടെയാണ് മറ്റ് തന്ത്രങ്ങളിലേക്ക് സിപിഎം ചുവടുവയ്ക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണം സിപിഎമ്മിന് നല്ലൊരു ആയുധമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടിയെ അബോര്‍ഷന് നിര്‍ബന്ധിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിയുമെല്ലാം തന്റേതല്ലെന്ന് രാഹുല്‍ ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ ആരോപണങ്ങള്‍ എന്തും പുറത്തുവരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്. സസ്‌പെന്‍ഷനില്‍ ആണെങ്കിലും പാലക്കാട്ടെ കോണ്‍ഗ്രസിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാങ്കൂട്ടത്തില്‍ സജീവമാണ്. പാര്‍ട്ടിയിലേക്ക് ഓരു റീഎന്‍ട്രിക്ക് തന്നെയാണ് രാഹുലും ശ്രമിക്കുന്നത്.

