PRAVASI

ഷിക്കാഗോ എക്യുമെനിക്കൽ ചർച്ചുകളുടെ കുടുംബസംഗമം അരങ്ങേറി

Blog Image

ഷിക്കാഗോയിലെ 17 എപ്പിസ്‌കോപ്പൽ ക്രിസ്റ്റ്യൻ സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചിന്റെ ഈ വർഷത്തെ കുടുംബസംഗമം മേയ് 31ന് വൈകുന്നേരം ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ അരങ്ങേറി. ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.നമ്മുടെ ചുറ്റുമുള്ള സമൂഹങ്ങളിലെ സ്വഭാവ വ്യത്യാസങ്ങൾ   കുടുംബങ്ങളിൽ നിന്നു തന്നെ ആരംഭിക്കുന്നു.  ക്രിസ്തുവിലുള്ള നമ്മുടെ വിശ്വസം മുറുകെ പിടിക്കുവാൻ നമ്മെ ആശംസിച്ചു.

വിവിധ ദേവാലയങ്ങളിൽ നിന്നും നയന മനോഹരവും ക്രിസ്തിയ മൂല്യങ്ങൾ നിറഞ്ഞതുമായ കലാ വിരുന്നുകൾ അവതരിപ്പിച്ചു കാണികളുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. ചടങ്ങൾക്കു മുന്നോടിയായി ചിക്കാഗോ ചെണ്ട ക്ലബ്‌ ചെണ്ട നാദ ശ്രുതി മധുരം പകർന്നു.മാർ ജേക്കബ് അങ്ങാടിയത്തും മാർ ജോയി ആലപ്പാട്ടും രക്ഷാധികാരികളായി നേതൃത്വം നൽകുന്ന കൗൺസിലിന്റെ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു, റവ.  ബിജു യോഹന്നാൻ, അച്ചൻകുഞ്ഞ് മാത്യു ബഞ്ചമിൻ തോമസ്, ജോർജ് മാത്യു, സിനിൽ ഫിലിപ്പ് , എന്നിവർ കോൺസിലിന്റെ എക്സിക്യൂട്ടീവ്സ് ആയും, കുടുംബസംഗമത്തിന്റെ പ്രത്യേക നടത്തിപ്പിന് റവ. ഫാ. ജോയിസ് പാപ്പൻ പ്രോഗ്രാം ചെയർ ,  മാത്യു മാപ്ളേട്ട് കൺവീനർ , ജോൺസൻ വള്ളിയിൽ പ്രോഗ്രാം കോർഡിനേറ്റർ , എന്നിവർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. 

 ഇവരെ കൂടാതെ റോഡ്‌നി സൈമൺ, ജോയ്‌സ് ചെറിയാൻ, സാം തോമസ്, ആന്റോ കവലയ്ക്കൽ, സുമ തോമസ്, ആഗ്നെസ് തോമസ്, വത്സമ്മ ഈട്ടിക്കൽ, പ്രേംജിത് വില്യം, ഏലിയാമ്മ പുന്നൂസ്, ആന്റോ കവലയ്ക്കൽ, ജോൺസൺ കണ്ണൂക്കാടൻ, ജോർജ് കുര്യാക്കോസ്, മഞ്ജു ബേബി, ഷീബ മാത്യൂസ്, സാറ വർഗീസ്, ബീന ജോർജ്, വർഗീസ് തോമസ്, ജാസ്മിൻ ഇമ്മാനുവേൽ, ഇടിക്കുള ജോസഫ്, സൈമൺ തോമസ്, തോമസ് സ്‌കറിയ, ജോൺ എലക്കാട്ട് എന്നിവരും വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു.

ഫുഡ്‌ സെയിൽസ് നിന്ന് ലഭിക്കുന്ന ഒരു വരുമാനം, നാട്ടിൽ ആതുര ശുശ്രുഷകും, നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനത്തിന്നും സഹായമാകുന്നു.വൈകിട്ട് 5 മണിക്ക് ഡിന്നറോടു കൂടി തുടങ്ങിയ  കുടുംബസംഗമം രാത്രി 9.15 ന് സമാപിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.