PRAVASI

ചരമഗീതവും ചാമുണ്ണികളും

Blog Image

അമേരിക്ക  എന്ന പരിഷ്‌കൃതവും, ദൈവത്താൽ സമ്പൽ സമൃദ്ധവുമായ രാജ്യത്തെ ഇരുട്ടിൻെ്്  മാറാവലയത്തിലേക്ക് തള്ളി ഇടുവാൻ അരമുറുക്കി കൊണ്ട് അക്രമി സംഘങ്ങളും, ജനസേവകർ എന്ന അവകാശപ്പെടുന്ന രാജ്യദ്രോഹികളും , അഴിഞ്ഞാടുകയാണ്.  മുൻ ഭരണകൂടം കല്ലട ഡാമിൻെ്്  ഷട്ടറുകൾ തുറന്നിട്ടത് പോലെ  രാജ്യത്തിൻെ്്  അതിർത്തികൾ, ഒന്നും കണ്ടില്ലെന്ന് മട്ടിൽ വെഞ്ചാമര കസേരയിലിരുന്ന് ഐസ്ക്രീം നുണഞ്ഞ്  മലർക്കേ തുറന്നപ്പോൾ മലവെള്ളം പോലെ മൂന്നാംകിട ലോക രാജ്യത്തുനിന്നും കായംകുളം കൊച്ചുണ്ണിമാരും, ദാവൂദ് 
ഇമ്പ്രാഹിമിൻെ്് ശില്പന്തികളും, എൽ ചോപ്പമാരും കരഘോഷം മുഴക്കിക്കൊണ്ട് ദേശത്ത് കൂട് വെച്ചു.  തരം കിട്ടിയാൽ തലവെട്ടുവാനും, അവസരം കിട്ടിയാൽ ആക്രമിക്കുവാനും ഇവർ പതിയിരിക്കുകയാണ്.  ഇങ്ങനെയുള്ള കളകളെ ദേശത്തു നിന്ന് പറിച്ചു കളഞ്ഞ് ഒരു ശുദ്ധീകരണം നടത്തേണ്ടത് ആവശ്യമല്ലയോ?  കേവലം ഇതു മാത്രമാണ് ഐസ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.  ഇരുൾ എപ്പോഴും വെളിച്ചത്തെ ഭയപ്പെടുന്നു.  ഇരുട്ടിൻെ്്  പ്രവർത്തികൾ ദേശത്തെ മൂടുമ്പോൾ ഊമ നോക്കുകുത്തികൾ ആയി ഇരിക്കുവാൻ നമുക്ക് എങ്ങനെ കഴിയും. ധാർമിക അധപതനവും, വർഗീയതയും വളർത്തി രാജ്യത്ത് കലാപം അഴിച്ചുവിട്ട്, ക്രമസമാധാനം തകർക്കുന്ന വിഷപ്പാമ്പുകൾ പത്തിവിടർത്തിക്കൊണ്ട്  നാഗ നൃത്തം നടത്തുകയാണ് തെരുവുകളിൽ ഇപ്പോൾ.
ഇവരോ ജനാധിപത്യത്തിൻെ്്  കാവൽക്കാർ?

 അമ്മേരിക്കയുടെ നീല നഗരങ്ങളിൽ ഇന്ന് നടമാടികൊണ്ടിരിക്കുന്നത് പിശാചിൻെ്്   തേർവാഴ്ചയാണ്.  തിരുവചനം പറയുന്നു, പിശാച് ആദ്യം മുതൽ കുലപാതകനും, അവനിൽ സത്യമില്ല, സത്യത്തിൽ നിലനിൽക്കുന്നില്ല.  സ്വന്തത്തിൽ നിന്ന് എടുത്തു പറയുന്ന ഇവൻ ഭോഷ്ക പറയുന്നവനും, പറയുന്നവരുടെ അപ്പനും ആകുന്നു 
(യോഹന്നാൻ 8: 44). ഗദരാ ദേശത്തിലെ ഭൂതഗ്രസ്ഥൻ അലറുന്നതുപോലെ, ലജ്ജ കൂടാതെ തെരുവിൽ ഇറങ്ങി അശ്ലീത്തിൻെ്് യും, ഗുണ്ടായിസത്തിൻെ്് യും  കോളാമ്പി തുറക്കുന്ന ഇവർ രാജ്യസ്നേഹികൾ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.   
രാജ്യ സേവനത്തിന് ജീവൻ പോലും കൊടുക്കുവാൻ പ്രതിജ്ഞയെടുത്ത നിയമപാലകക്കും, ഐസിനെതിരെയും നിരന്തരം അട്ടഹസിക്കുകയും, കാർക്കിച്ച് മുഖത്തു തുപ്പുകയും, അവരെ നിരന്തരം പ്രകോപിപ്പിക്കുകയും, സുരക്ഷയ്ക്ക് വേണ്ടി ധരിച്ചിരിക്കുന്ന മുഖംമൂടി വലിച്ചുകീറുവാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വവും അനുയായികളും ദുർഭൂതങ്ങളുടെ ശിങ്കിടികൾ അത്ര.  പൊതുജീവിതം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ച്, അക്രമങ്ങൾ അഴിച്ചുവിട്ട് ദേശത്തെ മുടിക്കുന്ന ഇവർ ആണോ യഥാർത്ഥ ജനാധിപത്യത്തിൻെ്്  കാവൽക്കാർ? . കാലിഫോർണിയ തുടങ്ങി  ന്യൂയോർക്ക് പട്ടണം വരെ കരിനിഴൽ വിതയ്ക്കുന്ന ഇവർ രാജ്യത്തിൻെ്്  സുരക്ഷയോ, സാമാന്യ ജനങ്ങളുടെ സമാധാനമോ കാംക്ഷിക്കുന്നില്ല? ഇവരുടെ പൊതു താൽപര്യം കസേരയും, കള്ളപ്പണവും, അധികാരവും, ധൂർത്തും മാത്രം.  ഇവരുടെ പട്ടണങ്ങളിൽ നടക്കുന്ന സുനാമി പോലുള്ള വന്‍ അഴിമതികളും, കള്ളപ്പണ ശേഖരങ്ങളും വെളിച്ചത്തു വരാതിരിക്കുവാൻ  പണം കൊടുത്ത്  കിങ്കരന്മാരെ നിരത്തിലിറക്കി  പുകമറ സൃഷ്ടിക്കുന്ന ചാമുണ്ണികൾ അത്ര ഇവർ.  

ജനകോടികൾ തെരഞ്ഞെടുത്ത അമ്മേരിക്കയുടെ അമരക്കാരൻ ഖജനാവിൽ നിന്ന് ഒരു ചില്ലി കാശുപോലുമെടുക്കാതെ രാജ്യസ്നേഹം തുളുമ്പി നിൽക്കുന്നതുകൊണ്ട് രാജ്യത്തിനുവേണ്ടി സ്വന്തം ധനവും, മാനവും, രക്തവും ഈ മണ്ണിൽ ഒഴുക്കുന്നു.  ഇന്നുള്ള പകൽ മിടുക്കന്മാർ രാഷ്ട്രീയത്തിൽ കൂടി അനധികൃതമായി കോടികൾ കയ്യിട്ടുവാരി കുംഭകർണ്ണനെ പോലെ പള്ള വീർപ്പിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ,  പാട്ട് മെത്തയിൽ കിടക്കുന്നവരും, അംഗ രക്ഷക പരിവാരത്തോടുകൂടി പ്രൈവറ്റ് പ്ലെയിനുകളിൽ പറക്കുന്നവരും അത്ര.  ഈ മേലാളന്മാരാണ് രാജ്യം കൊള്ളില്ല എന്ന് ഗിർവാണം മുഴക്കുന്നത്.  ഇവർ അമൃത് മോന്തി കുടിക്കുകയും, മുഖം ചുളിച്ചു കൊണ്ട് കൈയ്‌പ്പെന്ന് പുലമ്പുന്ന കപട സന്യാസികളും, വെള്ളവെച്ച ശവക്കല്ലറകൾക്കു തുല്യമായി വിളങ്ങുന്ന വ്യാജന്മാരും അത്രേ.  നിയമം അനുസരിക്കുന്നവരുടെയും, നികുതി കൊടുക്കുന്നവരുടെയും ജീവന് തെല്ലും വിലകൽപ്പിക്കാതെ, കൊള്ള സംഘത്തെയും, ശിശു പീഡകരേയും, ബലാൽസംഗവീരന്മാരെയും താങ്ങുന്ന ഈ കായംകുളം കൊച്ചുണ്ണിമാരുടെ പ്രവർത്തികൾ രാജ്യത്തിന് പുഴുക്കുത്താണ്.  

നിലവിലുള്ള ഭരണകൂടത്തെ തകിടം മറിക്കുവാൻ കറുത്ത കരങ്ങൾ, കറുത്ത പണം വാരി വിതറി തെരുവുകളിൽ ജനത്തെ നിരത്തുകയാണ്.  ഈ രാജ്യത്ത് ഓരോ പൗരനും ലഭിച്ചിട്ടുള്ള മൗലിക അവകാശങ്ങളും, സ്വാതന്ത്ര്യവും ദുരുപയോഗപ്പെടുത്തിക്കൊണ്ട് അക്രമം അഴിച്ചുവിടുന്ന അനീതിയുടെ കാവൽക്കാരായ ഇവർ ബഹുമാനിക്കപ്പെടേണ്ടവരല്ല, ബറാബാസുമാരത്രേ.  ഇവരുടെ പ്രവർത്തികൾക്ക് തുണയായി നിൽക്കുന്ന കുബുദ്ധികൾ ജനസേവകരല്ല, ജനദ്രോഹികൾ അത്ര.   സാമാന്യബോധമുള്ള ജനം ഇനിയുള്ള നാളുകളിൽ, പാർട്ടിയല്ല നോക്കേണ്ടത് ദൈവത്തെ ഭയപ്പെടുന്ന ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസ സംഹിതയും അംഗീകരിക്കുന്ന വ്യക്തിത്വങ്ങളെ പുറത്തുകൊണ്ടു വരികയും, നേതൃത്വസ്ഥാനങ്ങളിലേക്ക് അങ്ങനെയുള്ളവരെ കൈപിടിച്ചുയർത്തുകയും ചെയ്യണം. ഇത് നമ്മുടെ ദൗത്യമാണ്.  തലമുറകളെ ആണും, പെണ്ണും അല്ലാതാക്കി മാറ്റുവാൻ വജ്രായുധം പ്രയോഗിക്കുന്ന നപുംസികൾ പുറത്തു പോകണം.  കൊച്ചുമനസ്സുകളിൽ വർഗീയതയുടെയും, മ്ലേച്ഛതയുടെയും ബീജം കുത്തിവെച്ച് ഭാവിയെ തുലക്കുന്ന പാഠ പദ്ധതിയാണ് ഇവർ നടപ്പിലാക്കുന്നത്.  സ്വന്തം രാജ്യത്തിൻെ്്  പതാക ചവിട്ടി  മെതിക്കുകയും, ദേശീയ ഗാനത്തെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് മതതീവ്രവാദികളുടെ പതാക പറപ്പിക്കുന്ന ഇവർ  രാജ്യത്തിൻെ്്  ശാപമത്രേ. അമ്മേരിക്കൻ ജനത, ക്രൈസ്തവ സമൂഹം ഇത് തിരിച്ചറിഞ്ഞ് ഉണരേണ്ട സമയം വൈകീയിരിക്കുന്നു.  അമ്മേരിക്കയിലെ സ്കൂളുകളിൽ  എഴുതുവാനും, വായിക്കുവാനും അറിയുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ സോഷ്യലിസ്റ്റ്, മാർക്സിസ്റ്റ് അനുഭാവികളായ അധ്യാപകർ തലമുറകളെ ലിംഗ ചേതനത്തിനും, അബോർഷനും, അശ്ലീലതക്കും സ്വവർഗരതിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു കൂട്ടം അനുസരണംകെട്ട പ്രജകളെ സൃഷ്ടിച്ച് പുറത്തുവിടുകയാണ്.  വിദ്യാഭ്യാസ മേഖലയിൽ ഉള്ള ഈ പുഴുക്കുത്ത് കണ്ട് ദേശത്തിനു വേണ്ടിയും, തലമുറയ്ക്ക് വേണ്ടിയും വാദിക്കുന്ന നാവുകൾ ദേശത്ത് ചലിക്കട്ടെ.  ദൈവഭയം ഉള്ളവരും, ആദർശവും, കുടുംബ മൂല്യങ്ങളും പാവനമായി കാണുന്നവരും പ്രതികരിക്കട്ടെ!

കൊടുംതണുപ്പിൽ സമാധാന പ്രതിഷേധ റാലി എന്ന മറവിൽ നിരന്തരം നിയമപാലകർക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഗോലിയാത്തുമാരും, അവരുടെ ശിങ്കിടികളും, അവർക്ക് വേണ്ടി വിശറി വീശുന്ന മാധ്യമങ്ങളും തിരിച്ചറിയണം ഈ മുഷ്ടിയുദ്ധം മരണത്തിലേക്കുള്ള കാൽവെപ്പാണ്.  നമ്മുടെ ഈ  മഹൽ രാജ്യത്തിൻെ്്    ചരമഗീതം പാടുവാൻ  കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ചാമുണ്ണി സോറോസുമാരും, ഹമാസ് അനുകൂലികളും അനവധിയാണ്.  അമേരിക്ക ഒരു മൂന്നാംകിട രാജ്യമായി മാറുവാനും, റഷ്യയിലും, ചൈനയിലും അപ്പത്തിനും, വെള്ളത്തിനും വേണ്ടി ക്യൂ നിൽക്കുന്നത് പോലെ ഇവിടെയും നിൽക്കുവാനും,  ഇലക്ട്രിസിറ്റിക്കും, പാചക വാതകത്തിനും ഇന്ത്യയിലും, സൗത്ത് അമേരിക്കയിലും വിഷണ്ണരായി ജനം വിയർത്തൊലിച്ചു നോക്കി നിൽക്കുന്നതുപോലെ ഓച്ഛാനിച്ച് നിൽക്കുവാനും മേലാളന്മാർ ഇവിടെ തന്ത്രങ്ങൾ മെനയുകയാണ്.   ഇത് തിരിച്ചറിയുന്നത് നന്നായിരിക്കും. 

മിനസോട്ടയിൽ ആരാധന ആലയത്തിൽ അതിക്രമിച്ചുകയറി അലങ്കോലം സൃഷ്ടിച്ച തീവ്രവാദികളെ അറസ്റ്റ് ചെയ്തത് അഭിനന്ദനീയമാണ് . ഇതാണ് ഈ രാജ്യത്തിൻെ്്  പവിത്രതയും, മതസ്വാതന്ത്ര്യവും.  ഇതിന് കൂച്ച് വിലങ്ങിടുവാൻ ഇടത് വിരോധികൾ കിണഞ്ഞു ശ്രമിക്കുകയാണ്.  ഇന്ത്യയുടെയും, ആഫ്രിക്കയുടെയും മണ്ണിൽ ക്രിസ്ത്യാനികളെ കൊല്ലുകയും, ആരാധന ആലയങ്ങൾ തീവച്ചു നശിപ്പിക്കുകയും നിരന്തരം നടമാടിയിട്ടും  മൗനം ദീക്ഷിക്കുന്ന ഗവൺമെൻെ്്   അധികാരികൾക്ക് ഇതൊരു പാഠം ആയിരിക്കട്ടെ.  നിങ്ങളുടെ മൂന്നാം കിട സംസ്കാരവും, ശരിയത്ത് നിയമങ്ങളും ഈ രാജ്യത്ത് വിലപ്പോകില്ല. 

അക്രമികളെ സംരക്ഷിക്കുകയും, ആരാധിക്കുന്നവരെ അപമാനിക്കുകയും ചെയ്യുന്ന ഇരുട്ടിൻെ്്  കാവൽക്കാർ മാർട്ടിൻ ലൂതർൻെ്്  ആദർശമല്ല പ്രഘോഷിക്കുന്നത് പ്രത്യുധാ അധോലോക രാജാവായ എൽ ചാപ്പോയുടെ സിദ്ധാന്തമാണ് ഉരുട്ടിക്കൊണ്ട് നടക്കുന്നത്. 
അനധികൃത അക്രമികളെ  പൊന്നാടയണിയിക്കുന്ന രാഷ്ട്രീയ വിഴുപ്പുകൾ ഒഴുകി മാറട്ടെ.  ഇന്നുള്ള ഭരണകൂടത്തെ  അനുകൂലിക്കുന്നവരും, വോട്ട് ചെയ്തവരും നാസികളും, ഫാസിസ്റ്റുകളും എന്ന് മുദ്രകുത്തി ആശുപത്രികളിൽ ചികിത്സ നിഷേധിക്കുകയും, കോളേജ്, സ്കൂൾ കലാലയങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന ഇവർ ആണോ രാജ്യസ്നേഹികൾ?  

ഇത് മർമ്മം മഹതിയാം ബാബിലോണിൻെ്്  പ്രതിച്ഛായയും, മ്ലേച്ഛതകളുടെ പര്യയായവുമത്രേ.  അമേരിക്ക എന്ന രാജ്യം ദുർഭൂതങ്ങളുടെ പാർപ്പിടവും, സകല അശുദ്ധാത്മാക്കളുടെയും, അശുദ്ധിയുടെയും, അറപ്പിൻെ്് യും തലസ്ഥാനമാക്കി മാറ്റുവാൻ  ധ്വനി മുഴക്കുന്ന യൂദാമാർ രാജ്യത്തിൻെ്്  നാശ യോഗ്യരത്രേ.  വെളിപാടിലെ അഗാധ കൂപം ദൂതൻ തുറന്നപ്പോൾ പെരുംചൂളയിലെ പുക പോലെ കൂപത്തിൽ നിന്ന് പുക പൊങ്ങി സൂര്യനും, ആകാശവും ഇരുണ്ടു പോയതുപോലെ, ജുഡയോ, ക്രിസ്ത്യൻ അടിസ്ഥാനത്തിലും മൂല്യത്തിലും പണിതെടുത്ത ഈ ക്രിസ്തീയ രാജ്യത്തെ ഇരുളടഞ്ഞ ദേശമായി മാറ്റുവാൻ പിശാച് നെട്ടോട്ടമോടുകയാണ്. ദൈവപുത്രൻ ലോകത്തിൽ അവതരിച്ചത് പിശാചിൻെ്്  പ്രവർത്തികളെ അഴിക്കുവാൻ വേണ്ടിയാണ്.  അധർമ്മത്തിന്റെൻെ്് യും, അശുദ്ധിയുടെയും വിഴിപ്പുകൾ മലമ്പുഴ പോലെ ദേശത്തൊഴുകി തലമുറകളെയും, സത്യത്തെയും പെരുംപാമ്പുപോലെ വരിഞ്ഞ് മുറുക്കി വിഴുങ്ങുവാൻ വായ് പിളർത്തുമ്പോൾ ആദർശവും, വിശ്വസ്തതയും ഉള്ള സത്യത്തിൻെ്് സാക്ഷികൾ ഭരണതലത്തിലും, ദേശത്ത് ഉന്നതമായ സ്ഥാനങ്ങളിലും കടന്നു വരട്ടെ. 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.