രാഷ്ട്രീയം എന്ന പദം കേൾക്കുമ്പോൾ തന്നെ പലർക്കും ഒരുതരം അസ്വസ്ഥതയാണ്. എന്തോ അറപ്പുളവാക്കുന്നതും, ദുർഗന്ധപൂരിതവുമായ ഒരു മാലിന്യമായി നാമിത് കാണുന്നു. ഇത് ക്യാൻസറിനേക്കാൾ മാരകവും, നമ്മുടെ നാട്ടിലെ പൊതു ശൗചാലയങ്ങളിലെ നാറ്റത്തെക്കാൾ നാറ്റം വമിക്കുന്നതും ആയ ഒന്നാക്കി നാം ഇത് മാറ്റിക്കഴിഞ്ഞു. ഇത് തികച്ചും ശരിയാണ്. ഇന്ന് നടക്കുന്ന മത, സാമൂഹിക, സാംസ്കാരിക, ഭരണരംഗങ്ങളിലെ രാഷ്ട്രീയം തികച്ചും അറപ്പുളവാക്കുന്നതാണ്. പോര് വിളിക്കുക, ചീത്ത പറയുക, അധിക്ഷേപിക്കുക, തകർക്കുക, തേജോ വധം ചെയ്യുക ഇതെല്ലാം ഓരോ രാഷ്ട്രീയ രംഗങ്ങൾ ആണ്. യഥാർത്ഥത്തിൽ രാഷ്ട്രീയം എന്ന ഈ പദത്തിൻെ്് അർത്ഥം എന്താണ്? വളരെ ലളിതമായി പറഞ്ഞാൽ അധികാരത്തിൻെ്് കീഴിൽ നിന്നുകൊണ്ട്, തീരുമാനങ്ങളും, നിയമങ്ങളും, മൂല്യങ്ങളും പ്രാബല്യത്തിൽ വരുത്തുക. സമൂഹത്തെ നേരായ പാതയിൽ നയിക്കുക, സ്വാധീനിക്കുക. അവകാശങ്ങളും, ആനുകൂല്യങ്ങളും എത്തണ്ട ഇടങ്ങളിൽ എത്തിക്കുക, ആദർശങ്ങൾ കത്തുസൂക്ഷിക്കുക. സമൂഹത്തിൻെ്്, രാജ്യത്തിൻെ്് ഉദ്ധാരണത്തിനും, ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുക. ഇത് ആരാണ് ചെയ്യേണ്ടത്? നമുക്ക് ഒരു ദൗത്യവും, ഉത്തരവാദിത്വം ഇല്ലേ? അധികാരങ്ങളും, സ്ഥാനങ്ങളും, നിയമങ്ങളും, ചട്ടങ്ങളും എല്ലാം തിരുവചനത്തിൽ ഉണ്ട്. ഏതു മനുഷ്യനും, ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴടങ്ങട്ടെ, ദൈവത്താൽ അല്ലാതെ ഒരു അധികാരവും ഇല്ലല്ലോ. ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു (റോമര്‍ 13: 1, 2).
നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ എങ്കിലും വാസം ഇപ്പോൾ ഭൂമിയിൽ അത്രേ. വാഴ്ത്തപ്പെട്ടവനായ കർത്താവ് താൻ തെരഞ്ഞെടുത്തവരെ നോക്കി ഇങ്ങനെ പറയുന്നു നിങ്ങൾ ലോകത്തിൻെ്് വെളിച്ചമാണ്, വിളക്ക് കത്തിച്ച് തണ്ടിൻമേൽ അത്ര വയ്ക്കേണ്ടത്. ആ പ്രകാശം എല്ലാവരും കാണണം, അങ്ങനെ തന്നെ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ട് ലോകം ദൈവത്തെ മഹത്വപ്പെടുത്തണം. നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ (മത്തായി 5:13: 16). മതിൽക്കെട്ടിനുള്ളിലും, ആരാധന ആലയങ്ങളിലും മാത്രം ക്രിസ്ത്യാനി ചമഞ്ഞ് നടന്നാൽ ലോകത്തിൻെ്് മാലിന്യം സുനാമി കണക്കെ എല്ലായിടത്തും ഒഴുകിയെത്തും. നാം ദേശത്തിൻെ്് കാവൽക്കാരാണ്. സോദോമ്യ പാപം പമ്പാ നദി പോലെ കുത്തിയൊഴുകുമ്പോൾ തലമുറകൾ ആ ഒഴുക്കിൽപ്പെട്ട മുങ്ങിത്താഴുമ്പോൾ സത്യത്തിൻെ്് സാക്ഷികൾ എന്ന് വീരഗാഥ മുഴക്കുന്ന നാം പ്രതികരിക്കുന്നില്ല എങ്കിൽ കുരയ്ക്കാത്ത ഊമ നായ്ക്കൾക്ക് തുല്യമത്രേ (യെശയ്യാവ് 56: 10). കപ്പല് മുങ്ങിയാലും കുഴപ്പമില്ല ഞാൻ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നത് തികച്ചും സ്വാർത്ഥതയാണ്. അസമാധാനവും, അശുദ്ധിയും, അക്രമവും അരാജകത്വവും ദേശത്ത് മൂർഖൻ പാമ്പുപോലെ പത്തി വിടർത്തുമ്പോൾ നോക്കുകുത്തികളായി കയ്യുംകെട്ടി നിൽക്കുന്നത് ശരിയല്ല. വിശ്വസ്തതയുടെയും, ഭക്തിയുടെയും, സത്യത്തിൻ്റെയും, സമാധാനത്തിൻെ്് യും ആയുധ ശേഖരണം ഉള്ളവർ ദേശത്തെഴുന്നേൽക്കണം. നീതി പ്രവർത്തിക്കുന്നവരും, സത്യം സംസാരിക്കുന്നവരും ദേശത്ത് കുറയുമ്പോൾ അനീതിയും, അക്രമവും ദേശത്ത് കൂടാരമടിക്കും.
ഹോളിവുഡും, ബോളിവുഡും ആണോ ദേശം നിയന്ത്രിക്കേണ്ടത്? സ്കൂളുകളിലും, കോളേജുകളിലും ഇവരാണോ പാഠപദ്ധതികൾ തീരുമാനിക്കേണ്ടത്? സാൻമാർഗികതയെ കുറിച്ച് ദേശത്തോട് പുലമ്പുവാൻ ഇവർക്ക് എന്ത് യോഗ്യത? അധികാരസ്ഥാനങ്ങൾ കോമാളികൾ ആണോ കയ്യടക്കേണ്ടത്? ആത്മാവും, ജ്ഞാനവും, നല്ല സാക്ഷ്യവും ഉള്ള ചിലരെ അപ്പോസ്തോലന്മാർ കേവലം മേശമേൽ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തുവെങ്കിൽ സമൂഹത്തിനും, ലോകത്തിനും, തലമുറകൾക്കും സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുമ്പോൾ, അവർ ആരാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. വിശ്വാസവും, ആദർശവും, മനുഷ്യത്വവും, കറകളഞ്ഞ വ്യക്തിത്വവും ഉള്ള ദാനിയലുമാർ ദേശത്ത് , സ്കൂളുകളിൽ, കോളേജുകളിൽ, അധികാര സ്ഥാനങ്ങളിൽ എത്തിപ്പെടുമ്പോൾ ഇരുട്ടും, ഇരുട്ടിൻെ്് പ്രവർത്തികളും ഓടിപ്പോകും. അപ്പോൾ ജനം പറയും, ഇതുവഴി കടന്നുപോകുന്ന മനുഷ്യൻ ഒരു വിശുദ്ധനാണ്. അവിടെയാണ് നാം നമ്മെ തന്നെ തെളിയിക്കുന്നത്. പാപത്തെ പച്ചവെള്ളം പോലെ കുടിക്കുകയും, ക്രൈസ്തവ മൂല്യങ്ങളെയും, പ്രമാണത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്നവരുടെ നടുവിൽ പൗലോസ് അഗ്രിപ്പാ രാജാവിനെ നോക്കി പറഞ്ഞതുപോലെ വെള്ളച്ച ശവക്കല്ലറയെ ദൈവം നിന്നെ അടിക്കുമെന്ന് പറയുന്ന വ്യക്തിത്വങ്ങൾ ഭരണതലങ്ങളിൽ എഴുന്നേൽക്കണം.
ക്രിസ്ത്യാനികൾ എന്ന് പറഞ്ഞുകൊണ്ട് കൂട്ടിനകത്ത് ഒളിച്ചിരിക്കുവാൻ വചനം അനുശാസിക്കുന്നില്ല. ലോത്ത് ലോകം നന്നാക്കാൻ വേണ്ടി എവിടെയും പോയതായി നാം കാണുന്നില്ല. നീരോട്ടമുള്ളത് തെരഞ്ഞെടുത്തു, അബ്രഹാമുമായുള്ള ബന്ധത്തിൽ നിന്ന് അകന്നു മാറി, പരാജയത്തിലേക്ക് നിലം പതിച്ചു. നമ്മുടെ തെരഞ്ഞെടുപ്പാണ് നമ്മെ നയിക്കുന്നത്. മിസ്രയീമിലും, ഫറവോൻെ്് കൊട്ടാരത്തിലും യേശുവിനെ വരച്ചു കാണിക്കുവാൻ യോസഫുമാർക്ക് കഴിയും. ഇവർ ദേശത്തിനാവശ്യമായ നല്ല ആലോചനകൾ ഭരണ തലങ്ങളിൽ കൈമാറുമ്പോൾ, അത് ഒരു സൗരഭ്യവാസനയായി മാറും. ദൈവാത്മാവുള്ള ഈ മനുഷ്യനെ പോലെ ഒരുവനെ കണ്ടുകിട്ടുമോ എന്നുള്ള ചോദ്യം ഫറവോൻ ചോദിക്കണമെങ്കിൽ യോസഫ് വ്യത്യസ്തനായിരുന്നു. ദൈവകൃപ പ്രാപിച്ചവർ ഭരണതലത്തിൽ എഴുന്നേൽക്കുമ്പോൾ ദേശത്ത് ചലനങ്ങൾ നടക്കും.
ആ വ്യത്യാസം ജനം അറിയും.
നമ്മുടെ മൂല്യതയും, ദൈവം തന്നിട്ടുള്ള താലന്തുകളും കുഴിച്ചുമൂടരുത്. പാപ ലോകത്ത് പരിശുദ്ധനായവൻ്റെ തേജസ് നമ്മുടെ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കണം. യോഹന്നാൻ സ്നാപകമാർ നീതിയുടെ അങ്കി ധരിച്ച് ഹേരോദാവൻമാരുടെ ഉറക്കം കെടുത്തട്ടെ. നെഹമ്യാവുമാർ തങ്ങളുടെ അധികാരം കൊണ്ട് ഇടിഞ്ഞു കിടക്കുന്നതിനെ പണിതുറപ്പിക്കട്ടെ. എബ്രായ ബാലൻമാർ അശുദ്ധിക്കും, അസന്മാർഗികതയ്ക്കും എന്നും ഒരു പേടിസ്വപ്നമായി നിൽക്കട്ടെ. മോശമാർ നീതിയുടെയും, സത്യത്തിൻ്റെയും ന്യായാധിപന്മാരായി നയാസ്തനങ്ങളിൽ ഇരിക്കട്ടെ. ഇങ്ങനെ ഉള്ളവർ ഭരണ തലത്തിൽ കടന്നുവരുമ്പോൾ ഇരുട്ടിൻെ്് ആധിപത്യം മുട്ടുമടക്കും. ദൈവീക പ്രമാണങ്ങളെ മാറോടു ചേർത്തു പിടിക്കുന്ന, ചലിക്കുന്ന നാവുകൾ ദേശത്ത് എഴുന്നേൽക്കുമ്പോൾ, സ്വവർഗ രതിയും, അബോർഷനും ട്രാൻസ്ജെൻഡറും, കമ്മ്യൂണിസവും, സോഷ്യലിസവും, അതിൻെ്് ശിരോമണികളും വിറയ്ക്കും. അധാർമികതയുടെ തള്ളിക്കയറ്റം കുറയും, അത് തെറ്റല്ലെന്ന് പഠിപ്പിക്കുന്ന പ്രവണതകൾ അവസാനിക്കും.
റോമൻ ചക്രവർത്തി കോൺസ്റ്റൻറ്റയിൻ ലോകത്തിൻെ്് തും, ബാബിലോണിൻെ്് തും കടമെടുത്ത് ക്രിസ്തുമതത്തിൽ അടിച്ചേൽപ്പിച്ചതു കൊണ്ടാണ് ക്രിസ്ത്യാനി ഇന്ന് പല ആരചാരങ്ങളും കൊണ്ടുനടക്കുന്നത്. ക്രൈസ്തവ സമൂഹം ഭരണതലത്തിൽ ഉന്നതമായ സ്ഥാനമാനങ്ങൾ വഹിക്കുമ്പോൾ നമ്മിലുള്ള വെളിച്ചം മറ്റുള്ളവരിലേക്ക് പ്രകാശിക്കും ലോകത്തിൽ ജീവിക്കുമ്പോൾ നമുക്ക് അർഹതപ്പെട്ടത് നിശ്ചയമായും ലഭിക്കണം. നല്ല കോളേജ്, നല്ല ആഹാരം, നല്ല ജോലി, നല്ല ഭവനം, നല്ല രാജ്യം ഇത് എല്ലാവരും ആഗ്രഹിക്കുന്നു. ഇത് നടപ്പിൽ വരണമെങ്കിൽ നല്ല ഭരണം ദേശത്തുണ്ടാകണം. അതിന് നാം ഓരോരുത്തരും അഭിമാനത്തോടെ രാജ്യസ്നേഹികളായി പ്രയത്നിക്കുകയും, പ്രവർത്തിക്കുകയും ചെയ്യണം.
ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ പുറമ്പോക്കിലിരിക്കുവാൻ അല്ല ദൈവം തെരഞ്ഞെടുത്തിരിക്കുന്നത് പുറത്തുവരുവാൻ ദേശത്തിൻെ്്തലങ്ങും, വിലങ്ങും നടക്കണം. വൈറ്റ് ഹൗസ് തുടങ്ങി, സുപ്രീം കോടതി അങ്ങനെ എല്ലായിടങ്ങളിലും ക്രൈസ്തവ സാന്നിധ്യം വ്യാപരിക്കുമ്പോൾ ക്രിസ്തുവിൻെ്് സൗരഭ്യം വാസന അവിടെയും പരക്കുകയാണ്. പൗലോസ് ഉയരത്തിലുള്ളത് ചിന്തിക്കാൻ പറയുമ്പോൾ ഭൂമിയിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നവരുടെയും, നശിച്ചു പോകുന്നവരുടെ ഇടയിലും ക്രിസ്തുവിൻെ്് സൗരഭ്യവാസന ആകണമെന്ന് പ്രബോധിക്കുന്നു. ലോകമറിയട്ടെ നാം സത്യം സംസാരിക്കുന്നവർ, നീതിക്കു വേണ്ടി വാദിക്കുന്നവർ, പാപത്തിനെതിരെ പ്രതികരിക്കുന്നവർ എന്ന്. അമേരിക്ക ഒരു ക്രിസ്തീയ രാജ്യമായി നിലകൊണ്ടതു കൊണ്ടാണ് ഇന്ന് ലോകത്ത് പലയിടത്തും സുവിശേഷീകരണം നടന്നത്. ഇത് ഒരു ക്രൈസ്തവ രാജ്യമായതുകൊണ്ടും, ഈ വെളിച്ചം കണ്ടു കൊണ്ടും ജനകോടികൾ നാം ഉൾപ്പെടെ എല്ലാവരും ചൈനയിലും, റഷ്യയിലും പോകാതെ ഇവിടേക്ക് വന്നടുത്തത്. ഈ തീ നാളം തല്ലിക്കൊടുത്തുവാൻ ഇരുട്ടിൻെ്് ശക്തികൾ വജ്രായുധം പ്രയോഗിക്കുകയാണ്. ഇതിനെതിരെ ക്രൈസ്തവ സമൂഹം എഴുന്നേൽക്കണം ഉന്നതമായ സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലണം നിലയുറപ്പിക്കണം.
.jpg)
പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

